Amazon Great Sumer Summer Sale 2026
പുതിയൊരു സ്മാർട്ട്‌ഫോൺ വാങ്ങാൻ പ്ലാൻ ചെയ്യുകയാണോ? എങ്കിൽ മികച്ച കണക്റ്റിവിറ്റിയുള്ള 5G ഫോണുകൾക്ക് ഇപ്പോൾ മെഗാ ഓഫറുകൾ ലഭ്യമാണ്. Amazon Great Summer Sale 2026 ആരംഭിച്ചു. സാധാരണക്കാരന് അനുയോജ്യമായ കിടിലൻ 5G ഫോണുകൾ വമ്പിച്ച ഇളവിൽ ആമസോണിൽ ലഭ്യമാണ്. മികച്ച ബാങ്ക് ഓഫറുകളും ഇഎംഐ, എക്സ്ചേഞ്ച് ഡീലുകളും സെയിൽ ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാംസങ്, റെഡ്മി, റിയൽമി, ലാവ ബോൾഡ്, ടെക്നോ ബ്രാൻഡുകളുടെ സ്മാർട്ട് ഫോണുകൾക്കാണ് കിഴിവ്. പെർഫോമൻസിലും ക്യാമറയിലും ഒരുപോലെ മികച്ചുനിൽക്കുന്ന ഹാൻഡ്സെറ്റുകളാണിവ. ആമസോണിൽ ടോപ്പ് റേറ്റിംഗ് ഉള്ള 5G ഫോണുകളുടെ ഓഫറും സവിശേഷതകളും അറിയാം.
ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിൽ റിയൽമി നാർസോ മോഡലുകൾക്ക് വമ്പിച്ച ഇളവ് ലഭ്യമാണ്. 24999 രൂപയ്ക്കാണ് റിയൽമിയുടെ നാർസോ 100 ലൈറ്റ് 5ജി വിപണിയിൽ എത്തിച്ചത്. 4GB+64GB മോഡൽ നാർസോ 100 ലൈറ്റ് ഫോണിന് ആമസോണിൽ ഇപ്പോൾ 12749 രൂപയാണ് വിലയാകുന്നത്. ആകർഷമായ ബാങ്ക് ഇളവും ഇഎംഐ ഓഫറും ആമസോൺ തരുന്നു.
6.8 ഇഞ്ച് വലിപ്പമുള്ള 144 Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട് ഫോണാണിത്. റിയൽമി നാർസോ 100 ലൈറ്റ് 5ജിയിൽ 7000mAh പവർഫുൾ ബാറ്ററിയും 6nm ന്റെ മീഡിയാടെക് ഡൈമൻസിറ്റി 6300 ചിപ്പും ഇതിൽ കൊടുത്തിരിക്കുന്നു. ആൻഡ്രോയിഡ് 16 വേർഷനാണ് റിയൽമി 5ജി ഫോണിലുള്ളത്.
അടുത്തത് realme NARZO 90x 5G മോഡലാണ്. 15999 രൂപയുടെ സ്മാർട്ട് ഫോൺ 2000 രൂപ ഇളവിൽ ആമസോണിൽ ലഭ്യമാണ്. 7000mAh പവർഫുൾ ബാറ്ററിയുള്ള ഫോണിന് 60W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭിക്കുന്നു. 50MP AI സോണി ക്യാമറയാണ് ഈ റിയൽമി 5ജിയിലുള്ളത്.
അടുത്ത് സാംസങ് ഗാലക്സി എം17 5ജിയുടെ കിഴിവാണ്. 128 ജിബിയുടെ ഫോണിന് വിപണിയിൽ 16,499 രൂപയാകുന്നു. എന്നാൽ സമ്മർ ഫെസ്റ്റിവൽ ഓഫറിലൂടെ 13999 രൂപയ്ക്ക് വാങ്ങിക്കാം. IP54 റേറ്റിങ്ങും, ഗോറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനുമുള്ള സ്മാർട്ട് ഫോണാണിത്.
സാംസങ് ഗാലക്സി എം17 5ജിയിൽ 50MP OIS, 5MP, 2MP ട്രിപ്പിൾ ക്യാമറയാണുള്ളത്. 6.7 ഇഞ്ച് വലിപ്പമുള്ള AMOLED സ്ക്രീനാണ് കൊടുത്തിരിക്കുന്നത്. 5000mAh ബാറ്ററിയാണ് ഗാലക്സി M17 5ജിയിലുള്ളത്. എക്സിനോസ് 1330 പ്രോസസറിന്റെ കരുത്തും, സർക്കിൾ ടു സെർച്ച് സപ്പോർട്ടും സാംസങ് M17 5ജിയിലുണ്ട്.
റെഡ്മി എ7 പ്രോ 5ജിയിൽ 15,999 രൂപയാണ് വിപണി വില. 64GB ഇന്റേണൽ സ്റ്റോറേജുള്ള റെഡ്മി ഫോണിന് ആമസോൺ സമ്മർ സെയിലിൽ 11999 രൂപയാണ് വില. ഇത്രയും കുറഞ്ഞ വിലയ്ക്കുള്ള സാംസങ് 5ജി ഫോണിൽ 6300mAh വമ്പൻ ബാറ്ററിയാണ് കൊടുത്തിരിക്കുന്നത്. 32MP AI Dual ക്യാമറയുള്ള ബജറ്റ് ഹാൻഡ്സെറ്റാണിത്.
Also Read: ദിവസവും 6 രൂപയ്ക്ക് ഫുൾ അൺലിമിറ്റഡ്! വർഷം മുഴുവൻ വാലിഡിറ്റിയുള്ള Airtel പ്ലാനിതാ…
ടെക്നോ പോപ് X 5ജി ഫോണിനും ആകർഷകമായ വിലക്കിഴിവ് ആമസോൺ തരുന്നു. 128 ജിബി ഇന്റേണൽ സ്റ്റോറേജുള്ള സ്മാർട്ട് ഫോണിന് 27,999 രൂപയാണ് വില. ആമസോണിൽ ഇപ്പോൾ ആരംഭിച്ച സമ്മർ സെയിലിലൂടെ 5ജി ഫോൺ 15499 രൂപയ്ക്ക് വാങ്ങിക്കാം. ടെക്നോ 5ജി ഹാൻഡ്സെറ്റിന് മികച്ച ബാങ്ക് കിഴിവും ലഭ്യമാണ്.
MIL-STD 810H ഗ്രേഡ് സർട്ടിഫിക്കേഷനുള്ള ഫോണാണിത്. പവർഫുൾ 6500mAh ബാറ്ററി ഈ ഫോണിലുണ്ട്. എൽഇഡി ഫ്ലാഷുള്ള 13MP റിയർ ക്യാമറ, 8 എംപി ഫ്രണ്ട് ക്യാമറയും ഈ ടെക്നോ ഹാൻഡ്സെറ്റിലുണ്ട്. പെർഫോമൻസിനായി ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 6400 6nm പ്രോസസറാണുള്ളത്.
Disclaimer: ഈ ലേഖനത്തിൽ അഫിലിയേറ്റ് ലിങ്കുകൾ നൽകിയിരിക്കുന്നു. ഈ ലിങ്കുകൾ വഴി നിങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ ഞങ്ങൾക്ക് ഒരു ചെറിയ കമ്മീഷൻ ലഭിച്ചേക്കാം, എന്നാൽ ഇതിലൂടെ നിങ്ങൾക്ക് അധിക ചിലവുകൾ ആകില്ല.