Honor 200 5G: 50MP ടെലിഫോട്ടോ ലെൻസുള്ള Triple Camera ഫോണിന് പ്രൈം ഡേ സെയിലിന് മുന്നേ ബമ്പർ ഡിസ്കൗണ്ട്!
ആമസോൺ പ്രൈം ഡേ സെയിലിന് മുന്നേ ഹോണർ 200 5ജിയ്ക്ക് ഡിസ്കൗണ്ട് അനുവദിച്ചിരിക്കുന്നു
39,999 രൂപ വിലയുള്ള ഹോണർ സെറ്റാണ് 22000 രൂപയ്ക്ക് താഴെ വിൽക്കുന്നത്
8ജിബി റാമും, 256ജിബി സ്റ്റോറേജുമുള്ള ഹോണർ 200 5ജിയ്ക്കാണ് ഡിസ്കൌണ്ട്
Honor 200 5G: 50 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസുള്ള ട്രിപ്പിൾ റിയർ ക്യാമറ സ്മാർട്ഫോണിന് വമ്പിച്ച കിഴിവ്. ജൂലൈ 12-ന് ആരംഭിക്കുന്ന ആമസോൺ പ്രൈം ഡേ സെയിലിന് മുന്നേ ഹോണർ 200 5ജിയ്ക്ക് ഡിസ്കൗണ്ട് അനുവദിച്ചിരിക്കുന്നു. 39,999 രൂപ വിലയുള്ള ഹോണർ സെറ്റാണ് 22000 രൂപയ്ക്ക് താഴെ വിൽക്കുന്നത്.
SurveyHonor 200 5G: ആമസോൺ ഓഫർ
8ജിബി റാമും, 256ജിബി സ്റ്റോറേജുമുള്ള ഹോണർ 200 5ജിയ്ക്കാണ് ഡിസ്കൌണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 46 ശതമാനം വിലക്കിഴിവാണ് ഹാൻഡ്സെറ്റിനാണ് ഓഫർ. ഇപ്പോൾ ആമസോണിൽ 21,748 രൂപയ്ക്കാണ് ഹാൻഡ്സെറ്റ് വിൽക്കുന്നത്.
എസ്ബിഐ, ICICI ബാങ്ക് കാർഡുകൾക്ക് 1000 രൂപ ഇളവ് ലഭിക്കുന്നു. 1,054 രൂപയുടെ ഇഎംഐ ഓഫറും ഹോണർ 200 ഫോണിന് ആമസോൺ നൽകുന്നു. മൂൺലൈറ്റ് വൈറ്റ്, ബ്ലാക്ക് നിറത്തിലുള്ള രണ്ട് ഹാൻഡ്സെറ്റുകൾക്കും ഓഫർ ബാധകമാണ്. അതേ സമയം ഫ്ലിപ്കാർട്ടിൽ മൂൺലൈറ്റ് വൈറ്റ് 27999 രൂപയ്ക്കും, ബ്ലാക്ക് കളർ ഫോൺ 23,999 രൂപയ്ക്കുമാണ് വിൽക്കുന്നത്. വാങ്ങാനുള്ള ലിങ്ക്

ഹോണർ 200 5G: പ്രത്യേകത എന്തെല്ലാം?
6.7 ഇഞ്ച് 1.5K OLED കർവ്ഡ് ഡിസ്‌പ്ലേയാണ് HONOR 200 5G-യിലുള്ളത്. 120Hz റിഫ്രഷ് റേറ്റും 4,000 nits വരെ പീക്ക് ബ്രൈറ്റ്നസും ഇതിനുണ്ട്.
ക്വാൽകോം സ്നാപ്ഡ്രാഗൺ 7 Gen 3 ചിപ്‌സെറ്റാണ് ഹോണർ 200 5G-യിലുള്ളത്. ഈ പ്രോസസർ 4nm-ന്റേതാണ്. സുഗമമായ പെർഫോമൻസും, മികച്ച ഗെയിമിംഗ് അനുഭവവും ഇതിലൂടെ ലഭിക്കും.
ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിലാണ് സ്മാർട്ഫോൺ സജ്ജീകരിച്ചിട്ടുള്ളത്. മികച്ച പോർട്രെയ്റ്റ് ഫോട്ടോകൾക്കായി ഇതിൽ 50MP മെയിൻ ക്യാമറയുണ്ട്. OIS പിന്തുണയ്ക്കുന്ന സ്മാർട്ഫോണാണിത്. 2.5x ഒപ്റ്റിക്കൽ സൂമുള്ള 50MP ടെലിഫോട്ടോ ലെൻസും 50x വരെ ഡിജിറ്റൽ സൂമുമുള്ളതിനാൽ ദൂരെയുള്ള വസ്തുക്കൾ ക്ലാരിറ്റിയോടെ പകർത്താം. മൂന്നാമത്തേത് 12MP അൾട്രാ വൈഡ് ക്യാമറയാണ്. മികവുറ്റ സെൽഫി ഷോട്ടുകൾക്കായി ഹാൻഡ്സെറ്റിൽ, 50MP ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു. 4K വീഡിയോ റെക്കോർഡിങ്ങിനെ ഫോണിലെ ക്യാമറ സിസ്റ്റം പിന്തുണയ്ക്കുന്നു.
5200mAh ബാറ്ററിയുള്ള ഫോണാണ് ഹോണർ 200 5G. ഇത് 100W സൂപ്പർചാർജ് ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. 66W വയർലെസ് സൂപ്പർചാർജ് ഫാസ്റ്റ് ചാർജിങ്ങും ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള MagicOS 8.0 ആണ് ഫോണിലെ ഒഎസ്.
ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും, സ്റ്റീരിയോ സ്പീക്കറുകളും ഇതിലുണ്ട്. ഈ സ്മാർട്ഫോണിൽ ബ്ലൂടൂത്ത് 5.3 വയർലെസ് കമ്മ്യൂണിക്കേഷൻ സാധ്യമാണ്. 5G SA/NSA, Wi-Fi 802.11ax ഫീച്ചറുകളും ഇതിലുണ്ട്. ക്യാമറ, വേഗതയേറിയ ചാർജിങ്, പെർഫോമൻസിലെല്ലാം മികച്ച ഹാൻഡ്സെറ്റാണിത്. പോരാഞ്ഞിട്ട് ഹോണർ 200 സ്റ്റൈലിഷ് സ്മാർട്ഫോണുമാണ്.
Also Read: 50MP+50MP ക്യാമറ, 512GB സ്റ്റോറേജ് MOTOROLA Razr 50 Ultra ഡിസ്കൗണ്ടിൽ വാങ്ങാം, ഒന്നാന്തരം ഓഫർ!
Disclaimer: ഈ ആർട്ടിക്കിളിൽ അനുബന്ധ ലിങ്കുകൾ നൽകിയിരിക്കുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile