9999 രൂപയ്ക്ക് HMD Rise 4G; 5000mAh ബാറ്ററിയും 22 ഇന്ത്യൻ ഭാഷകൾ പിന്തുണയ്ക്കുന്ന Sarvam AI ഫീച്ചറും

ബജറ്റ് വിലയിൽ പൂർണമായും ഇന്ത്യക്കാർക്ക് വേണ്ടി ഒരു പുതുപുത്തൻ സ്മാർട്ട് ഫോൺ പുറത്തിറക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൗകര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് HMD Rise 4G ലോഞ്ച് ചെയ്തിരിക്കുന്നത്. ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന 5000mAh കരുത്തുറ്റ ബാറ്ററിയും, മികച്ച ഡിസ്‌പ്ലേയും, ആകർഷകമായ ഡിസൈനും ഈ 4ജി മോഡലിലുണ്ട്. ഒപ്പം ഹൈലൈറ്റ് 22 ഇന്ത്യൻ ഭാഷകളെ പിന്തുണയ്ക്കുന്ന ഇന്ത്യയുടെ സ്വന്തം സർവം എഐ ഫീച്ചറും എച്ച്എംഡി റൈസ് 4ജിയിലുണ്ട് എന്നതാണ്. അതിനാൽ തന്നെ പ്രായമായവർക്ക് വരെ തങ്ങളുടെ ഭാഷകളിൽ എഐ സേവനം പ്രയോജനപ്പെടുത്താനാകും. ഡിസംബർ 2 മുതൽ ഫോണുകളുടെ വിൽപ്പന ആരംഭിക്കും. എച്ച്എംഡി Rise 4G-യുടെ മുഴുവൻ സവിശേഷതകളും വിലവിവരങ്ങളും അറിയാം.

HMD Rise 4G: ഇന്ത്യയിലെ സവിശേഷതകൾ

6.517 ഇഞ്ച് ഡിസ്‌പ്ലേയിലാണ് ഫോൺ നിർമിച്ചിരിക്കുന്നത്. ഈ എച്ചഎംഡി ഫോണിൽ വീഡിയോകൾ കാണുന്നതിനും വെബ് ബ്രൗസ് ചെയ്യുന്നതിനും മെസേജുകൾ വായിക്കുന്നതിനും വലിയ സ്ക്രീൻ തന്നെ ലഭിക്കുമെന്ന് പറയാം.

സാധാരണ ഫോട്ടോ എടുക്കുന്നതിനായി ഇതിൽ 13MP വീതമുള്ള രണ്ട് പിൻ ക്യാമറകളാണുള്ളത്. മുൻവശത്ത് 5MP ക്യാമറയും കൊടുത്തിട്ടുണ്ട്.

ഈ 4ജി സ്മാർട്ട് ഫോണിൽ ഒക്ടാ-കോർ Unisoc 9863A പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 4GB റാമും 64GB ഇൻബിൽറ്റ് സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്നു. ഫോട്ടോകൾ, വീഡിയോകൾ, ആപ്പുകൾ എന്നിവയ്ക്കായി കൂടുതൽ സ്റ്റോറേജ് വേണമെങ്കിൽ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 128GB വരെ വർധിപ്പിക്കാം.

ഈ ബജറ്റ് ഫോണിൽ ദിവസം മുഴുവൻ നിലനിൽക്കുന്ന 5,000mAh ബാറ്ററിയാണുള്ളത്. എച്ച്എംഡി ഇതിനൊപ്പം ചാർജറും കൊടുത്തിരിക്കുന്നു. ഇതിൽ 3.5mm ഹെഡ്‌ഫോൺ ജാക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. സർവം എഐയുടെ ഇൻഡസ്, ഓപ്ഷണൽ സഞ്ചാർ സാത്തി എഐ ഫീച്ചറുകൾ ഫോണിൽ ലഭ്യമാണ്. ഇത് 22 ഇന്ത്യൻ ഭാഷകളെ പിന്തുണയ്ക്കുന്നു.

എച്ച്എംഡി റൈസ് 4ജിയുടെ ഇന്ത്യയിലെ വിലയും വിൽപ്പനയും

എച്ച്എംഡി റൈസ് 4G സ്മാർട്ട്ഫോണിന് 4GB റാം, 64GB ഇന്റേണൽ സ്റ്റോറേജുമാണുള്ളത്. ഈ സ്മാർർട്ട് ഫോണിൽ നിങ്ങൾക്ക് മൈക്രോ എസ്ഡി കാർഡ് വഴി 128GB വരെ സ്റ്റോറേജ് വർധിപ്പിക്കാവുന്നതാണ്.

ലോഞ്ച് ഓഫറിന്റെ ഭാഗമായി 9,999 രൂപയ്ക്ക് എച്ച്എംഡി റൈസ് 4ജി സ്വന്തമാക്കാം. ഇൻഡിഗോ സിൽവർ, മിഡ്നൈറ്റ് ഗോൾഡ്, എമറാൾഡ് ഗോൾഡ് എന്നീ നിറങ്ങളിൽ സ്മാർട്ട് ഫോണുകൾ ലഭ്യമാകും. ഫോണിന്റെ ആദ്യ വിൽപ്പന ഡിസംബർ 2 മുതലാണ്. ഫ്ലിപ്പ്കാർട്ടിലൂടെ എച്ച്എംഡി 4ജി മോഡൽ വാങ്ങിക്കാം.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile