Vivo T5 5G sale starts Flipkart Price offers discount specs
ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിലെ ജനപ്രിയ ബ്രാൻഡായ വിവോ തങ്ങളുടെ ടി സീരീസിലേക്ക് പുത്തൻ ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ലോകത്തിലെ തന്നെ ആദ്യത്തെ മീഡിയാടെക് ഡൈമൻസിറ്റി 7500 ടർബോ പ്രൊസസറുള്ള Vivo T5 5G അടുത്ത വാരം ഇന്ത്യയിൽ ലോഞ്ച് ചെയ്യും. മിഡ്-റേഞ്ച് വിലയിൽ മികച്ച ഗെയിമിങ് അനുഭവവും അത്യുഗ്രൻ പെർഫോമൻസും ഈ സ്മാർട്ട് ഫോണിലുണ്ടാകും. കണ്ണഞ്ചിപ്പിക്കുന്ന ഡിസ്‌പ്ലേയും മികച്ച ബാറ്ററി ബാക്കപ്പും ലഭിക്കുന്ന വിവോ ഫോണാണിത്.
വിവോ T5 പ്രോ 5ജി, T5 ലൈറ്റ് 5ജി, T5x 5ജി എന്നിവ ഉൾപ്പെടുന്ന സീരീസിലേക്കാണ് സ്റ്റാൻഡേർഡ് മോഡലും അവതരിപ്പിക്കുക. ലോഞ്ചിന് മുന്നോടിയായി ഫോണിനെ കുറിച്ചുള്ള ചില വിവരങ്ങൾ വിവോ പുറത്തുവിട്ടിട്ടുണ്ട്.
സെപ്റ്റംബർ 2 ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. വിവോ T5 5ജി റോയൽ ബ്രോൺസ്, സിൽവർ ഗ്രീൻ എന്നീ രണ്ട് നിറങ്ങളിലാകും ലഭ്യമാകുക. ഇതിന്റെ വിൽപ്പന ഫ്ലിപ്പ്കാർട്ട് വഴി നടക്കും. ഈ ഫോണിന് 35000 മുതൽ 50000 രൂപ വരെ വിലയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
Also Read: Samsung Galaxy S26 FE ഇന്നെത്തും; 50MP ക്യാമറയും അൾട്രാ സ്ലിം ഡിസൈനും
വിവോ T5 5ജിയിൽ 144Hz റിഫ്രഷ് റേറ്റ് പിന്തുണയുള്ള 1.5K ഡിസ്‌പ്ലേയുണ്ടാകും. ഇതിന് മീഡിയാടെക് ഡൈമൻസിറ്റി 7500 ടർബോ സോക് സീരീസ് ചിപ്‌സെറ്റ് ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. 7050mAh ന്റെ കരുത്തുറ്റ ബാറ്ററിയാകും വിവോ ടി5 5ജിയിലുണ്ടാകും.
വിവോ T5 5ജിയിൽ ആൻഡ്രോയിഡ് 16-നെ അടിസ്ഥാനമാക്കിയുള്ള OriginOS 6 സോഫ്റ്റ് വെയറാകും നൽകുന്നത്.
7.9mm കട്ടിയുള്ള ഫോണാണ് ഇതെന്ന് വിവോ സ്ഥിരീകരിച്ചിട്ടുണ്ട്. സ്ക്രീനിന്റെ മുകൾഭാഗത്ത് സെൽഫി ക്യാമറയ്ക്കായി ഹോൾ-പഞ്ച് കട്ട്ഔട്ടുള്ള 3D കർവ്ഡ് AMOLED ഡിസ്‌പ്ലേ നൽകിയേക്കും.
അടുത്തിടെ ഇറങ്ങിയ വിവോ S2 ഫോണിൽ കണ്ടതുപോലെയുള്ള സ്കൈലൈൻ ഡിസൈനാകും കൊടുക്കുന്നത്. ഇതിൽ രണ്ട് ക്യാമറ സെൻസറുകൾ പിൻവശത്ത് നൽകുമെന്നും ഫോണിന്റെ ടീസർ ചിത്രം സൂചിപ്പിക്കുന്നു.