50MP triple ക്യാമറ Samsung Galaxy S24 FE 5G 24000 രൂപ ഡിസ്കൗണ്ടിൽ വാങ്ങാം, ആമസോണിലാണോ ഫ്ലിപ്കാർട്ടിലാണോ ലാഭം!
ആമസോണിലേക്കാൾ ഫ്ലിപ്കാർട്ടിലാണ് ഗാലക്സി എസ്24 ഫാൻ എഡിഷന് മികച്ച കിഴിവ്
ഫ്ലിപ്കാർട്ടിൽ GOAT Sale പ്രമാണിച്ചാണ് ഓഫർ
Galaxy S24-നെക്കാൾ വലിയ ഡിസ്‌പ്ലേയുള്ള ഫോണാണ് S24 FE 5ജിയിലുള്ളത്
Samsung Galaxy S24 FE 5G സ്മാർട്ഫോണിന് വമ്പിച്ച കിഴിവ് പ്രഖ്യാപിച്ചു. സാംസങ്ങിന്റെ ഫാൻ എഡിഷൻ ഹാൻഡ്സെറ്റിനാണ് ഓഫർ. Galaxy S24-നെക്കാൾ വലിയ ഡിസ്‌പ്ലേയുള്ള ഫോണാണ് S24 FE 5ജിയിലുള്ളത്. 4700mAh-ന്റെ വലിയ ബാറ്ററിയും, ഗാലക്സി എഐ സപ്പോർട്ടും ഇതിലുണ്ട്. Samsung S24 FE 5G-യുടെ ഈ ബമ്പർ ഓഫർ പരിചയപ്പെടാം.
SurveySamsung Galaxy S24 FE 5G ഓഫർ
ആമസോണിലേക്കാൾ ഫ്ലിപ്കാർട്ടിലാണ് ഗാലക്സി എസ്24 ഫാൻ എഡിഷന് മികച്ച കിഴിവ്. സാംസങ്ങിന്റെ S24 FE 24000 രൂപ വില കുറച്ചാണ് ഇപ്പോൾ വിൽക്കുന്നത്. ഫ്ലിപ്കാർട്ടിൽ GOAT Sale പ്രമാണിച്ചാണ് ഓഫർ. ജൂലൈ 17 വരെയാണ് ഫ്ലിപ്കാർട്ടിൽ ഗോട്ട് സെയിൽ. എങ്കിലും ഇത്രയും വില കുറച്ച് സാംസങ് ഹാൻഡ്സെറ്റ് ജൂലൈ 17 വരെ ലഭിക്കുമോ എന്നതിൽ ഉറപ്പില്ല.

59,999 രൂപയാണ് ഇതിന്റെ ഒറിജിനൽ വില. 8 GB റാമും, 128 GB സ്റ്റോറേജുമുള്ള സ്മാർട്ഫോണാണിത്. ഫ്ലിപ്കാർട്ട് ഗോട്ട് സെയിലിൽ വെറും 35,999 രൂപയാണ് ചെലവാകുക. ശരിക്കും പറഞ്ഞാൽ ഒറ്റയടിക്ക് 24000 രൂപയുടെ ഡിസ്കൗണ്ടാണ് അനുവദിച്ചിരിക്കുന്നത്. ഐഡിഎഫ്സി കാർഡുകളിലൂടെയാണ് പേയ്മെന്റ് ചെയ്യുന്നതെങ്കിൽ 1,250 രൂപ ഇളവ് നേടാം. 27,000 രൂപ വരെ എക്സ്ചേഞ്ച് സാംസങ് ഗാലക്സി എസ്24 ഫാൻ എഡിഷനിലൂടെ സ്വന്തമാക്കാം.
Samsung S24 FE: സ്പെസിഫിക്കേഷൻ
കൂടുതൽ താങ്ങാനാവുന്ന വിലയിലുള്ള S24 സീരീസ് സെറ്റാണിത്. മികച്ച ഫ്ലാഗ്ഷിപ്പ് എക്സ്പീരിയൻസ് താരതമ്യേന കുറഞ്ഞ വിലയിൽ സ്വന്തമാക്കാം.
6.7 ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 120Hz റീഫ്രഷ് റേറ്റ് ഉള്ളതിനാൽ സുഗമമായ സ്ക്രോളിംഗും മികച്ച വിഷ്വൽ എക്സ്പീരിയൻസും ഇതിലുണ്ട്. ഗെയിമിങ് പ്രേമികൾക്കും ഇത് അനുയോജ്യമായ റിഫ്രെഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നു.
സാംസങ്ങിന്റെ തന്നെ എക്സിനോസ് 2400e ചിപ്‌സെറ്റാണ് ഇതിലുള്ളത്. ഗെയിമിംഗും മൾട്ടിടാസ്കിംഗും സുഗമമായി ചെയ്യാൻ ഈ ചിപ്സെറ്റ് സഹായിക്കും. കോർണിങ് ഗോറില്ല Glass Victus+ പ്രൊട്ടക്ഷനിലാണ് ഫോൺ നിർമിച്ചിരിക്കുന്നത്. ഇതിന് IP68 റേറ്റിങ്ങുള്ളതിനാൽ, പൊടിയും വെള്ളവും പ്രതിരോധിക്കുന്നു.
ഫോണിൽ ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് സജ്ജീകരിച്ചിട്ടുള്ളത്. 50MP പ്രൈമറി ക്യാമറ ഉൾപ്പെടുന്നു. പ്രോ വിഷൻ എഞ്ചിനുള്ളതിനാൽ മങ്ങിയ വെളിച്ചത്തിലും മികച്ച ഫോട്ടോകളെടുക്കാം. 12MP അൾട്രാ വൈഡ് ക്യാമറയും, 8MP ടെലിഫോട്ടോ ലെൻസും ഇതിലുണ്ട്. ഫോണിന്റെ മുൻവശത്തുള്ളത് 10MP സെൽഫി സെൻസറാണ്.
Galaxy AI സപ്പോർട്ട് ചെയ്യുന്ന ഹാൻഡ്സെറ്റാണിത്. സെർക്കിൾ ടു സെർച്ച്, ഫോട്ടോ അസിസ്റ്റ് തുടങ്ങിയ എഐ ഫീച്ചറുകൾ ഇതിലുണ്ട്. 4700mAh പവറുള്ള ബാറ്ററിയാണ് ഇതിലുള്ളത്. കൂടുതൽ നേരം ഫോൺ ഉപയോഗിക്കാൻ ഈ കരുത്തൻ ബാറ്ററിയിലൂടെ സാധിക്കും.
Also Read: Realme C71 5G: 6300mAh ബാറ്ററിയിൽ എൻട്രി ലെവൽ ഫോണുകൾ, 9000 രൂപയ്ക്ക് താഴെ…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile