എജ്ജാതി ഐറ്റം! A18 ചിപ്പുമായി വരുന്ന iPhone SE 4 ശരിക്കും ഐഫോൺ 16-നെ കടത്തിവെട്ടുമോ?

HIGHLIGHTS

മിഡ് റേഞ്ച് ഐഫോൺ കസ്റ്റമേഴ്സിന് വേണ്ടിയാണ് ഐഫോൺ SE 4 പുറത്തിറക്കുന്നത്

ഐഫോൺ 14 പോലെ തോന്നിപ്പിക്കുന്ന ഡിസൈനായിരിക്കും ഈ സ്മാർട്ഫോണിലുണ്ടാകുക

ഐഫോൺ 16-ലെ അൾട്രാ വൈഡ് ആംഗിൾ ലെൻസ് ഇതിൽ ഒരുപക്ഷേ ലഭ്യമാകില്ല

എജ്ജാതി ഐറ്റം! A18 ചിപ്പുമായി വരുന്ന iPhone SE 4 ശരിക്കും ഐഫോൺ 16-നെ കടത്തിവെട്ടുമോ?

iPhone SE 4 വരാൻ ഇനി ചുരുക്കം ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. മിഡ് റേഞ്ച് ഐഫോൺ കസ്റ്റമേഴ്സിന് വേണ്ടിയാണ് ഐഫോൺ SE 4 പുറത്തിറക്കുന്നത്. iPhone 16 ഫോണുകളിലെ സമാന ഫീച്ചറുകളുമായാണ് ഈ ആപ്പിൾ ഫോൺ വരുന്നത്.

Digit.in Survey
✅ Thank you for completing the survey!

iPhone SE 4: ലോഞ്ച് അപ്ഡേറ്റ്

ഐഫോൺ എസ്ഇ 4 ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുമായി വരുമെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ 3nm പ്രോസസറും Apple A18 ചിപ്‌സെറ്റുമാണുള്ളത്. എന്നുവച്ചാൽ ഐഫോൺ 16 സീരീസുകളുമായി ചില സമാനതകൾ ഈ സ്മാർട്ഫോണിനുണ്ടാകും. എങ്കിലും ഐഫോൺ 16 പ്രോയിലെ എ18 പ്രോയേക്കാൾ ഇതിന് ശക്തി കുറവാണ്. പക്ഷേ ഐഫോൺ 16, ഐഫോൺ 16 പ്രോയുടെ അതേ സ്റ്റോറേജായിരിക്കും ഇതിനുണ്ടാകുക.

iPhone SE 4: സ്പെസിഫിക്കേഷൻ

6.1 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേ ആയിരിക്കും ഇതിലുണ്ടാകുക എന്നാണ് ലഭിക്കുന്ന വിവരം. ഏറ്റവും പുതിയ എ18 ചിപ്പ് ഇതിൽ കൊടുക്കാനാണ് സാധ്യത. ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നിവയിൽ പവർ ചെയ്യുന്ന അതേ പ്രോസസർ ഉപയോഗിക്കാനും സാധ്യതയുണ്ട്. AI- പവർ ഫീച്ചറുള്ളതാണ് എടുത്തുപറയേണ്ട സവിശേഷത. ഇങ്ങനെ ഏറ്റവും വിലകുറഞ്ഞ ഐഫോണിൽ നിങ്ങൾക്ക് ആപ്പിൾ ഇന്റലിജൻസ് ഫീച്ചർ ലഭിക്കുന്നതാണ്.

iPhone SE 4
iphone se 4

ഐഫോൺ 16-നെ തള്ളി SE 4 ട്രെൻഡാകുമോ?

ഐഫോൺ 14 പോലെ തോന്നിപ്പിക്കുന്ന ഡിസൈനായിരിക്കും ഈ സ്മാർട്ഫോണിലുണ്ടാകുക. എന്നാൽ ഡൈനാമിക് ഐലൻഡ് പോലുള്ള ഫീച്ചറുകൾ ഇതിലുണ്ടാകില്ല. ഒറ്റ-ക്യാമറ യൂണിറ്റായിരിക്കും ഈ ഐഫോണിലുണ്ടാകുക. എന്നുവച്ചാൽ ഐഫോൺ 16-ലെ അൾട്രാ വൈഡ് ആംഗിൾ ലെൻസ് ഇതിൽ ഒരുപക്ഷേ ലഭ്യമാകില്ല.

അതിനാൽ ബജറ്റ് നോക്കി വാങ്ങാത്തവർക്ക് ഐഫോൺ 16 തന്നെയാണ് മികച്ച ഓപ്ഷൻ. കാരണം ക്യാമറയിലും വലിപ്പത്തിലുമെല്ലാം ഐഫോൺ എസ്ഇ 4 അത്രയും ഗംഭീരമാകില്ല.

വില എത്ര?

അടുത്തിടെ ഐഫോൺ 16 70,000 രൂപയ്ക്ക് താഴെ വിലയിലെത്തി. എന്നാൽ ഐഫോൺ SE 4-ന്റെ വില 50,000 രൂപയ്ക്കും 60,000 രൂപയ്ക്കും ഇടയിലായിരിക്കും. ഇത് ശരിക്കും എസ്ഇ മോഡലുകളുടെ ബജറ്റ് വിലയിൽ നിന്ന് കുറച്ച് അധികമാണ്.

ഇന്ത്യയിൽ നല്ല വിപണി കണ്ടെത്താൻ സാധ്യതയുള്ള ഫോണാണിത്. എന്നിരുന്നാലും ഫെബ്രുവരി 19 ലോഞ്ചിന് ശേഷം മാത്രമാണ് ഐഫോൺ SE 4 വിലയെ കുറിച്ച് വ്യക്തത വരുള്ളൂ.

Also Read:  12GB+256GB സ്റ്റോറേജ് iQOO Neo9 Pro 31999 രൂപയ്ക്ക്! Valentines Day സ്പെഷ്യൽ ഓഫറിൽ!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo