വീണ്ടും വീണ്ടും റീച്ചാർജ് ചെയ്യുന്ന തലവേദന ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് Airtel തരുന്ന ഏറ്റവും ലാഭകരമായ പ്ലാൻ ഏതാണെന്ന് അറിയണ്ടേ! ചുരുങ്ങിയ ചിലവിൽ സിം കാർഡ് ആക്ടീവ് ആയി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കും, അൺലിമിറ്റഡ് കോളിങ് ആവശ്യമുള്ളവർക്കും ചേരുന്ന പ്ലാനാണിത്. ഈ എയർടെൽ പ്രീ പെയ്ഡ് പ്ലാനിൽ 365 ദിവസത്തെ വാലിഡിറ്റിയുള്ളതിനാൽ മാസാമാസമുള്ള റീചാർജ് ആവശ്യമില്ല. മിതമായ ഡാറ്റയും ഉൾപ്പെടുന്ന ഒരു വർഷ പ്ലാനാണ്. ദിവസവും 6 രൂപ നിരക്കിൽ ടെലികോം സേവനങ്ങൾ ഈ പാക്കേജിൽ ലഭ്യമാണ്. ഈ പ്ലാനിന്റെ കൂടുതൽ ഗുണങ്ങൾ അറിയാം.
SurveyAirtel 365 Days Plan
ഏകദേശം 400 ദശലക്ഷം വരിക്കാരുള്ള എയർടെലിലെ ഏറ്റവും ലാഭകരമായ പ്ലാനാണിത്. 2,249 രൂപയാണ് 365 ദിവസത്തെ കാലാവധിയുള്ള പ്ലാനിന് വില. 30 ജിബി എന്നാൽ മാസം 2.5 ജിബി വീതം കണക്കാക്കിയാലും ഇത് ലാഭകരമാകും. കുറഞ്ഞ ചെലവിൽ മിതമായ ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളുകളും, എസ്എംഎസ് ഓഫറുകളും അനുവദിച്ച പ്ലാനിനെ കുറിച്ച് വിശദമായി അറിയാം.
Airtel 2249 Plan Benefits
2249 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് അറിയണ്ടേ? 365 ദിവസത്തേക്ക് കോളിങ്ങും എസ്എംഎസ്സും നെറ്റ് വർക്കും ലഭിക്കുന്ന പ്ലാനാണിത്.
- വാലിഡിറ്റി: ഒരു വർഷം
- കോളിംഗ്: ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി (STD) കോളുകൾ ലഭ്യം. ഇതിൽ റോമിംഗ് സേവനങ്ങളും ലഭ്യം.
- ഡാറ്റ: ആകെ 30GB ഹൈ-സ്പീഡ് ഡാറ്റ (365 ദിവസം). ഇത് പ്രതിദിന ഡാറ്റ പ്ലാനല്ല.
- എസ്എംഎസ്: ആകെ 3600 എസ്എംഎസ് ലഭിക്കും. ദിവസവും 100 എസ്എംഎസ് എന്ന കണക്കിലാണ് മെസേജ് ഓഫറുകൾ ലഭിക്കുന്നു.

അധിക ഓഫറുകൾ!
ഈ പ്ലാനിലൂടെ എയർടെൽ 12 മാസത്തെ അഡോബ് എക്സ്പ്രസ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ അനുവദിച്ചു. 4000 രൂപ വിലയുള്ള അഡോബ് എക്സ്പ്രസ് ആക്സസാണ് ഫ്രീയായി ലഭ്യമാകുന്നത്. ഇതിൽ ഭാരതി എയർടെൽ ഫ്രീ ഹലോ ട്യൂണുകൾ അനുവദിച്ചിട്ടുണ്ട്. സോണി ലിവ്, ആമസോൺ എംഎക്സ് പ്ലെയർ ഉൾപ്പെടുന്ന എയർടെൽ എക്സ്ട്രീം പ്ലേ ആക്സസ് ഇതിൽ ലഭ്യമാണ്.
എയർടെൽ vs ജിയോ
ഭാരതി എയർടെലിന്റെ 365 ദിവസത്തെ 2249 രൂപ പ്ലാനിന് സമാനമായ ജിയോ പാക്കേജ് നോക്കിയാലോ! ഇത്രയും ലാഭത്തിൽ ജിയോയിൽ വാർഷിക പ്ലാനുകൾ ഒന്നും ലഭ്യമല്ല. എന്നാൽ 336 ദിവസത്തേക്ക് ജിയോയിൽ പ്രീ പെയ്ഡ് പ്ലാനുകളുണ്ട്. ജിയോ ഇതിൽ 24GB ഡാറ്റ അനുവദിച്ചിരിക്കുന്നു. അൺലിമിറ്റഡ് കോളുകളും എസ്എംഎസ് ഓഫറുകളും പ്ലാനിലുണ്ട്. ഈ ജിയോ പാക്കേജിന് വില 1,899 രൂപയാകുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile