First Sale: 50MP Sony ക്യാമറ, Snapdragon പ്രോസസറുള്ള Moto g96 5G ഇപ്പോൾ 179999 രൂപയിൽ…
ജൂലൈ 16 മുതൽ ഉച്ചയ്ക്ക് 12 മണിയ്ക്കാണ് മോട്ടോ ജി96 വിൽപ്പന തുടങ്ങുന്നത്
പവർഫുൾ സ്നാപ്ഡ്രാഗൺ പ്രോസസറും, മികച്ച ക്യാമറയുമുള്ള ഹാൻഡ്സെറ്റാണിത്
20000 രൂപയ്ക്ക് താഴെ ബജറ്റിലുള്ള Motorola G96 സ്മാർട്ഫോണാണിത്
First Sale: Snapdragon പ്രോസസറുള്ള Moto g96 വിലക്കുറവിൽ പർച്ചേസ് ചെയ്യാം. 20000 രൂപയ്ക്ക് താഴെ ബജറ്റിലുള്ള Motorola G96 സ്മാർട്ഫോണാണിത്. ഫ്ലാഗ്ഷിപ്പ് ലെവർ പെർഫോമൻസിലാണ് ഈ ഹാൻഡ്സെറ്റ് അവതരിപ്പിച്ചത്. ഇന്ന് മോട്ടോ ജി96 ഫോൺ ആദ്യ വിൽപ്പന ആരംഭിക്കുന്നു.
SurveyMoto g96 First Sale
ജൂലൈ 16 മുതൽ ഉച്ചയ്ക്ക് 12 മണിയ്ക്കാണ് മോട്ടോ ജി96 വിൽപ്പന തുടങ്ങുന്നത്. മോട്ടറോള ഇ-സ്റ്റോർ വഴി ഫോണിന്റെ വിൽപ്പന ആരംഭിക്കും. ഫ്ലിപ്കാർട്ടിലും റീട്ടെയിൽ സ്റ്റോറുകളിലും സ്മാർട്ഫോൺ ലഭ്യമാകും. പവർഫുൾ സ്നാപ്ഡ്രാഗൺ പ്രോസസറും, മികച്ച ക്യാമറയുമുള്ള ഹാൻഡ്സെറ്റാണിത്. നാല് കളർ വേരിയന്റുകളും, രണ്ട് സ്റ്റോറേജ് വേരിയന്റുകളുമാണ് മോട്ടറോള ജി96 5ജിയ്ക്കുള്ളത്.

8GB RAM + 128GB സ്റ്റോറേജ് ഫോണിന് 17,999 രൂപയാകുന്നു. 8GB RAM + 256GB വേരിയന്റിന് 19,999 രൂപയാണ് വിലയാകുക. പാന്റോണിന്റെ ആഷ്‌ലീ ബ്ലൂ, ഗ്രീനർ പാസ്ചേഴ്സ്, കാറ്റ്‌ലിയ ഓർക്കിഡ്, ഡ്രെസ്‌ഡൻ ബ്ലൂ കളർ വേരിയന്റുകളിലാണ് സ്മാർട്ഫോൺ പുറത്തിറക്കിയത്.
Motorola g96 5G: സ്പെസിഫിക്കേഷൻ
മോട്ടോ G96-ൽ 6.67 ഇഞ്ച് ഫുൾ HD+ 3D കർവ്ഡ് pOLED ഡിസ്‌പ്ലേയാണ് കൊടുത്തിരിക്കുന്നത്. ഇതിന് 144Hz റിഫ്രഷ് റേറ്റും 2400 x 1080 പിക്‌സൽ റെസല്യൂഷനും ലഭിക്കുന്നു. 1600 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ് ഇതിന്റെ ഡിസ്പ്ലേയ്ക്ക് ലഭിക്കും.
കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ മോട്ടറോള ജി96 5ജിയിലുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും, വാട്ടർ ടച്ച് 2.0 ടെക്നോളജിയും ഫോൺ പിന്തുണയ്ക്കുന്നു. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 10-ബിറ്റ് കളർ ഡെപ്തും, HDR10 സപ്പോർട്ടും മോട്ടറോളയുടെ ബജറ്റ് ഫോണിൽ ലഭിക്കും.
ആൻഡ്രോയിഡ് 15 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ഫോണാണിത്. ഇതിൽ അഡ്രിനോ 710 ജിപിയുവും ഒക്ടാ-കോർ സിപിയുവും അടിസ്ഥാനമാക്കിയുള്ള പ്രോസസറാണ് കൊടുത്തിരിക്കുന്നത്. ഇതിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7s ജെൻ 2 ചിപ്‌സെറ്റ് ഉൾപ്പെടുത്തിയിരിക്കുന്നു. ഒരു വർഷത്തെ OS അപ്‌ഡേറ്റും 3 വർഷത്തെ സെക്യൂരിറ്റി പാച്ചുകളും ഇതിൽ ലഭിക്കും. ആൻഡ്രോയിഡ് 15 ആണ് ഫോണിലെ ഓപ്പറേറ്റിങ് സിസ്റ്റം.
സോണി LYT-700C സപ്പോർട്ടിലുള്ള പ്രൈമറി ക്യാമറയാണ് മോട്ടറോളയുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണിലുള്ളത്. ഇതിൽ 50MP പ്രൈമറി ക്യാമറയും 8MP അൾട്രാ-വൈഡ് സെൻസറും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കും ഇതിൽ ക്വാഡ് പിക്‌സൽ ടെക്നോളജിയുള്ള സെൻസറാണ് കൊടുത്തിരിക്കുന്നത്. ഇത് 32MP റെസല്യൂഷനുള്ള ഫ്രണ്ട് ക്യാമറയാണ്. AI ഫോട്ടോ എൻഹാൻസ്‌മെന്റ്, ഡിജിറ്റൽ സൂം, ഹൊറൈസൺ ലോക്ക് സപ്പോർട്ടുള്ള ക്യാമറയാണിത്. പോരാഞ്ഞിട്ട് മോട്ടോ ജി96 സെൻസറുകൾ 4K വീഡിയോ റെക്കോർഡിങ്ങും നൈറ്റ് വിഷൻ മോഡും പിന്തുണയ്ക്കുന്നു.
ഇതിൽ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ബാറ്ററിയാണ് മോട്ടറോള കൊടുത്തിട്ടുള്ളത്. 33W ടർബോ ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന, 5500mAh ബാറ്ററിയാണ് ഇതിൽ നൽകിയിട്ടുള്ളത്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile