സ്മാർട്ട്ഫോൺ പ്രേമികൾ കാത്തിരുന്ന Apple iPhone 17 Pro Max കുറഞ്ഞ വിലയ്ക്ക് വാങ്ങാം. 48 മെഗാപിക്സലിന്റെ മൂന്ന് ക്യാമറകളുള്ള മുന്തിയ ഫോണിന് ഫ്ലിപ്കാർട്ടിലാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യകളുള്ള ഐഫോണിന് ഫ്ലിപ്കാർട്ടിലെ നേരിട്ടുള്ള കിഴിവിന് പുറമെ, മികച്ച ബാങ്ക് കിഴിവും ലഭ്യമാണ്.
പുതിയ പ്രോസസറിന്റെ കരുത്തും മികച്ച ബാറ്ററി ലൈഫുമുള്ള ഫ്ലാഗ്ഷിപ്പാണിത്. പ്രൊഫഷണൽ ഡിഎസ്എൽആർ ക്യാമറകളെ വെല്ലുന്ന ഫോട്ടോഗ്രഫിയ്ക്കായാണ് കൂടുതൽ ആളുകളും ഐഫോൺ 17 പ്രോ മാക്സ് തെരഞ്ഞെടുക്കാറുള്ളത്. ഏറെ നാളായി ഫോൺ ഐഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർക്ക് 18000 രൂപയുടെ ഫ്ലിപ്കാർട്ട് കിഴിവ് പ്രയോജനപ്പെടുത്താം. പരിമിതകാലത്തേക്ക് ലഭിക്കുന്ന ഓഫറിനെ കുറിച്ചും ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകളെ കുറിച്ചും വിശദമായി അറിയാം.
1,49,900 രൂപയ്ക്കാണ് സാധാരണ ഐഫോൺ 17 പ്രോ മാക്സ് 256 ജിബി വേരിയന്റ് ഇന്ത്യയിൽ വിൽക്കുന്നത്. ആമസോണിലും ഇതേ വിലയിൽ തന്നെ ഐഫോൺ വിൽക്കുന്നു. എന്നാൽ ഫ്ലിപ്കാർട്ടിൽ 1,34,900 രൂപയ്ക്ക് ഫ്ലാഗ്ഷിപ്പ് മോഡൽ വിൽക്കുകയാണ്. ഓറഞ്ച്, ഡീപ് ബ്ലൂ, സിൽവർ നിറങ്ങളിലുള്ള ഐഫോണുകൾക്ക് കിഴിവുണ്ട്. വിപണി വിലയിൽ നിന്ന് 15000 രൂപയുടെ ഇൻസ്റ്റന്റ് കിഴിവാണ് ലഭിക്കുന്നത്.
ഓഫർ ഇവിടെ അവസാനിക്കുന്നില്ല, ആകർഷകമായ ബാങ്ക് ഇളവും ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകളുമുണ്ട്. ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ 4000 രൂപയുടെ ഇളവ് ലഭിക്കുന്നു. 18000 രൂപയുടെ ലാഭം ഇതിലൂടെ മൊത്തം കണ്ടെത്താം. ബാങ്ക് കിഴിവ് പ്രയോജനപ്പെടുത്തുന്നവർക്ക് 130000 രൂപ റേഞ്ചിൽ ഐഫോൺ 17 പ്രോ മാക്സ് സ്വന്തമാക്കാം.
47350 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. അത്യാവശ്യം മികച്ച ഫോണാണ് മാറ്റി വാങ്ങുന്നതെങ്കിൽ, ഒരു പ്രീമിയം ആൻഡ്രോയിഡ് ഫോണിന്റെ വിലയിൽ ഐഫോൺ 17 പ്രോ മാക്സ് വാങ്ങിക്കാമെന്നതാണ് നേട്ടം. 36 മാസത്തേക്ക് 4743 രൂപയുടെ ഇഎംഐ ഓഫറും ഇപ്പോൾ ലഭ്യമാണ്.
കമ്പനിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പാണ് പ്രോ മാക്സ്. 48 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറ മാത്രമല്ല ഹൈലൈറ്റ്. ഐഫോൺ 17 പ്രോ മാക്സ് പ്രത്യേകതകൾ ഇവയൊക്കെ…
ആപ്പിൾ ഐഫോൺ 17 പ്രോ മാക്‌സിൽ 6.9 ഇഞ്ച് 120Hz പ്രോമോഷൻ ഡിസ്‌പ്ലേയാണുള്ളത്. ഇതിൽ A19 പ്രോ ചിപ്‌സെറ്റ് പ്രവർത്തിക്കുന്നു. 39 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ലഭിക്കുന്ന ഐഫോണാണിത്.
ട്രിപ്പിൾ ഫ്യൂഷൻ ക്യാമറ യൂണിറ്റാണ് ഇതിലുള്ളത്. 48MP പ്രധാന ക്യാമറയും 48MP അൾട്രാവൈഡ് ലെൻസും 48MP ടെലിഫോട്ടോ ലെൻസും ചേർന്ന ക്യാമറ സിസ്റ്റമാണിത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, ഫോണിന്റെ മുൻവശത്ത് 18MP സെൻസറുണ്ട്.
ഐഫോൺ ചരിത്രത്തിൽ ആദ്യമായാണ് ടെലിഫോട്ടോ ക്യാമറ ഉൾപ്പെടെ മൂന്ന് ലെൻസുകളും 48 മെഗാപിക്സൽ നൽകുന്നത്. അതിനാൽ ഏറ്റവും മികച്ച സ്മാർട്ട് ഫോൺ ക്യാമറ എക്സ്പീരിയൻസ് ഈ ഫോണിലുറപ്പിക്കാം. ഫ്ലിപ്കാർട്ടിൽ പലപ്പോഴും പഴയ ഐഫോണുകൾക്ക് മികച്ച എക്സ്ചേഞ്ച് ലഭിക്കാറുണ്ട്. അതിനാൽ ഈ ഡീൽ കുറച്ച് ലാഭമാണെന്ന് പറയാം.
Also Read: ഡോൾബി ഓഡിയോയിലൂടെ ഹോം തിയേറ്റർ ഫീൽ! JBL Cinema SB560 Soundbar വമ്പിച്ച ഓഫറിൽ!
ആമസോണിലും ഫ്ലിപ്കാർട്ടിലും മണിക്കൂറുകൾക്കകം സമ്മർ സെയിൽ, സസാ സെയിൽ സംഘടിപ്പിക്കുന്നു. ഈ സെയിൽ ഫെസ്റ്റിവലിൽ ഫോണിന് ഇനിയും വില കുറയുമോ എന്നും കാത്തിരിക്കാം.