Vivo Y31t 5G gets Price drop with bank discount on Flipkart
ഫോൺ ചാർജ്ജ് തീരും എന്ന പേടിയില്ലാതെ പവർഫുൾ ബാറ്ററിയുമായി പുതിയ വിവോ സ്മാർട്ട് ഫോൺ പുറത്തിക്കി. പ്രീമിയം ലുക്കും കരുത്തുറ്റ പെർഫോമൻസുമുള്ള Vivo Y31t ഇന്ത്യയിൽ ലോഞ്ച് ചെയ്തു. സാധാരണ സ്മാർട്ട്‌ഫോണുകളിൽ കാണുന്നതിനേക്കാൾ ഇരട്ടി പവർ നൽകുന്ന 7200mAh മെഗാ ബാറ്ററിയാണ് ഫോണിലുള്ളത്. ഫോണിന് കരുത്ത് പകരാൻ സ്നാപ്ഡ്രാഗൺ 4 ജെൻ 2 പ്രൊസസറാണ് ഇതിന്റെ ഹൈലൈറ്റ്.
ഒറ്റത്തവണ ചാർജ് ചെയ്താൽ മൂന്ന് ദിവസം വരെ യാതൊരു തടസ്സവുമില്ലാതെ പ്രവർത്തിക്കുന്ന ബാറ്ററിയാണ് ഫോണിന്റെ ഹൈലൈറ്റ്. മികച്ച ബാറ്ററി ലൈഫും അതിവേഗ 5G കണക്റ്റിവിറ്റിയും മിതമായ വിലയിൽ ആഗ്രഹിക്കുന്നവർക്ക് പുതിയ വിവോ വൈ സീരീസ് ഫോൺ അനുയോജ്യമാകും. 25,999 രൂപ മുതലാണ് വിൽപ്പന. ഫോണിന്റെ മറ്റ് പ്രധാന ഫീച്ചറുകളും ഇന്ത്യയിലെ വിലയും ലഭ്യതയും അറിയാം.
ഡിസ്പ്ലേ: 120Hz റിഫ്രഷ് റേറ്റുള്ള 6.75 ഇഞ്ച് HD+ LCD ഡിസ്‌പ്ലേയുള്ള സ്മാർട്ട് ഫോണാണിത്. ഇതിന് 1,250 നിറ്റ്സ് വരെയുള്ള പീക്ക് ബ്രൈറ്റ്നെസ്സ് സപ്പോർട്ട് ഇതിന് ലഭിക്കുന്നു.
പ്രൊസസർ: 4nm സാങ്കേതികവിദ്യയിൽ നിർമിച്ച ക്വാൽകോം സ്നാപ്ഡ്രാഗൺ 4 Gen 2 ചിപ്‌സെറ്റുള്ള സ്മാർട്ട് ഫോണാണിത്. 6GB വരെ LPDDR4x റാമും 256GB വരെ UFS 3.1 ഇന്റേണൽ സ്റ്റോറേജും വിവോ വൈ31ടി സപ്പോർട്ട് ചെയ്യുന്നു.
ബാറ്ററി: ദീർഘനേരം ഉപയോഗിക്കാൻ കഴിയുന്ന 7,200mAh ബാറ്ററി ഇതിലുണ്ട്. സ്മാർട്ട് ഫോൺ 44W വയേർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്നു.
ക്യാമറ: ക്യാമറ പ്രേമികൾക്കായി ഫോണിന് പിൻഭാഗത്ത് ഡ്യുവൽ ക്യാമറ യൂണിറ്റുണ്ട്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയ്‌ക്കൊപ്പം 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും കൊടുത്തിരിക്കുന്നു. സ്മാർട്ട് ഫോണിന് മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ ക്യാമറയും നൽകിയിരിക്കുന്നു.
Also Read: സാംസങ് Z Fold 8 മോഡലിനെ വെല്ലുവിളിക്കാൻ Xiaomi 18 Fold; ലോഞ്ച് അടുത്തോ?
ഡ്യൂറബിലിറ്റി: പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും പ്രതിരോധം ഉറപ്പിക്കാൻ IP68, IP69 സർട്ടിഫിക്കേഷൻ സ്മാർട്ട്ഫോണിനുണ്ട്.
കണക്റ്റിവിറ്റി: കണക്റ്റിവിറ്റിയിലേക്ക് വന്നാൽ 5G, 4G LTE, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 4.2 സപ്പോർട്ടുണ്ട്. ഇത് USB Type-C പോർട്ട് പിന്തുണയ്ക്കുന്നു.
മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് വിവോ വൈ31ടി 5ജി ലഭിക്കും.
ഫ്ലിപ്കാർട്ട്, വിവോ ഇന്ത്യയുടെ ഓൺലൈൻ സ്റ്റോറിലും മറ്റ് ഓഫ്‌ലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും വിവോ 5ജി ലഭ്യമാകും. ക്രിംസൺ റെഡ്, ഗോൾഡൻ മിസ്റ്റ്, സീഷോർ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ഈ ഹാൻഡ്‌സെറ്റ് ലഭ്യമാണ്.