Samsung 5G Discount Offer: 25000 രൂപ വെട്ടിക്കുറച്ചു! Samsung ഫ്ലാഗ്ഷിപ്പ് ഫോൺ മെഗാ ഓഫറിൽ വാങ്ങാം

Samsung 5G Discount Offer: 25000 രൂപ വെട്ടിക്കുറച്ചു! Samsung ഫ്ലാഗ്ഷിപ്പ് ഫോൺ മെഗാ ഓഫറിൽ വാങ്ങാം
HIGHLIGHTS

ഫോട്ടോഗ്രാഫിയിലും പെർഫോമൻസിലും പ്രശംസ നേടിയ ഫോണാണ് Samsung Galaxy S23 5G

ഇപ്പോഴിതാ സാംസങ്ങിന്റെ ഈ പ്രീമിയം ഫോൺ വിലക്കുറവിൽ വാങ്ങാം

25000 രൂപയാണ് Samsung വെട്ടിക്കുറച്ചിരിക്കുന്നത്

കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ എത്തിയ സ്മാർട്ഫോണാണ് Samsung Galaxy S23 5G. ഫോട്ടോഗ്രാഫിയിലും പെർഫോമൻസിലും പ്രശംസ നേടിയ മുൻനിര ഫോണായിരുന്നു ഇത്. കഴിഞ്ഞ വർഷത്തെ നൂതന OS ആയിരുന്നു ഫോണിൽ ഉൾപ്പെടുത്തിയത്. ഇപ്പോഴിതാ സാംസങ് ഗാലക്സി S23 വില കുറച്ച് വിൽക്കുന്നു.

വൻവിലക്കുറവിൽ Samsung Galaxy S23

അതും 25000 രൂപയാണ് സാംസങ് വെട്ടിക്കുറച്ചിരിക്കുന്നത്. 60000 രൂപ റേഞ്ചിൽ ഈ ഫ്ലാഗ്ഷിപ്പ് ഫോൺ വാങ്ങാനുള്ള സുവർണാവസരമാണിത്. ഓഫറും ഗാലക്സി S23ന്റെ ഫീച്ചറുകളും നോക്കാം.

Samsung Galaxy S23 ഫീച്ചറുകൾ

ഡൈനാമിക് AMOLED 2X ഡിസ്പ്ലേയുള്ള ഫോണാണിത്. ഇതിന് 2340 x 1080 FHD+ റെസല്യൂഷനാണുള്ളത്. 6.1 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് ഗാലക്സി എസ്23ലുള്ളത്. ഇതിന് ഗോറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ നൽകിയിരിക്കുന്നു.

Samsung Galaxy S23
Samsung Galaxy S23

ഏറ്റവും മികച്ച പ്രോസസർ തന്നെയാണ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അതായത് ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 2 പ്രോസസറാണ് ഫോണിലുള്ളത്. ഇത് ആൻഡ്രോയിഡ് 13 എന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ഫോണാണ്. 3900 mAh ബാറ്ററിയുള്ളതിനാൽ തുടർച്ചയായി ചാർജ് ചെയ്യേണ്ട ആവശ്യമില്ല. ഫോണിന് പവർ നൽകുന്നതിന് 25W ഫാസ്റ്റ് ചാർജിങ് കപ്പാസിറ്റിയുണ്ട്.

USB ടൈപ്പ് സി ചാർജിങ് ഫീച്ചറാണ് ഫോണിലുള്ളത്. Bluetooth v5.3 വേർഷൻ വഴി കണക്റ്റിവിറ്റിയും ഉറപ്പാക്കാം. ക്യാമറയ്ക്കും പേരുകേട്ട ഫോണാണ് സാംസങ് ഗാലക്സി എസ്23. പ്രത്യേകിച്ച് നൈറ്റ് ഫോട്ടോഗ്രാഫിയ്ക്ക് ഇത് ഉത്തമമായ സ്മാർട്ഫോൺ തന്നെയാണ്. എഐ ഫീച്ചറുകളുള്ള 12 MP ഫ്രെണ്ട് ക്യാമറ നൈറ്റ് സെൽഫിയ്ക്ക് അനുയോജ്യമാണ്.

ഈ ഫോണിൽ സാംസങ് ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. അതായത്, 50 മെഗാപിക്സലിന്റെ മെയിൻ ക്യാമറ ഇതിൽ വരുന്നു. 10MP, 12MPയുടെ മറ്റ് രണ്ട് സെൻസറുകൾ കൂടി ഫോണിലുണ്ട്. UHD 8K വീഡിയോ റെക്കോഡിങ്ങിന് അനുയോജ്യമായ ഫോണാണിത്.

ഓഫർ ഇങ്ങനെ…

ആമസോണിൽ ഫോണിന് മെഗാ ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിന് ₹89,999 ആണ് വില. എന്നാൽ ആമസോണിൽ ഇപ്പോൾ 64,999 രൂപയ്ക്ക് ഫോൺ വിൽക്കുന്നു. ഇതിന് പുറമെ മികച്ച ബാങ്ക് ഓഫറുകൾ കൂടി ഉൾപ്പെടുത്താം.

Samsung Galaxy S23 നൈറ്റ് ഫോട്ടോഗ്രാഫി

അങ്ങനെയെങ്കിൽ കൂടുതൽ ലാഭത്തിൽ ഈ ഫ്ലാഗ്ഷിപ്പ് ഫോൺ സ്വന്തമാക്കാം. HDFC ബാങ്കിനും മറ്റും 5000 രൂപയുടെ ഡിസ്കൌണ്ട് ലഭിക്കും. അങ്ങനെയെങ്കിൽ 60,000 രൂപയ്ക്കും താഴെയാണ് ഫോണിന് വിലയാകുന്നത്. 5,9999 രൂപയ്ക്ക് 8ജിബി സാംസങ് ഫോൺ വാങ്ങാനാകും. ഇവിടെ നിന്നും വാങ്ങൂ, CLICK HERE

READ MORE: പിഴവിന് ഫുൾ Refund! OnePlus 12R ഓഫർ പരിമിതകാലത്തേക്ക് മാത്രം…

ബാങ്ക് ഓഫർ മാത്രമല്ല സാംസങ്ങിന്റെ ഈ ഫ്ലാഗ്ഷിപ്പ് ഫോണിന് ഇഎംഐ ഓഫറുമുണ്ട്. കൂടാതെ എക്സ്ചേഞ്ച് ഓഫർ വഴി 35,950 രൂപയ്ക്കും ഗാലക്സി എസ്23 ഇപ്പോൾ വാങ്ങാം.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

 
Digit.in
Logo
Digit.in
Logo