Nothing Phone 4a India Price Hike Rs 3000 from August 1 check new price
Nothing Phone 4a വാങ്ങാൻ കാത്തിരുന്നവർക്ക് ഇതാ ആ ഓഫർ എത്താറായി. ജൂലൈ 3 കഴിഞ്ഞ് അർധരാത്രി ആരംഭിക്കുന്ന Flipkart GOAT Sale ൽ നതിങ് സ്മാർട്ട്ഫോൺ വൻ വിലക്കിഴിവിൽ ലഭിക്കുന്നു. പ്രീമിയം ഡിസൈനും, ശക്തമായ സ്നാപ്ഡ്രാഗൺ 7s ജെൻ 4 പ്രോസസറും, ക്ലീൻ Nothing OS എക്സ്പീരിയൻസും ഈ നതിങ് ഫോൺ 4a ഫോണിനുണ്ട്. ഇപ്പോൾ 40000 രൂപയ്ക്ക് അടുത്ത് വിലയുള്ള പ്രീമിയം ഫോൺ 30000 രൂപ റേഞ്ചിൽ ലഭിക്കും. ഗോട്ട് സെയിൽ ആരംഭിച്ച് കഴിഞ്ഞാൽ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ബോണസും ലഭിക്കും. 4000 രൂപയുടെ കിഴിവ് ഇഎംഐ സെയിലിന് ലഭിക്കുമെന്നാണ് വിവരം.
നതിങ് ഫോൺ 4എ ഫോണിന്റെ ഫീച്ചറുകളും ഗോട്ട് സെയിലിന്റെ ഓഫറുകളും അറിയാം.
40999 രൂപയ്ക്കാണ് നതിങ് ഫോൺ 4എ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഓഫറിലൂടെ നിങ്ങൾക്ക് 32000 രൂപ റേഞ്ചിൽ ഈ പ്രീമിയം സ്മാർട്ട് ഫോൺ ഫ്ലിപ്കാർട്ടിലെ ഗോട്ട് സെയിലിൽ ലഭ്യമാകും. ഇ കൊമേഴ്സ് പ്ലാറ്റ്ഫോം തന്നെയാണ് ഓഫറിനെ കുറിച്ച് വെളിപ്പെടുത്തിയത്.
8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള നതിങ് ഫോൺ 4എയുടെ ഇപ്പോഴത്തെ വില 39999 രൂപയാണ്. 32999 രൂപയ്ക്ക് ഇന്ന് അർധരാത്രി മുതൽ ഫോൺ ലഭ്യമാകും. ആകർഷകമായ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും സ്മാർട്ട് ഫോണിന് ലഭ്യമാകും. നിങ്ങൾക്ക് വേണമെങ്കിൽ 3666 രൂപയുടെ ഇഎംഐ ഓഫറും പ്രയോജനപ്പെടുത്താം.
Also Read: എന്തൊരു സിമ്പിളാ ഈ പ്ലാൻ! BSNL 30 ദിവസത്തേക്ക് തരുന്ന ഈ ചെറിയ റീചാർജ് മിസ്സാക്കണോ?