Lava Bold N4 Lite launched with unbelievable launch price
കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുള്ള ഫോൺ ആഗ്രഹിക്കുന്നവർക്കായി LAVA Bold N4 Lite ഇന്ത്യയിൽ ലോഞ്ച് ചെയ്തു. വെറും 7,999 രൂപയ്ക്കാണ് ലാവ ബോൾഡ് എൻ4 ലൈറ്റ് പുറത്തിറങ്ങി. ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന 5000mAh ബാറ്ററിയാണ് ഫോണിന്റെ സവിശേഷത. ഭീമൻ ബാറ്ററിയ്ക്ക് പുറമെ, ഗൂഗിളിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 16 ഗോ എഡിഷൻ ലാവ സ്മാർട്ട് ഫോണിലുണ്ട്. 9000 രൂപയുടെ താഴെ വിലയിലാണ് ലാവയുടെ പുത്തൻ ബജറ്റ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇത്രയും ബജറ്റ് വിലയ്ക്ക് പുറമെ സൗജന്യ ഹോം സർവീസ് സൗകര്യവും ലാവ ഫോണിന് ലഭ്യമാണ്. പുതിയ ലാവ ഫോണിന്റെ വിലവിവരങ്ങളും പ്രധാന ഫീച്ചറുകളും അറിയാം.
ലാവ ബോൾഡ് N4 ലൈറ്റിന് 8,099 രൂപയാണ് വില. സെപ്തംബർ 3 ന് ഉച്ചയ്ക്ക് 12 മണി മുതൽ ആമസോണിൽ ഫോൺ ലഭ്യമാകും. ലോഞ്ച് ഓഫറിന്റെ ഭാഗമായി 7,999 രൂപയ്ക്ക് വാങ്ങാം. ഫോണിന് Free ഹോം സർവീസ് സേവനവും ലഭ്യമാണ്.
എംപയർ ഗോൾഡ്, ഗോസ്റ്റ് സിൽവർ നിറങ്ങളിലാണ് ഫോൺ അവതരിപ്പിച്ചത്. ഇതിന് 6.56 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്.
UNISOC 9863A SoC പ്രൊസസറിലാണ് ലാവ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 3 GB റാമും ഒപ്പം 3 GB വെർച്വൽ റാമും ഇതിനുണ്ട്. 32 GB ഇൻ്റേണൽ സ്റ്റോറേജുമുള്ള ഫോണാണിത്. ഇതിന് 64 GB വരെ സ്റ്റോറേജ് വികസിപ്പിക്കാനാകും.
ഫോട്ടോഗ്രാഫിക്കായി 8 MP AI റിയർ ക്യാമറയും, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 MP ഫ്രണ്ട് ക്യാമറയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Also Read: സാംസങ് Z Fold 8 മോഡലിനെ വെല്ലുവിളിക്കാൻ Xiaomi 18 Fold; ലോഞ്ച് അടുത്തോ?
സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ഇതിൽ നൽകിയിരിക്കുന്നു. അനാവശ്യ ആപ്പുകളോ ബ്ലോട്ട് വെയറോ അധിക സോഫ്റ്റ്‌വെയറുകളോ ഇല്ലാത്ത ക്ലീൻ ആൻഡ്രോയിഡ് 16 ഗോ വേർഷനാണ് ഫോണിലുള്ളത്. ഇതിന് 2 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഫോണിനുണ്ട്.