പിഴവിന് ഫുൾ Refund! OnePlus 12R ഓഫർ പരിമിതകാലത്തേക്ക് മാത്രം…

പിഴവിന് ഫുൾ Refund! OnePlus 12R ഓഫർ പരിമിതകാലത്തേക്ക് മാത്രം…
HIGHLIGHTS

അത്യാധുനിക ടെക്നോളജിയും പ്രീമിയം ഡിസൈനുമുള്ള ഫോണാണ് OnePlus 12R

എന്നാലോ വൺപ്ലസ് ആറിന് ചെറുതായി ഒരു പിശക് പറ്റി

ഈ പിഴവിന് കമ്പനി തന്നെ പരിഹാരം കണ്ടെത്തിയിരിക്കുന്നു

വൻ ഹൈപ്പോടെ ഈ വർഷം പുറത്തിറങ്ങിയ സ്മാർട്ഫോണാണ് OnePlus 12R. അത്യാധുനിക ടെക്നോളജിയും പ്രീമിയം ഡിസൈനുമാണ് ഇതിൽ നൽകിയിരുന്നത്. വൺപ്ലസ് 12നൊപ്പം വന്ന ഈ ഫോൺ വിൽപ്പനയിലും വൻ വിജയം നേടി. എന്നാലോ വൺപ്ലസ് ആറിന് ചെറുതായി ഒരു പിശക് പറ്റി. വിൽപ്പന കഴിഞ്ഞ് ആഴ്ചകൾക്ക് ശേഷമാണ് ഈ അക്കിടി കമ്പനി തിരിച്ചറിഞ്ഞത്.

പിശകിന് പരിഹാരവുമായി OnePlus

OnePlus 12R-ൽ UFS 4.0 സ്റ്റോറേജ് ഉപയോഗിച്ചിരിക്കുന്നു എന്നായിരുന്നു കമ്പനി അറിയിച്ചത്. എന്നാൽ പകരം ഫോണിലുണ്ടായിരുന്നത് UFS 3.1 ആണ്. എന്നാൽ ഈ പിശക് തിരിച്ചറിഞ്ഞ് കമ്പനി തന്നെ അതിന് പരിഹാരവുമായി എത്തി. ഇന്ത്യ ടുഡേ കമ്പനിയുടെ റീഫണ്ട് ഓഫറിനെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്നു.

OnePlus 12R
OnePlus 12R

ഫുൾ റീഫണ്ടും ഉറപ്പെന്ന് OnePlus

OnePlus 12R-ന് റീഫണ്ട് ലഭിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ഫോൺ വാങ്ങിയ ബില്ല് അടുത്തുള്ള വൺപ്ലസ് ഷോറൂമിൽ ഹാജരാക്കിയാൽ ഫോൺ വാങ്ങിയ പണം തിരിച്ച് കിട്ടും. 12ആർ വാങ്ങാൻ ഉപയോഗിച്ച മുഴുവൻ തുകയും തിരിച്ചുകിട്ടുമെന്നാണ് വൺപ്ലസ് പറയുന്നത്. ഫോൺ തിരിച്ചുകൊടുത്താൽ മുഴുവൻ പണവും തിരികെ നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

എന്നാൽ ഇതിന് കാലാവധിയുണ്ട്. മാർച്ച് പകുതി വരെ മാത്രമാണ് ഈ റീഫണ്ട് സൌകര്യം ലഭിക്കുക. പ്രീമിയം ഫോണിന്റെ കോൺഫിഗറേഷനിൽ വന്ന അശ്രദ്ധമായ പിഴവിന് ഇങ്ങനെ കമ്പനി പരിഹാരം കണ്ടെത്തിയിരിക്കുകയാണ്.

Refund പരിമിതകാലത്തേക്ക് മാത്രം…

മാർച്ച് 16 വരെയാണ് OnePlus 12Rന് സമയം നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ 256GB സ്റ്റോറേജ് വേരിയന്റ് വാങ്ങിയവർക്കാണ് റീഫണ്ടിന് അർഹതയുള്ളത്. കമ്പനി മുഴുവൻ തുകയും റീഫണ്ട് നൽകുന്നുവെന്ന് വൺപ്ലസ് പ്രസിഡന്റും സിഒഒയുമായ കിൻഡർ ലിയു പറഞ്ഞു.

റീഫണ്ട് ഓഫർ ക്ലെയിം ചെയ്യാൻ ആഗ്രഹിക്കുന്നവരും, റിട്ടേൺ പ്രക്രിയ ചെയ്യാനുള്ളവരും വൺപ്ലസിന്റെ കസ്റ്റ്മർ കെയർ സർവീസുമായി ബന്ധപ്പെടുക. ഇതിലൂടെ കമ്പനിയുടെ വിശ്വാസ്യത ഉറപ്പുവരുത്തുക കൂടിയാണ് വൺപ്ലസ് ചെയ്യുന്നത്.

വിൽപ്പനയിൽ നേട്ടം കൊയ്ത വൺപ്ലസ് 12R

ഏറ്റവും നൂതന പ്രോസസറും ഫീച്ചറുകളുമായിരുന്നു ഈ മിഡ് റേഞ്ച് ഫോണിലുള്ളത്. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 Gen 2 ചിപ്‌സെറ്റ് ഇതിലുണ്ട്. ഏറ്റവും മികച്ച സ്ക്രീനാണ് വൺപ്ലസ് 12ആറിലുള്ളത്. 6.78-ഇഞ്ച് LTPO 4.0 AMOLED ഡിസ്‌പ്ലേ ഇതിനുണ്ട്. 120Hz റിഫ്രഷ് റേറ്റും ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനും ഫോണിൽ നൽകിയിരിക്കുന്നു.

OnePlus 12R ഒഫീഷ്യൽ വീഡിയോ

100W SuperVOOC ഫാസ്റ്റ് ചാർജിങ്ങിനെ വൺപ്ലസ് 12ആർ പിന്തുണയ്ക്കുന്നു. ഫോണിനൊപ്പം ഫാസ്റ്റ് ചാർജറും ബോക്സിൽ വച്ചിട്ടുണ്ട്. ഇതിന് സാധാരണ ഫോണിൽ കാണുന്ന 5,000mAh ബാറ്ററിയാണുള്ളത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള OxygenOS 14ലാണ് ഫോൺ പ്രവർത്തിക്കുന്നത്.

READ MORE: Samsung Discount Offer: 3000 രൂപ വില കുറച്ച് Samsung 5G ഫോൺ വാങ്ങാം, അതും 6000mAh ബാറ്ററി ഫോൺ

50-മെഗാപിക്സൽ സോണി IMX890 സെൻസർ പ്രൈമറി ക്യാമറ ഇതിലുണ്ട്. 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും ഫോണിൽ നൽകിയിരിക്കുന്നു. ഇത് കൂടാതെ 2 മെഗാപിക്സൽ മാക്രോ ക്യാമറയും പിൻവശത്തുണ്ട്. വൺപ്ലസ് 12ആറിന്റെ ഫ്രെണ്ട് ക്യാമറ 16 മെഗാപിക്സലിന്റേതാണ്. 39,999 രൂപ മുതലാണ് ഈ മോഡലിലെ ഫോണിന്റെ വില ആരംഭിക്കുന്നത്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo