പ്രിയപ്പെട്ടവർക്ക് iPhone 15 സമ്മാനിക്കാൻ പ്രത്യേക വാലന്റൈൻസ് ഡേ ഓഫർ! 128GB സ്റ്റോറേജിന് വിലക്കിഴിവ്| TECH NEWS
128 GB സ്റ്റോറേജുള്ള iPhone 15 ഫോണിനാണ് ഓഫർ
Flipkart ആയിരുന്നു ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചത്
ഐഫോൺ 15 വെറും 63,999 രൂപയ്ക്ക് ഇപ്പോൾ വാങ്ങാം
ഏറ്റവും പുതിയ ആപ്പിൾ ഫോണാണ് iPhone 15. ഈ വർഷം ജനുവരിയിൽ ഫോൺ വളരെ വിലക്കുറവിൽ ലഭിച്ചിരുന്നു. Flipkart ആയിരുന്നു ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചത്. പിന്നീട് ഫോണിന്റെ വില 70,000 രൂപയ്ക്ക് മുകളിലേക്ക് പോയിരുന്നു. ഇപ്പോഴിതാ ഫ്ലിപ്കാർട്ട് വീണ്ടും കിടിലൻ ഒരു ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ്.
SurveyValentine’s Day പ്രമാണിച്ചാണ് ഓഫർ. ഈ വർഷത്തെ പ്രണയദിനത്തോട് അനുബന്ധിച്ച് ഫ്ലിപ്പ്കാർട്ട് മികച്ച ഡിസ്കൗണ്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഓഫറിനെ കുറിച്ച് വിശദമായി അറിയാം.
iPhone 15 ഓഫർ
ഐഫോൺ 15 വെറും 63,999 രൂപയ്ക്ക് ഇപ്പോൾ വാങ്ങാം. ലോഞ്ച് സമയത്ത് ഫോണിന് ഏകദേശം 79,900 രൂപ വരെ വിലയുണ്ടായിരുന്നു. ഇത് ഏകദേശം 15,000 രൂപയുടെ ഗണ്യമായ കിഴിവ് നിങ്ങൾക്ക് ലഭിക്കും. Click to know more

iPhone 15 പ്രത്യേക വില
ഒരു ഓഫറും ഉൾപ്പെടുത്താതെ നിങ്ങൾക്ക് വെറും 65,999 രൂപയ്ക്ക് ഫോൺ വാങ്ങാം. എന്നാൽ ഇതിൽ ബാങ്ക് ഓഫറുകളും മറ്റും ലഭിക്കുന്നതാണ്. ഇതിന് പുറമെ എക്സ്ചേഞ്ച് ഓഫർ വഴിയും നിങ്ങൾക്ക് ഫോൺ വാങ്ങാം. ഓഫറിനെ കുറിച്ച് വിശദമായി ഇവിടെ വിവരിക്കുന്നു.
128 GB സ്റ്റോറേജുള്ള ഫോണിനാണ് ഓഫർ. ഫ്ലിപ്കാർട്ടിൽ ഈ ഫോൺ 65,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. എന്നാൽ ക്രെഡിറ്റ് കാർഡുകൾക്ക് അധിക ഡിസ്കൗണ്ടുകൾ ലഭിക്കും. അതായത്, BOB ബാങ്ക് ക്രെഡിറ്റ് കാർഡ് ഡിസ്കൗണ്ടുകൾ ലഭിക്കുന്നു. ഇവയ്ക്കെല്ലാം 10 ശതമാനം കിഴിവാണുള്ളത്. Citi ക്രെഡിറ്റ് കാർഡുകൾക്കും ഇതേ ഓഫർ ഫ്ലിപ്കാർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
ഇതുകൂടാതെ, എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡിനും ഓഫറുണ്ട്. ഇഎംഐ ഇതര ഇടപാടുകൾക്ക് 2,000 രൂപയുടെ അധിക കിഴിവ് ലഭിക്കും. ഇങ്ങനെ ഓഫറുകൾ കൂടി ചേരുമ്പോൾ 128ജിബി ഫോൺ 63,999 രൂപയിൽ സ്വന്തമാക്കാം.
പ്രധാന ഫീച്ചറുകൾ
6.1 ഇഞ്ച് ഡിസ്പ്ലേ വരുന്ന ഫോണാണ് ഏറ്റവും പുതിയ ആപ്പിൾ ഫോൺ. ഇതിന് സൂപ്പർ റെറ്റിന XDR ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. A16 ബയോണിക് ചിപ്സെറ്റും, 6 കോർ പ്രോസസറും ഐഫോൺ 15ലുണ്ട്.
READ MORE: ഒന്നും പോകില്ല! WhatsApp chat പഴയ ഫോണിൽ നിന്നും പുതിയ ഫോണിലേക്ക്, Wi-Fi ഉപയോഗിച്ച്|TECH NEWS
മറ്റ് ഐഫോണുകളെ പോലെ ഫോട്ടോഗ്രാഫിയിലും പിന്നിലല്ല ഇത്. കാരണം, ഇതിലെ ഡ്യുവൽ ക്യാമറയിലുള്ള മെയിൻ സെൻസർ 48MPയാണ് വരുന്നത്. ഇതിൽ 12MPയുടെ മറ്റൊരു സെൻസർ കൂടി വരുന്നു. ഇതിന് പുറമെ ഐഫോൺ 15ൽ 12MP ഫ്രെണ്ട് ക്യാമറയും ഉൾപ്പെടുന്നുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile