Best Deal Today: Snapdragon 695 പ്രോസസറുള്ള OnePlus 5G ഫോണിന് ഇപ്പോൾ വില 20000 രൂപയ്ക്ക് താഴെ!

HIGHLIGHTS

പ്രീമിയം ഫീച്ചറുകളും കുറഞ്ഞ വിലയുമുള്ള ഫോൺ അന്വേഷിക്കുന്നവർക്ക് ഇതാ സുവർണാവസരം

OnePlus Nord CE 3 Lite ആണ് ഇപ്പോൾ വിലക്കിഴിവിൽ വിൽക്കുന്നത്

20,000 രൂപയ്ക്ക് താഴെ രണ്ട് വേരിയന്റുകളും ഇപ്പോൾ പർച്ചേസ് ചെയ്യാം

Best Deal Today: Snapdragon 695 പ്രോസസറുള്ള OnePlus 5G ഫോണിന് ഇപ്പോൾ വില 20000 രൂപയ്ക്ക് താഴെ!

ഏറ്റവും ജനപ്രിയ സ്മാർട്ഫോണാണ് OnePlus. കമ്പനിയുടെ മിഡ് റേഞ്ച് വിഭാഗത്തിലുള്ള ഫോണാണ് OnePlus Nord CE 3 Lite. പ്രീമിയം ഫീച്ചറുകളും കുറഞ്ഞ വിലയുമുള്ള ഫോൺ അന്വേഷിക്കുന്നവർക്ക് ഇത് മികച്ച ചോയിസാണ്.

Digit.in Survey
✅ Thank you for completing the survey!

ഇപ്പോഴിതാ നോർഡ് സിഇ 3 ലൈറ്റിന്റെ വില വെട്ടിക്കുറച്ചിരിക്കുകയാണ്. 20,000 രൂപയ്ക്ക് താഴെ രണ്ട് വേരിയന്റുകളും പർച്ചേസ് ചെയ്യാനുള്ള അവസരമാണിത്. ഓഫർ എങ്ങനെയെന്ന് നോക്കാം.

OnePlus Nord CE 3 Lite
OnePlus Nord CE 3 Lite

OnePlus Nord CE 3 Lite

വൺപ്ലസിന്റെ ഈ 5G സ്മാർട്ഫോൺ 2 വേരിയന്റുകളിലാണ് പുറത്തിറങ്ങിയത്. രണ്ടും 8GB റാമുള്ള 5ജി ഫോണുകളാണ്. ഇതിന്റെ കുറഞ്ഞ വേരിയന്റ് 128GBയും, കൂടിയ വേരിയന്റ് 256GBയും സ്റ്റോറേജുള്ള ഫോണാണ്.

OnePlus Nord CE 3 Lite ഫീച്ചറുകൾ

2400 x 1080 പിക്സൽ റെസലൂഷനുള്ള സ്മാർട്ഫോണാണിത്. ഇതിന് 120Hz റീഫ്രെഷ് റേറ്റാണുള്ളത്. വൺപ്ലസിന്റെ ഈ മിഡ് റേഞ്ച് ഫോണിന് 6.72 ഇഞ്ച് LCD ഡിസ്പ്ലേയുണ്ട്. 67W SuperVOOC ഫാസ്റ്റ് ചാർജിങ്ങിനെയാണ് ഫോൺ സപ്പോർട്ട് ചെയ്യുന്നത്. വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് 5,000mAh ബാറ്ററി ഉൾക്കൊള്ളുന്നു.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിലെ OS ആൻഡ്രോയിഡ് 13 ആണ്. ഇത് വൺപ്ലസിന്റെ തന്നെ OxygenOS 13ലാണ് പ്രവർത്തിക്കുന്നത്. ചാർജ് ചെയ്യുന്നതിനായി ഫോണിൽ ടൈപ്പ്-സി പോർട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 3.5mm ഹെഡ്‌ഫോൺ ജാക്കും ഉൾപ്പെടുന്നു. 200% അൾട്രാ വോളിയം മോഡും ഫോണിൽ ലഭ്യമാണ്.

ക്യാമറ ഫീച്ചറുകൾ

108MP പ്രൈമറി ക്യാമറയാണ് ഫോണിലുള്ളത്. ഇതിന് 2MP മാക്രോ ലെൻസും 2MP ഡെപ്ത് ക്യാമറയും നോർഡ് സിഇ 3 ലൈറ്റിലുണ്ട്. ഇത് ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ വരുന്ന ഫോണാണ്. ഫോണിന്റെ ഫ്രണ്ട് ക്യാമറയായി 16MP ഷൂട്ടറാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ഓഫറും ലഭ്യതയും

8GB റാമും 256GB സ്റ്റോറേജുമുള്ളതാണ് ഉയർന്ന വേരിയന്റ്. ഇതിന് 21,999 രൂപയാണ് വിപണി വില. എന്നാൽ ഓഫറിൽ നിങ്ങൾക്ക് 2000 രൂപയുടെ ഡിസ്കൌണ്ട് ലഭിക്കും. ആമസോൺ ഇപ്പോൾ 19,999 രൂപയ്ക്ക് ഫോൺ വിൽക്കുന്നു.

READ MORE: Nothing Phone 2a Price Leak: മിഡ് റേഞ്ച് ബജറ്റിലൊരുങ്ങുന്ന Nothing Phone 2a-യുടെ വില ചോർന്നു!

8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിന് 19,999 രൂപയാണ് യഥാർഥ വില. എന്നാൽ ഈ മോഡലും 2000 രൂപ കിഴിവിൽ ആമസോണിൽ ലഭ്യമാണ്. 17,999 രൂപയാണ് ഇപ്പോഴത്തെ വില.

OnePlus Nord CE 3 Lite ഒഫീഷ്യൽ വീഡിയോ

വൺപ്ലസ് നോർഡ് CE 3 ലൈറ്റ്: 128GB സ്റ്റോറേജ്, ഓഫർ വിവരങ്ങൾ CLICK HERE

വൺപ്ലസ് നോർഡ് CE 3 ലൈറ്റ്: 128GB സ്റ്റോറേജ്, ഓഫർ വിവരങ്ങൾ CLICK HERE

ഇതിന് പുറമെ ബാങ്ക് ഓഫറും ലഭിക്കുന്നു. HSBC ക്രെഡിറ്റ് കാർഡിനും, ICICI ബാങ്ക് കാർഡിനും ഇൻസ്റ്റന്റ് ഡിസ്കൌണ്ടുണ്ട്. 2 വ്യത്യസ്ത നിറങ്ങളിൽ ഫോൺ ലഭിക്കുന്നതാണ്. പാസ്റ്റൽ ലൈം, ക്രോമാറ്റിക് ഗ്രേ എന്നീ ആകർഷക നിറങ്ങളിലാണ് ഫോണുള്ളത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo