ഫോൾഡബിൾ സ്മാർട്ട്ഫോൺ വിപണിയിൽ വീണ്ടുമൊരു വൻ പോരാട്ടത്തിന് തുടക്കമിട്ട് ഷവോമിയുടെ മടക്ക് ഫോൺ വരുന്നു. Xiaomi 18 Fold എന്ന പ്രീമിയം ഫോൾഡ് ഫോണാണ് ഷവോമി അവതരിപ്പിക്കുക. ആഗോള വിപണിയിൽ ഏറെ തരംഗം സൃഷ്ടിച്ച സാംസങ് ഗാലക്സി Z Fold 8 മോഡലുമായി സാമ്യമുള്ള സ്മാർട്ട് ഫോണാകുമിത്. സാംസങ്ങിന്റെ മടക്ക് ഫോണിലുള്ള പാസ്‌പോർട്ട് സ്റ്റൈൽ വൈഡ് ബോഡിയിലാകും ഷവോമി 18 ഫോൾഡ് ഫോണും വിപണിയിലെത്തുക. അടുത്ത മാസം ആദ്യം ചൈനയിൽ നടക്കുന്ന ചടങ്ങിൽ ഷവോമി ഫോൾഡ് ഫോൺ ഔദ്യോഗികമായി ലോഞ്ച് ചെയ്യും. ഷവോമി 18 ഫോൾഡിന്റെ ഇന്ത്യയിലെ ലോഞ്ച് വിശേഷങ്ങളും സവിശേഷതകളും അറിയാം.
6.56 ഇഞ്ച് AMOLED കവർ ഡിസ്‌പ്ലേയിലുള്ള ഷവോമി 18 ഫോൾഡ് ഫോണാണിത്. ഇതിന് 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള സ്ക്രീനാണ് കൊടുക്കുക. 7.6 മുതൽ 7.76 ഇഞ്ച് വരെയുള്ള LTPO AMOLED ഇന്നർ ഫോൾഡിംഗ് സ്‌ക്രീൻ സ്മാർട്ട് ഫോണിലുണ്ടാകുമെന്നും സൂചനയുണ്ട്.
ക്യാമറയിലേക്ക് വന്നാൽ ഷവോമി 18 ഫോണിൽ 200MP പ്രൈമറി ക്യാമറ ഉൾപ്പെടുത്തുമെന്നാണ് വിവരം. ഈ ഫോൾഡ് ഫോണിൽ ട്രിപ്പിൾ ക്യാമറ യൂണിറ്റാകും കൊടുക്കുന്നത്. ആൻഡ്രോയിഡ് 17 അടിസ്ഥാനമാക്കിയുള്ള HyperOS 4 സോഫ്റ്റ് വെയറാകും ഫോണിലുണ്ടാകുക.
Also Read: Vivo S2 5G vs Redmi Note 17 5G: വമ്പൻ ബാറ്ററിയോ, പൊളപ്പൻ ക്യാമറയോ?
6,000mAh ഡ്യുവൽ-സെൽ ബാറ്ററിയുള്ള ഫോണാകുമിതെന്നാണ് സൂചന. റിപ്പോർട്ടുകൾ പ്രകാരം, 67W മുതൽ 100W വരെയുള്ള ഫാസ്റ്റ് വയർഡ് ചാർജിംഗ് ഇതിനുണ്ടാകും. ഫോണിൽ 50W വയർലെസ് ചാർജിംഗ് സപ്പോർട്ടുമുണ്ടായിരിക്കും. ഷവോമിയുടെ സ്വന്തം Xring O3 പ്രോസസറിൽ സ്മാർട്ട് ഫോൺ പ്രവർത്തിക്കും.
സെപ്തംബറിൽ ഷവോമി 18 ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഫോണിന്റെ കൃത്യമായ തീയതിയോ വിലയോ ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ഇതുവരെയും കമ്പനി ഇന്ത്യയിൽ ഫോൾഡ് സ്മാർട്ട് ഫോൺ പുറത്തിറക്കിയിട്ടില്ല. അതിനാൽ ഷവോമി 18 ഫോൾഡ് ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് സാധ്യതയും കുറവാണ്.
മുൻ മോഡലിലുണ്ടായിരുന്ന നീളം കൂടിയ ബോഡിക്കും വലുതും ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിനും പകരം ഡിസൈനിൽ മാറ്റമുണ്ടാകും. കൂടുതൽ വീതിയുള്ള ഡിസൈനാകും പകരം ഉപയോഗിക്കുക. പരന്ന ഡിസൈനിൽ ഫോണിന് പിൻവശത്ത് ഗുളിക ഷേപ്പിലുള്ള ക്യാമറ മൊഡ്യൂളാകും കൊടുക്കുക എന്നതാണ് സൂചന.