Vivo V50 Launched: 6000mAh ബാറ്ററി, Zeiss ക്യാമറ, പിന്നെ ഒന്നാന്തരം പ്രോസസർ!
എല്ലാ ഫീച്ചറുകളും നോക്കുമ്പോൾ Vivo V50 ഒരു ഓൾ-റൌണ്ടറാണ്
ഇത് മുഖ്യമായും ക്യാമറ പെർഫോമൻസിലാണ് ശ്രദ്ധ കൊടുത്തിട്ടുള്ളത്
Snapdragon 7 Gen 3 SoC ആണ് ഫോണിലെ പ്രോസസർ
മിഡ് റേഞ്ച് ബജറ്റുകാർക്കായി Vivo V50 5G പുറത്തിറക്കിയിരിക്കുന്നു. അതും ബാറ്ററിയും ക്യാമറയും പ്രോസസറുമെല്ലാം അത്യുത്തമമായ ഒരു സ്മാർട്ഫോണാണിത്. Snapdragon 7 Gen 3 SoC ആണ് ഫോണിലെ പ്രോസസർ. ഫ്ലാഗ്ഷിപ്പുകളിൽ പോലും അപൂർവ്വമായി കാണാവുന്ന 6000mAh ബാറ്ററിയുണ്ട്. ക്യാമറയിൽ വിവോയുടെ മുമ്പത്തെ ചില ഫോണുകളിൽ നൽകിയ Zeiss ലെൻസ് കൊടുത്തിട്ടുണ്ട്.
Surveyഎല്ലാ ഫീച്ചറുകളും നോക്കുമ്പോൾ വിവോ വി50 ഒരു ഓൾ-റൌണ്ടറാണ്. എന്നാൽ ഇത് മുഖ്യമായും ക്യാമറ പെർഫോമൻസിലാണ് ശ്രദ്ധ കൊടുത്തിട്ടുള്ളത്.
Vivo V50 5G ഇന്ത്യയിൽ എത്തി
ഇന്ത്യയിൽ വിവോ 3 കളർ ഓപ്ഷനുകളിലാണ് സ്മാർട്ഫോൺ അവതരിപ്പിച്ചത്. റോസ് റെഡ്, ടൈറ്റാനിയം ഗ്രേ, സ്റ്റാറി നൈറ്റ് നിറങ്ങളിൽ നിങ്ങൾക്ക് ഫോൺ ലഭിക്കുന്നു. അതുപോലെ മൂന്ന് സ്റ്റോറേജ് വേരിയന്റുകളും ഇവയ്ക്കുണ്ട്. 8GB+128GB, 8GB+256GB, കൂടാതെ 12GB+512GB സ്റ്റോറേജുകളിൽ ഫോൺ വാങ്ങാവുന്നതാണ്.
If elegance defines you, you need a smartphone that matches your aesthetics. And the new vivo V50 Starry Night does just that.
— vivo India (@Vivo_India) February 16, 2025
Launching tomorrow. Stay tuned!#vivoV50 #ZEISSPortraitSoPro pic.twitter.com/tr4s7kjrvh
40000 രൂപയ്ക്കും അകത്താണ് മൂന്ന് ഫോണുകളുടെയും വില വരുന്നത്. ഫെബ്രുവരി 17-ന് ഉച്ചയ്ക്ക് 12 മണിയ്ക്കാണ് ഫോൺ ലോഞ്ച് ചെയ്തത്. ഫെബ്രുവരി 25-ന് സ്മാർട്ഫോണിന്റെ വിൽപ്പന ആരംഭിക്കും. അതേ സമയം പ്രീ- ബുക്കിങ് ഇപ്പോഴെ ആരംഭിച്ചു കഴിഞ്ഞു.
എന്തൊക്കെയുണ്ട് പുതിയ Vivo 5G-യിൽ?
വിവോ വി 40 ഫോണിന് സമാനമായ ഡിസൈനിലാണ് സ്മാർട്ഫോൺ വരുന്നത്. പെൻഡുലം ആകൃതിയിലുള്ള മൊഡ്യൂളിനുള്ളിൽ ഡ്യുവൽ ക്യാമറ നൽകിയിരിക്കുന്നു. 6.77 ഇഞ്ച് AMOLED പാനലാണ് വിവോ വി50 ഫോണിനുള്ളത്. 120Hz വരെ റിഫ്രഷ് റേറ്റും 4500 nits പീക്ക് ബ്രൈറ്റ്നെസ്സും ഇതിനുണ്ട്.
സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്‌സെറ്റാണ് ഫോണിൽ കൊടുത്തിട്ടുള്ളത്. ഇത് 12GB LPDDR4X റാമും 512GB UFS 2.2 സ്റ്റോറേജുമുള്ള ഫോണാണ്.
50 മെഗാപിക്സൽ പ്രൈമറി ക്യാമറ ഈ ഫോണിനുണ്ട്. 50 മെഗാപിക്സൽ വൈഡ് ആംഗിൾ സെൻസറും കൊടുത്തിരിക്കുന്നു. OIS സപ്പോർട്ടുള്ള സ്മാർട്ഫോണാണ് വിവോ വി50. സെൽഫി പ്രേമികളെയും വിവോ നിരാശപ്പെടുത്തിയിട്ടില്ല. എന്തെന്നാൽ ഇതിൽ 50 മെഗാപിക്സൽ സെൽഫി ഷൂട്ടറുണ്ട്.
6000mAh ബാറ്ററി ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നു. ഇൻ-ബോക്‌സ് ചാർജർ ഉപയോഗിച്ച് 90W ചാർജറും ഫോണിനൊപ്പം ലഭിക്കുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15 ആണ് സോഫ്റ്റ് വെയർ. വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിന് IP68, IP69 റേറ്റിങ്ങുണ്ട്.
Vivo V50 5G: വില എത്ര?

8GB+128GB: 34,999 രൂപ
8GB+256GB: 36,999 രൂപ
12GB+512GB: 40,999 രൂപ
ആമസോൺ, ഫ്ലിപ്കാർട്ട്, വിവോ സ്റ്റോറുകളിലൂടെ ഓൺലൈൻ ബുക്കിങ്ങും പർച്ചേസിങ്ങും നടത്താം.
Also Read: എജ്ജാതി ഐറ്റം! A18 ചിപ്പുമായി വരുന്ന iPhone SE 4 ശരിക്കും ഐഫോൺ 16-നെ കടത്തിവെട്ടുമോ?
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile