50MP ട്രിപ്പിൾ സെൻസർ, 4700mAh പവർഫുൾ Samsung 5G 35000 രൂപയിലും താഴെ ഇതുവരെ വിറ്റിട്ടില്ല! എന്നാലിപ്പോൾ കിട്ടും…

HIGHLIGHTS

35000 രൂപയ്ക്ക് താഴെ Samsung Galaxy S24 FE 5G വാങ്ങാം

59,999 രൂപയാണ് ഇതിന്റെ ഒറിജിനൽ വില

12MP അൾട്രാവൈഡ് ക്യാമറയും 8MP ടെലിഫോട്ടോ ക്യാമറയും ട്രിപ്പിൾ റിയർ യൂണിറ്റിലുണ്ട്

50MP ട്രിപ്പിൾ സെൻസർ, 4700mAh പവർഫുൾ Samsung 5G 35000 രൂപയിലും താഴെ ഇതുവരെ വിറ്റിട്ടില്ല! എന്നാലിപ്പോൾ കിട്ടും…

4700mAh പവർഫുൾ Samsung 5G സ്മാർട്ഫോൺ പ്രീമിയം വിലയിൽ നിന്ന് മിഡ് റേഞ്ചിലെത്തി. 35000 രൂപയ്ക്ക് താഴെ ഈ സാംസങ് ഫോണിന്റെ വില എത്തിയിരിക്കുന്നു. 50MP മെയിൻ ക്യാമറയുള്ള സാംസങ് ഫാൻ എഡിഷൻ ഫോണിനാണ് ഇളവ്. 12MP അൾട്രാവൈഡ് ക്യാമറയും 8MP ടെലിഫോട്ടോ ക്യാമറയും ട്രിപ്പിൾ റിയർ യൂണിറ്റിലുണ്ട്. ഇതിൽ 10MP ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

സാംസങ്ങിന്റെ കഴിഞ്ഞ വർഷത്തെ ഫാൻ എഡിഷൻ പ്രീമിയം സെറ്റിനാണ് വമ്പിച്ച ഇളവ്. Samsung Galaxy S24 FE 5G ഫോൺ ആകർഷകമായ ഫ്ലാറ്റ് ഡിസ്കൌണ്ടിലും ബാങ്ക് ഓഫറിലും പർച്ചേസ് ചെയ്യാം.

Samsung Galaxy S24 FE 5G: ഓഫർ

59,999 രൂപയാണ് ഇതിന്റെ ഒറിജിനൽ വില. 8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിനാണ് കിഴിവ്. മിന്റ് കളറിലുള്ള സാംസങ് 5ജി ഫോണിനാണ് ഇളവ്.

samsung galaxy s24 fe

ഈ സാംസങ് ഗാലക്സി എസ്24 എഫ്ഇ നിങ്ങൾക്ക് 34,798 രൂപയ്ക്ക് വാങ്ങിക്കാനാകും. ഇത് ബാങ്ക് ഡിസ്കൌണ്ട് ചേർക്കാതെ നിങ്ങൾക്ക് സ്വന്തമാക്കാം. 42 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ടാണ് ലഭിക്കുന്നത്. ഓഫർ ഇവിടെ അവസാനിക്കുന്നില്ല. SBI കാർഡുകളിലൂടെ നിങ്ങൾക്ക് 1000 രൂപ മുതൽ 1250 രൂപ വരെയുള്ള ഡിസ്കൌണ്ടും നേടാനാകും. ഈ ഓഫറിലൂടെ 33000 രൂപ റേഞ്ചിൽ ഗാലക്സി എസ്24 ഫാൻ എഡിഷൻ പർച്ചേസ് ചെയ്യാം.

33000 രൂപ വരെ എക്സ്ചേഞ്ച് ഡീൽ സ്വന്തമാക്കാനാകും. 1,687 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ തരുന്നു.

സാംസങ് ഗാലക്സി എസ്24 FE 5G: ഫീച്ചറുകൾ എന്തൊക്കെ?

6.7-ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയുള്ള സാംസങ് ഗാലക്സി എസ്24 FE ഫോണാണിത്. 120Hz റിഫ്രഷ് റേറ്റാണ് ഫോണിന്റെ സ്ക്രീനിനുള്ളത്. ഇതിന് ഫുൾ HD+ റെസല്യൂഷനാണുള്ളത്. ഗാലക്സി എസ്24 ഫാൻ എഡിഷനിലെ ഡിസ്പ്ലേയ്ക്ക് 1080 x 2340 പിക്സൽസ് റെസല്യൂഷൻ സ്ക്രീനാണുള്ളത്. ഇതിന് കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷനുണ്ട്.

ഈ ഗാലക്സി എസ്24 ഫാൻ എഡിഷനിൽ മികച്ച ക്യാമറ സിസ്റ്റമാണ് നൽകിയിരിക്കുന്നത്. ഇതിൽ 50MP പ്രൈമറി സെൻസറും, 12MP അൾട്രാ വൈഡ് ലെൻസും, 8MP ടെലിഫോട്ടോ ലെൻസും അടങ്ങിയ ട്രിപ്പിൾ റിയർ ക്യാമറ ഇതിലുണ്ട്. ഫോണിന് മുന്നിൽ 10MP സെൽഫി ക്യാമറയാണുള്ളത്. ഇതിന് പുറമെ പ്രോ വിഷൻ എഞ്ചിൻ പോലുള്ള സാംസങ്ങിന്റെ AI ഫീച്ചറുകൾ കൊടുത്തിരിക്കുന്നു. ഇത് ഗാലക്സി S24 FE ഫോണിന് മികച്ച ക്യാമറ പെർഫോമൻസ് നൽകുന്നു.

സാംസങ്ങിന്റെ സ്വന്തം Exynos 2400e ചിപ്‌സെറ്റാണ് ഈ ഫോണിലുള്ളത്. ഗെയിമിംഗ്, മൾട്ടിടാസ്കിംഗ് തുടങ്ങിയ ആവശ്യങ്ങൾക്ക് ഈ ചിപ്‌സെറ്റ് വളരെ അനുയോജ്യമാണ്.

Also Read: iPhone 17 വന്നു, iPhone 16 കിടിലൻ സെറ്റുകൾ പുറത്താക്കി! ആപ്പിൾ നിർത്തലാക്കിയ മോഡലുകൾ അറിയണ്ടേ…

4,500 mAh ബാറ്ററിയാണ് ഈ സാംസങ് 5ജിയിലുള്ളത്. ഈ പവർഫുൾ ബാറ്ററി 25W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു. ഇതിന് പുറമെ വയർലെസ് ചാർജിംഗ് സപ്പോർട്ടും ലഭിക്കുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo