Vivo S2 5G vs Redmi Note 17 5G: വമ്പൻ ബാറ്ററിയോ, പൊളപ്പൻ ക്യാമറയോ?
മിഡ്-റേഞ്ച് വിപണിയിലെ രണ്ട് വമ്പൻ സ്മാർട്ട് ഫോണുകളാണ് Vivo S2 5G, Redmi Note 17 5G എന്നിവർ. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് വിവോ എസ് സീരീസ് ഫോണിനെ വീണ്ടും അവതരിപ്പിച്ചത്. അതേ സമയം മികച്ച ക്യാമറയുടെ കാര്യത്തിൽ വിവോയെ പോലെ വിപണിശ്രദ്ധ പിടിച്ചുപറ്റാൻ ഷവോമിയുടെ റെഡ്മി ഫോണുകൾക്കും സാധിച്ചിട്ടുണ്ട്. കണ്ണഞ്ചിപ്പിക്കുന്ന 1.5K AMOLED കർവ്ഡ് ഡിസ്‌പ്ലേയും 32MP സെൽഫി ക്യാമറയുമായി വിവോയുടെ സ്റ്റൈലിഷ് എസ്2 5ജിയുണ്ട്.
Survey8000mAh ബാറ്ററിയും Snapdragon 4 Gen4 പ്രോസസറുമാണ് റെഡ്മി നോട്ട് 17 ഫോണിന്റെ പ്രത്യേകത. 25000 രൂപയ്ക്കും 40000 രൂപയ്ക്കും ഇടയിലാണ് ഇതിന് വിലയാകുന്നത്. എന്നാൽ റെഡ്മിയാണോ വിവോയാണോ നിങ്ങളുടെ പണത്തിന് കൂടുതൽ മൂല്യം നൽകുന്നത്? ഈ രണ്ട് ഫോണുകളുടെയും ഡിസ്‌പ്ലേ, പ്രൊസസ്സർ, ക്യാമറ, ബാറ്ററി , വില എന്നിവയെല്ലാം താരതമ്യം ചെയ്ത് മികച്ചത് കണ്ടെത്താം.
Vivo S2 5G vs Redmi Note 17 5G: ഡിസ്പ്ലേ
6.99 ഇഞ്ച് വലിപ്പമുള്ള AMOLED 120Hz ഡിസ്പ്ലേയാണ് റെഡ്മി ഫോണിലുള്ളത്. അത് സമയം വിവോ എസ്2 സ്മാർട്ട് ഫോണിൽ 6.83 ഇഞ്ച് AMOLED 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. വിവോയ്ക്ക് 3000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സും റെഡ്മിയ്ക്ക് 1800 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സും ഈ ഫോണുകൾക്കുണ്ട്. അതിനാൽ സ്ക്രീനിൽ മികച്ച് നിൽക്കുന്നത് വിവോ എസ്2 ആണ്.

പെർഫോമൻസിൽ മുന്നിലാര്?
ക്വാൽകോമിൽ നിന്നുള്ള സ്നാപ്ഡ്രാഗൺ 4 ജെൻ 4 പ്രോസസറാണ് റെഡ്മി നോട്ട് 17 5ജിയിലുള്ളത്. മീഡിയാടെക് ഡൈമൻസിറ്റി 7360 Turbo പ്രോസസറാണ് വിവോയിലുള്ളത്. 6 ജിബി റാം സപ്പോർട്ടാണ് സ്നാപ്ഡ്രാഗൺ പ്രോസസറുള്ള റെഡ്മിയിലുള്ളത്. അതേ സമയം വിവോ 8 ജിബി റാം പിന്തുണയ്ക്കുന്നു. ഗെയിമിംഗ്, മൾട്ടിടാസ്കിംഗ്, ഹെവി ആപ്ലിക്കേഷനുകൾ, ദീർഘകാല പ്രകടനം എന്നിവയിൽ റെഡ്മിയേക്കാൾ മുന്നിൽ വിവോയാണെന്ന് പറയാം.സ്നാപ്ഡ്രാഗൺ ചിപ്സെറ്റിനോട് താൽപ്പര്യമുള്ളവർക്ക് റെഡ്മിയും തെരഞ്ഞെടുക്കാം.
ബാറ്ററിയിൽ റെഡ്മിയാണോ വമ്പൻ?
44 വാട്ട് ഫാസ്റ്റ് ചാർജിങ്ങിന്റെ 7050mAh പവറിൽ വിവോ എസ്2 ഫോണും 45 വാട്ട് ഫാസ്റ്റ് ചാർജിങ്ങുള്ള 8000mAh ബാറ്ററിയിൽ റെഡ്മിയും പ്രവർത്തിക്കുന്നു. വയേർഡ് റിവേഴ്സ് ചാർജിങ് സപ്പോർട്ടും റെഡ്മി നോട്ട് 17 5ജിയിലുണ്ട്. ബാറ്ററി ബാക്കപ്പാണ് പ്രധാന പരിഗണനയെങ്കിൽ റെഡ്മിയാണ് മികച്ച ഓപ്ഷൻ.
Vivo S2 5G vs Redmi Note 17 5G: ക്യാമറയിൽ ആരാണ് മികച്ചത്!
റിയർ ക്യാമറ നോക്കുമ്പോൾ രണ്ട് ഫോണുകളിലും 50എംപി ക്യാമറയാണുള്ളത്. 4K വീഡിയോ സപ്പോർട്ട് ചെയ്യുന്ന Sony IMX852 സെൻസറാണ് വിവോ ഉപയോഗിച്ചിട്ടുള്ളത്. ഫോണുകളുടെ സെൽഫി ക്യാമറയിൽ വ്യത്യാസം വരുന്നു. 32MP ക്യാമറയാണ് വിവോയിലുള്ളത്. അതേ സമയം റെഡ്മിയിൽ 8MP ഫ്രണ്ട് ക്യാമറ വരുന്നു.
ഡ്യൂറബിലിറ്റിയിൽ വിവോ മുന്നിൽ?
വാട്ടർ റെസിസ്റ്റൻസ് സപ്പോർട്ടുള്ള വിവോ എസ്2 5ജിയ്ക്ക് IP68 + IP69 റേറ്റിങ്ങുണ്ട്. എന്നാൽ ഈ ഫീച്ചറില്ലാത്തെ റെഡ്മി നോട്ട് 17 5ജിയിൽ IP65 റേറ്റിങ്ങാണ് വരുന്നത്.
Also Read: Moto G Max ഇന്ന് മുതൽ വാങ്ങാം; Snapdragon പ്രോസസറും 7000mAh ബാറ്ററിയും, ഓഫറുകൾ അറിയാം
Vivo S2 5G vs Redmi Note 17 5G: ഇന്ത്യയിലെ വില
ഇപ്പോൾ ആമസോണിൽ 27999 രൂപയ്ക്ക് ഷവോമിയുടെ റെഡ്മി സ്മാർട്ട് ഫോൺ ലഭ്യമാണ്. അതേ സമയം വിവോ എസ്2 ഫോണിന്റെ വില 39999 രൂപയാണ്. 30000 രൂപയ്ക്ക് അകത്ത് ഫോൺ നോക്കുന്നവർക്ക് റെഡ്മി നോട്ട് 17 5ജി തെരഞ്ഞെടുക്കാം.
കരുത്തുറ്റ ബാറ്ററിയും ബജറ്റ് എന്നിവയിൽ റെഡ്മിയ്ക്ക് പ്ലസ് പോയിന്റുണ്ട്. കുറച്ചുകൂടി ഉയർന്ന ബജറ്റ് നോക്കുന്നവർക്ക് വിവോ എസ്2 തെരഞ്ഞെടുക്കാം. പെർഫോമൻസ്, ക്യാമറ, ഡിസ്പ്ലേ, ഡ്യൂറബിലിറ്റി എന്നിവയിലെല്ലാം വിവോ മുന്നിട്ട് നിൽക്കുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
