Google Pixel Fold 2: ഇതാണ് മാസ്! രാജാവാകാൻ Google Pixel ഫോൾഡ് ഫോണുകൾ…

Google Pixel Fold 2: ഇതാണ് മാസ്! രാജാവാകാൻ Google Pixel ഫോൾഡ് ഫോണുകൾ…
HIGHLIGHTS

കഴിഞ്ഞ വർഷം ഗൂഗിൾ പിക്സൽ ഫോൾഡ് ഫോണുകളാണ് വന്നത്

ഇതിന്റെ പിൻഗാമി എത്തുന്നു. Google Pixel Fold 2 ആണ് ഈ വർഷം വരുന്നത്

എന്തെല്ലാം അത്യാധുനിക ഫീച്ചറുകളാണ് ഇതിലുള്ളതെന്ന് നോക്കാം

ഇന്ന് ജനപ്രിയമായ ഫോണുകളാണ് Google Pixel. ക്യാമറയിലും സോഫ്‌റ്റ്‌വെയറിലുമെല്ലാം പിക്സൽ ഫോണുകൾ ജനപ്രീതി നേടിയിട്ടുണ്ട്. സാംസങ്, മോട്ടറോള, ഓപ്പോ പോലുള്ള ബ്രാൻഡുകളുടെ തുറുപ്പുചീട്ട് ഗൂഗിൾ പയറ്റിയിരുന്നു. സാംസങ്ങിനെ പോലെ Foldable phone-കൾ കമ്പനി കഴിഞ്ഞ വർഷം അവതരിപ്പിച്ചു. ഇങ്ങനെ പിക്സൽ ബ്രാൻഡ് ആൻഡ്രോയിഡ് ഫോണുകളിലെ കേമന്മാരായി.

Google Pixel

കഴിഞ്ഞ വർഷം ഗൂഗിൾ പിക്സൽ ഫോൾഡ് ഫോണുകളാണ് വന്നത്. ഇപ്പോഴിതാ ഇതിന്റെ പിൻഗാമി എത്തുന്നു. Google Pixel Fold 2 ആണ് ഈ വർഷം വരുന്നത്. ഇത് സ്മാർട്ഫോൺ വിപണിയെ അതിശയിപ്പിക്കുമെന്നതിൽ സംശയമില്ല.

Google Pixel ഫോൾഡ് ഫോണുകൾ
Google Pixel ഫോൾഡ് ഫോണുകൾ

പിക്‌സൽ ഫോൾഡ് 2 നിർമാണ പ്രവർത്തനങ്ങൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ഈ വർഷം തന്നെ ഇത് ലോഞ്ച് ചെയ്യുമെന്നാണ് സൂചന. ഗൂഗിൾ ഫോണുകളുടെ ഡിസൈൻ, ക്യാമറ, ചിപ്‌സെറ്റ്, സോഫ്‌റ്റ്‌വെയർ എന്നിവയെല്ലാം പുതിയ അപ്ഡേറ്റുകളിലാണ് വരുന്നത്. എന്തെല്ലാം അത്യാധുനിക ഫീച്ചറുകളാണ് ഇതിലുള്ളതെന്ന് നോക്കാം.

Google Pixel Fold 2 ഫീച്ചറുകൾ

5.8 ഇഞ്ച് കവർ ഡിസ്‌പ്ലേയായിരിക്കും ഇതിലുണ്ടാവുക. പെർഫോമൻസ് നൽകുന്നതിന് ടെൻസർ G4 ചിപ്‌സെറ്റ് ഉൾപ്പെടുത്തിയേക്കും. ഫോണിന് നാല് ക്യാമറ സെൻസറുകൾ ഉണ്ടായിരിക്കും. ഇതിൽ എൽഇഡി ഫ്ലാഷും മൈക്രോഫോണും ഉൾപ്പെടുത്തുന്നുണ്ട്. ഫോണിന്റെ പ്രൈമറി ക്യാമറ യൂണിറ്റിൽ വൈഡ് ആംഗിൾ സെൻസർ ചേർക്കും. ഇതുകൂടാതെ സെക്കൻഡറി അൾട്രാ വൈഡ് ആംഗിൾ ക്യാമറ, ടെർഷ്യറി പെരിസ്കോപ്പിക് ടെലിഫോട്ടോ സെൻസർ എന്നിവയും ഫോണിലുണ്ടാകും.

എന്ന് ലോഞ്ച് ചെയ്യും?

ഈ വർഷാവസാനം ഗൂഗിൾ പിക്സൽ ഫോൾഡ് 2 അവതരിപ്പിക്കുമെന്നാണ് ചില റിപ്പോർട്ട്. ഇത്തവണ, മെയ് മാസത്തിൽ നടക്കുന്ന ഗൂഗിൾ I/O ഇവന്റിലായിരിക്കും ലോഞ്ച്. ഒക്ടോബറിൽ രണ്ടാം തലമുറ പിക്‌സൽ ഫോൾഡിന്റെ ലോഞ്ച് പ്രതീക്ഷിക്കാം. എന്നാൽ, ഇതുവരെ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഗൂഗിൾ പിക്സൽ 8 പ്രോ വിശേഷങ്ങൾ

ഇതുവരെ ഇന്ത്യയിൽ എത്തിയിട്ടുള്ളത് ഗൂഗിൾ പിക്സൽ 7 സീരീസുകളാണ്. എന്നാൽ കഴിഞ്ഞ ഒക്ടോബറിൽ ഗൂഗിൾ പിക്സൽ 8 സീരീസ് എത്തി. അടുത്തിടെ ഇതിൽ പുതിയൊരു കളറും ഗൂഗിൾ അവതരിപ്പിച്ചു.

READ MORE: 6G കുതിപ്പിനാണോ Jio Brain! എന്താണ് അംബാനിയുടെ ഈ പുതിയ AI Technology?

കഴിഞ്ഞ മാസമാണ് ഗൂഗിൾ പിക്സൽ മിന്റ് ഗ്രീൻ എഡിഷൻ പുറത്തിറക്കിയത്. ഇത് കുറഞ്ഞ വേർഷനിൽ ഗൂഗിൾ പിക്സൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ളതാണ്.
എന്നാൽ ഇനി ഗൂഗിൾ ഫോൾഡ് ഫോണിൽ എന്തെല്ലാം മാജിക് കാണിക്കുമെന്ന് കണ്ടറിയണം. ഈ വർഷം എന്തായാലും പിക്സൽ ഫോൾഡ് ഫോണുകൾ വിപണി കീഴടക്കുമെന്നതിൽ സംശയമില്ല.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo