Snapdragon പെർഫോമൻസ്, പ്രീമിയം ഡിസൈൻ! Flipkart GOAT സെയിലിൽ Nothing Phone 4a വൻ ഡിസ്കൗണ്ടിൽ
Nothing Phone 4a വാങ്ങാൻ കാത്തിരുന്നവർക്ക് ഇതാ ആ ഓഫർ എത്താറായി. ജൂലൈ 3 കഴിഞ്ഞ് അർധരാത്രി ആരംഭിക്കുന്ന Flipkart GOAT Sale ൽ നതിങ് സ്മാർട്ട്ഫോൺ വൻ വിലക്കിഴിവിൽ ലഭിക്കുന്നു. പ്രീമിയം ഡിസൈനും, ശക്തമായ സ്നാപ്ഡ്രാഗൺ 7s ജെൻ 4 പ്രോസസറും, ക്ലീൻ Nothing OS എക്സ്പീരിയൻസും ഈ നതിങ് ഫോൺ 4a ഫോണിനുണ്ട്. ഇപ്പോൾ 40000 രൂപയ്ക്ക് അടുത്ത് വിലയുള്ള പ്രീമിയം ഫോൺ 30000 രൂപ റേഞ്ചിൽ ലഭിക്കും. ഗോട്ട് സെയിൽ ആരംഭിച്ച് കഴിഞ്ഞാൽ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ബോണസും ലഭിക്കും. 4000 രൂപയുടെ കിഴിവ് ഇഎംഐ സെയിലിന് ലഭിക്കുമെന്നാണ് വിവരം.
Surveyനതിങ് ഫോൺ 4എ ഫോണിന്റെ ഫീച്ചറുകളും ഗോട്ട് സെയിലിന്റെ ഓഫറുകളും അറിയാം.
Nothing Phone 4a Offers
40999 രൂപയ്ക്കാണ് നതിങ് ഫോൺ 4എ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഓഫറിലൂടെ നിങ്ങൾക്ക് 32000 രൂപ റേഞ്ചിൽ ഈ പ്രീമിയം സ്മാർട്ട് ഫോൺ ഫ്ലിപ്കാർട്ടിലെ ഗോട്ട് സെയിലിൽ ലഭ്യമാകും. ഇ കൊമേഴ്സ് പ്ലാറ്റ്ഫോം തന്നെയാണ് ഓഫറിനെ കുറിച്ച് വെളിപ്പെടുത്തിയത്.
8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള നതിങ് ഫോൺ 4എയുടെ ഇപ്പോഴത്തെ വില 39999 രൂപയാണ്. 32999 രൂപയ്ക്ക് ഇന്ന് അർധരാത്രി മുതൽ ഫോൺ ലഭ്യമാകും. ആകർഷകമായ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും സ്മാർട്ട് ഫോണിന് ലഭ്യമാകും. നിങ്ങൾക്ക് വേണമെങ്കിൽ 3666 രൂപയുടെ ഇഎംഐ ഓഫറും പ്രയോജനപ്പെടുത്താം.
Also Read: എന്തൊരു സിമ്പിളാ ഈ പ്ലാൻ! BSNL 30 ദിവസത്തേക്ക് തരുന്ന ഈ ചെറിയ റീചാർജ് മിസ്സാക്കണോ?
നതിങ് ഫോൺ 4എയുടെ പ്രത്യേകതകൾ
- ഡിസ്പ്ലേ: 6.78 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഇതിന് 1,224×2,720 പിക്‌സൽ റെസല്യൂഷനുണ്ട്. എൽടിപിഎസ് ഫ്ലെക്സിബിൾ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. സ്മാർട്ട് ഫോണിന് 120Hz വരെ റിഫ്രഷ് റേറ്റും 4500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടുമുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ ഈ സ്മാർട്ട് ഫോണിൽ ലഭിക്കും.
- പ്രോസസർ: ക്വാൽകോമിന്റെ 4nm ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 7s Gen 4 ചിപ്‌സെറ്റാണ് ഫോണിലുള്ളത്.
- ഡ്യൂറബിലിറ്റി: പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനായി ഇതിന് IP64 റേറ്റിംഗുണ്ട്.
- ക്യാമറ: ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഫോണിനുള്ളത്. ഇതിൽ 50 MP ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുണ്ട്. 70x വരെ അൾട്രാ സൂം സപ്പോർട്ടുള്ള 50 മെഗാപിക്സൽ പെരിസ്‌കോപ്പ് ക്യാമറയും ഇതിനുണ്ട്. 8 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയും ഫോണിലുണ്ട്. ഈ സ്മാർട്ട് ഫോണിന് മുൻവശത്ത് 32 മെഗാപിക്സൽ സെൽഫി ക്യാമറയും കൊടുത്തിരിക്കുന്നു. സ്മാർട്ട് ഫോൺ 4K/30 fps വരെ റെസല്യൂഷൻ വീഡിയോ റെക്കോർഡ് സപ്പോർട്ട് ലഭിക്കുന്നു.
- ബാറ്ററി: 50W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന 5,400mAh ബാറ്ററിയാണ് നതിങ് ഫോണിലുള്ളത്.
- കണക്റ്റിവിറ്റി: 5G, 4G LTE, Wi-Fi 6, ബ്ലൂടൂത്ത് 5.4, NFC, USB Type-C പോർട്ട്, GPS, GLONASS, BeiDou, Galileo, QZSS സപ്പോർട്ടുള്ള സ്മാർട്ട് ഫോണാണിത്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
