50MP+50MP ക്യാമറ, 512GB സ്റ്റോറേജ് MOTOROLA Razr 50 Ultra ഡിസ്കൗണ്ടിൽ വാങ്ങാം, ഒന്നാന്തരം ഓഫർ!

HIGHLIGHTS

ക്വാൽകോമിൽ നിന്നുള്ള സ്നാപ്ഡ്രാഗൺ 8s Gen 3 പ്രോസസ്സറാണ് ഫോണിലുള്ളത്

34,000 രൂപയുടെ വമ്പൻ കിഴിവാണ് ഹാൻഡ്സെറ്റിന് അനുവദിച്ചിരിക്കുന്നത്

ഫ്ലിപ്കാർട്ടിൽ സ്മാർട്ഫോണിനായി ആകർഷകമായ കിഴിവ് അനുവദിച്ചിരിക്കുന്നു

50MP+50MP ക്യാമറ, 512GB സ്റ്റോറേജ് MOTOROLA Razr 50 Ultra ഡിസ്കൗണ്ടിൽ വാങ്ങാം, ഒന്നാന്തരം ഓഫർ!

MOTOROLA Razr 50 Ultra: 512GB സ്റ്റോറേജുള്ള മോട്ടറോള സ്മാർട്ഫോണിന് മികച്ച കിഴിവ്. പെർഫോമൻസിലും, ക്യാമറയിലും, ഡിസ്പ്ലേയിലും വിട്ടുവീഴ്ച വരുത്തേണ്ടാത്തവർക്ക് മോട്ടോ റേസർ 50 അൾട്രാ മികച്ച ചോയിസാണ്. ഫ്ലിപ്കാർട്ടിൽ സ്മാർട്ഫോണിനായി ആകർഷകമായ കിഴിവ് അനുവദിച്ചിരിക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

MOTOROLA Razr 50 Ultra: ഫ്ലിപ്കാർട്ട് ഓഫർ

ഫ്ലിപ്കാർട്ടിൽ മോട്ടറോള റേസർ 50 അൾട്രായ്ക്ക് മികച്ച കിഴിവ് അനുവദിച്ചിരിക്കുന്നു. 34,000 രൂപയുടെ വമ്പൻ കിഴിവാണ് ഹാൻഡ്സെറ്റിന് അനുവദിച്ചിരിക്കുന്നത്. 12ജിബി റാമും, 512ജിബി സ്റ്റോറേജുമുള്ള ഈ ഹാൻഡ്സെറ്റിന്റെ വിപണി വില 99,990 രൂപയാണ്. ഇപ്പോൾ മോട്ടറോള ഹാൻഡ്സെറ്റ് 65,990 രൂപയ്ക്കാണ് സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡിലൂടെ 5 ശതമാനം കിഴിവ് നേടാം. ഇങ്ങനെ 62,900 രൂപയിലേക്ക് റേസർ 50 അൾട്രായുടെ വില എത്തുന്നു. ഇതിന് പുറമെ ഇഎംഐ ഓഫറും, എക്സ്ചേഞ്ച് ഡീലും ലഭ്യമാണ്.

MOTOROLA Razr 50 Ultra

മോട്ടറോള Razr 50 Ultra: സ്പെസിഫിക്കേഷൻ

6.9 ഇഞ്ച് FHD+ pOLED ഫോൾഡബിൾ മെയിൻ ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. 4 ഇഞ്ച് pOLED കവർ ഡിസ്‌പ്ലേയും ഫോണിനുണ്ട്. മെയിൻ ഡിസ്‌പ്ലേക്കും, കവർ ഡിസ്പ്ലേയ്ക്കും 165Hz റിഫ്രഷ് റേറ്റുണ്ട്. ഔട്ട്ഡോർ പ്രവർത്തനങ്ങൾക്കായി ഫോണിലെ മെയിൻ ഡിസ്‌പ്ലേക്ക് 3000 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സുണ്ട്. ഇതിന്റെ കവർ ഡിസ്‌പ്ലേക്ക് 2400 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസും ലഭിക്കും. ഫോണിലെ കവർ ഡിസ്‌പ്ലേയ്ക്ക് കോർണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ ലഭിക്കും.

ക്വാൽകോമിൽ നിന്നുള്ള സ്നാപ്ഡ്രാഗൺ 8s Gen 3 പ്രോസസ്സറാണ് ഫോണിലുള്ളത്. ഈ ഹാൻഡ്സെറ്റിൽ ഡ്യുവൽ റിയർ ക്യാമറയുണ്ട്. 50MP പ്രൈമറി സെൻസറും 50MP ടെലിഫോട്ടോ ലെൻസും കൊടുത്തിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32MP ഫ്രണ്ട് ക്യാമറയുണ്ട്. 4കെ വീഡിയോ റെക്കോഡിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു.

4000 mAh ബാറ്ററിയും 45W ടർബോപവർ ഫാസ്റ്റ് ചാർജിങ്ങിനെ ഇത് സപ്പോർട്ട് ചെയ്യുന്നു. 68W ചാർജർ ഫോണിനൊപ്പം ലഭിക്കും. 15W വയർലെസ് ചാർജിംഗും 5W റിവേഴ്സ് ചാർജിംഗും ഇതിലുണ്ട്. ആൻഡ്രോയിഡ് 14 ആണ് ഫോണിലെ ഒഎസ്.

IPX8 റേറ്റിങ്ങുള്ളതിനാൽ പൊടിയും വെള്ളവും പ്രതിരോധിക്കും. ഇതിൽ ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളുണ്ട്. സൈഡ് ഫിംഗർപ്രിന്റ് റീഡറും, ഫേസ് അൺലോക്ക് സപ്പോർട്ടും ലഭിക്കും. മോട്ടോ എഐ, ഗൂഗിൾ ജെമിനി പോലുള്ള എഐ ഫീച്ചറുകളും ലഭിക്കുന്നതാണ്.

Also Read: Low Price! 50MP ട്രിപ്പിൾ ക്യാമറ Samsung Galaxy S24 5G 40000 രൂപയ്ക്ക്!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo