സാംസങ് സ്മാർട്ട്‌ഫോൺ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന പ്രീമിയം മോഡലായ Samsung Galaxy S26 FE ആഗോളവിപണിയിൽ പുറത്തിറങ്ങി. മികച്ച ഫോട്ടോഗ്രാഫി അനുഭവം നൽകുന്നതിനായി 50 മെഗാപിക്സൽ ക്യാമറ ഇതിനുണ്ട്. ക്യാമറ കരുത്തിനൊപ്പം തന്നെ കയ്യിലൊതുങ്ങുന്ന ഡിസൈനിലാണ് സാംസങ് ഗാലക്സി എസ്26 എഫ്ഇ നിർമിച്ചിരിക്കുന്നത്. മുൻ തലമുറകളെക്കാൾ മികച്ച AI ഫീച്ചറുകളാണ് ഫോണിന്റെ ഹൈലൈറ്റ്. ഇന്ത്യയുൾപ്പെടെയുള്ള ആഗോള വിപണിയിൽ ഗാലക്സി ഇവന്റ് 2026 ചടങ്ങിലൂടെയാണ് പുറത്തിറക്കിയത്. സ്മാർട്ട് ഫോണിന്റെ വിലയും മറ്റ് പ്രധാന സവിശേഷതകളും അറിയാം.
Samsung Galaxy S26 FE Features
വെറും 7.4mm മാത്രം കനമുള്ള അൾട്രാ സ്ലിം സ്മാർട്ട് ഫോണാണിത്. 8K ക്വാളിറ്റിയിലുള്ള വീഡിയോ സപ്പോർട്ട് ചെയ്യുന്ന സാംസങ് ഗാലക്സി എസ്26 എഫ്ഇയുടെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ അറിയാം.
- ഡിസ്പ്ലേ: സാംസങ് ഗാലക്സി എസ്26 എഫ്ഇയിൽ 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് AMOLED 2X ഡിസ്‌പ്ലേയാണുള്ളത്. ഈ ഡിസ്‌പ്ലേയ്ക്ക് 1,900 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നെസ്സും ഇതിനുണ്ട്. FHD+ റെസല്യൂഷൻ സപ്പോർട്ട് ചെയ്യുന്ന സ്ക്രീനാണിത്.
- പ്രൊസസർ: സാംസങ് എസ്26 എഫ്ഇയിൽ എക്സിനോസ് 2500 ചിപ്‌സെറ്റാണുള്ളത്. 8GB റാമും 512GB വരെ ഇന്റേണൽ സ്റ്റോറേജ് സപ്പോർട്ടും ഫോണിന് ലഭിക്കുന്നു.
- ക്യാമറ: ഈ ഫോണിന് പിൻഭാഗത്ത് ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്. 50 MP പ്രൈമറി ക്യാമറ, 12MP അൾട്രാ-വൈഡ് ക്യാമറ, 8MP ടെലിഫോട്ടോ ലെൻസും ചേർന്ന ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് ഇതിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12MP മുൻ ക്യാമറയും ഫോണിൽ കൊടുത്തിരിക്കുന്നു.
- ബാറ്ററി: സാംസങ് എസ്26 എഫ്ഇയിൽ 4900mAh ബാറ്ററിയാണുള്ളത്. 45W വയർഡ് ചാർജിംഗും 15W ഫാസ്റ്റ് വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്ന സ്മാർട്ട് ഫോണാണിത്. ഇതിന് വയർലെസ് പവർ-ഷെയറിംഗ് ഫീച്ചറുമുണ്ട്.
- സോഫ്റ്റ് വെയർ: ഈ സ്മാർട്ട്ഫോണിൽ ആൻഡ്രോയിഡ് 17-നെ അടിസ്ഥാനമാക്കിയുള്ള വൺ യുഐ 9 വേർഷനാണ് പ്രവർത്തിക്കുന്നത്.
- കണക്റ്റിവിറ്റി: കണക്റ്റിവിറ്റിയിലേക്ക് വന്നാൽ 5G, LTE, Wi-Fi 6E, Wi-Fi Direct, ബ്ലൂടൂത്ത് v 5.4 സപ്പോർട്ടുമുണ്ട്.
- ഡ്യൂറബിലിറ്റി: വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നും പ്രതിരോധം നൽകുന്നതിന് IP68 റേറ്റിംഗും ഫോണിനുണ്ട്.
Also Read: സാംസങ് Z Fold 8 മോഡലിനെ വെല്ലുവിളിക്കാൻ Xiaomi 18 Fold; ലോഞ്ച് അടുത്തോ?
സാംസങ് ഗാലക്സി എസ്26 എഫ്ഇ വില എത്ര?
സാംസങ് ഗാലക്സി എസ്26 എഫ്ഇ ഫോണിന്റെ ഇന്ത്യയിലെ വില വ്യക്തമല്ല. ഇതിന് ആഗോളവിപണിയിൽ 699 ഡോളർ വരെയായേക്കും. സെപ്റ്റംബർ 4 മുതൽ ഏതാനും വിപണികളിൽ ഫോൺ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.