5160 mAh ബാറ്ററി, വെറ്റ് ഹാൻഡ് ടച്ച് Display: iQOO Neo 9 Pro പ്രീമിയം ഫോൺ എത്തി

HIGHLIGHTS

iQOO-വിന്റെ പ്രീമിയം മിഡ് റേഞ്ച് ഫോണാണിത്

മുമ്പ് ചൈനീസ് വിപണിയിൽ അവതരിപ്പിച്ച ഫോണിന്റെ ഇന്ത്യൻ വേർഷനാണിത്

Qualcomm Snapdragon 8 ജെൻ 2 ചിപ്‌സെറ്റ് ഉൾപ്പെടുത്തിയിട്ടുള്ള ഫോണാണിത്

5160 mAh ബാറ്ററി, വെറ്റ് ഹാൻഡ് ടച്ച് Display: iQOO Neo 9 Pro പ്രീമിയം ഫോൺ എത്തി

മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം iQOO Neo 9 Pro ലോഞ്ച് ചെയ്തു. മുമ്പ് ചൈനീസ് വിപണിയിൽ അവതരിപ്പിച്ച ഫോണിന്റെ ഇന്ത്യൻ വേർഷനാണിത്. സ്മാർട്ഫോണുകളിലെ ജനപ്രിയ ബ്രാൻഡായ ഐക്യൂവിന്റെ പ്രീമിയം മിഡ് റേഞ്ച് ഫോണാണിത്.

Digit.in Survey
✅ Thank you for completing the survey!

Qualcomm Snapdragon 8 ജെൻ 2 ചിപ്‌സെറ്റ് ഉൾപ്പെടുത്തിയിട്ടുള്ള ഫോണാണിത്. 5,160 mAh എന്ന കരുത്തുറ്റ ബാറ്ററിയാണ് ഐക്യൂവിലുള്ളത്. മൂന്ന് സ്റ്റോറേജുള്ള ഐക്യൂ പ്രീമിയം ഫോണുകളാണ് വന്നിരിക്കുന്നത്. ഇവയുടെ വിലയും മിഡ് റേഞ്ച് ബജറ്റിലുള്ളതാണ്.

iQOO Neo 9 Pro പ്രീമിയം ഫോൺ എത്തി
iQOO Neo 9 Pro പ്രീമിയം ഫോൺ എത്തി

ഐക്യൂ നിയോ 9 പ്രോയുടെ സ്പെസിഫിക്കേഷനെ കുറിച്ച് നിരവധി ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. ഈ പ്രതീക്ഷക്കൊത്ത് പ്രീമിയം ഫോൺ അവതരിപ്പിച്ചിട്ടുണ്ടോ എന്ന് നോക്കാം.

iQOO Neo 9 Pro സ്പെസിഫിക്കേഷൻ

6.78 ഇഞ്ച് LTPO AMOLED ഡിസ്പ്ലേയുള്ള ഫോണാണിത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്‌സെറ്റാണ് ഫോണിന് പെർഫോമൻസ് നൽകുന്നത്. 3,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ്സുള്ള ഫോണാണിത്. ഇതിന് 144 ഹെർട്‌സ് റീഫ്രെഷ് റേറ്റ് ലഭിക്കും. പ്രോസസറിലും ബാറ്ററിയിലുമെല്ലാം ഏറ്റവും നൂതന ടെക്നോളജി തന്നെയാണ് ഐക്യൂ ഒരുക്കിയിട്ടുള്ളത്. ഇങ്ങനെ OnePlus 12R പോലുള്ള പ്രീമിയം ഫോണുകളുടെ എതിരാളിയാകുന്നു.

IP54 സെർട്ടിഫിക്കേഷനുള്ള ഫോണാണ് ഐക്യൂ നിയോ 9 പ്രോ. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും പ്രതിരോധം നൽകാൻ ഇത് സഹായിക്കുന്നു. 5160എംഎഎച്ച് ബാറ്ററിയും 120 W ഫാസ്റ്റ് ചാർജിങ്ങുമാണ് ഫോണിലുള്ളത്. 6K VC കൂളിങ് സിസ്റ്റം ഈ ഫോണിലുണ്ട്.

iQOO Neo 9 Pro പ്രീമിയം ഫോൺ എത്തി
iQOO Neo 9 Pro പ്രീമിയം ഫോൺ എത്തി

iQOO Neo 9 Pro ക്യാമറ

ഐക്യൂ നിയോ 9 പ്രോയ്ക്ക് ഡ്യുവൽ ക്യാമറ സെറ്റപ്പാണുള്ളത്. 50 MP IMX 920 ആണ് ഫോണിന്റെ മെയിൻ ക്യാമറ. 8 MPയുടെ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും ഇതിലുണ്ട്.

വെറ്റ് ഹാൻഡ് ടച്ച് ടെക്നോളജി

ഇതിലെ Wet Hand Touch ടെക്നോളജിയാണ് എടുത്തുപറയേണ്ട പ്രത്യേകത. പേര് സൂചിപ്പിക്കുന്ന പോലെ നനഞ്ഞ കൈ കൊണ്ട് തൊട്ടാലും ഡിസ്പ്ലേ പ്രവർത്തിക്കും. ഇത്രയും സുരക്ഷയും നൂതന സൌകര്യങ്ങളുമുള്ളതാണ് ഐക്യൂ.

വിലയും വിൽപ്പനയും

8GB റാമും 256GB സ്റ്റോറേജുമുള്ള മോഡലും 12GB റാമും 256GB സ്റ്റോറേജുമുള്ള മോഡലുമാണ് കമ്പനി ആദ്യം തീരുമാനിച്ചത്. പിന്നീട് കുറഞ്ഞ വേരിയന്റ് കൂടി അവതരിപ്പിക്കുകയായിരുന്നു. ഇങ്ങനെയാണ് 8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണും വന്നത്.

5160 mAh ബാറ്ററി, വെറ്റ് ഹാൻഡ് ടച്ച് ഡിസ്പ്ലേ: iQOO Neo 9 Pro പ്രീമിയം ഫോൺ എത്തി
iQOO Neo 9 Pro

READ MORE: Samsung 5G Discount Offer: 25000 രൂപ വെട്ടിക്കുറച്ചു! Samsung ഫ്ലാഗ്ഷിപ്പ് ഫോൺ മെഗാ ഓഫറിൽ വാങ്ങാം

8GB + 128GB: ₹35,999
8GB + 256GB: ₹37,999
12GB + 256GB: ₹39,999

ഫോണുകൾക്ക് ബാങ്ക് ഓഫറുകൾ ആമസോൺ വാഗ്ദാനം ചെയ്യുന്നു. 2000 രൂപയുടെ കിഴിവാണ് ആമസോണിലുള്ളത്. ഫോണുകളുടെ വിൽപ്പന നാളെ ആരംഭിക്കും.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo