iPhone 17 വന്നു, iPhone 16 കിടിലൻ സെറ്റുകൾ പുറത്താക്കി! ആപ്പിൾ നിർത്തലാക്കിയ മോഡലുകൾ അറിയണ്ടേ…
പതിവ് പോലെ ഐഫോൺ പുതിയ ഫോണുകൾ വന്നതോടെ, ആപ്പിൾ പഴയ മോഡലുകൾ പിൻവലിച്ചു
പുതിയ ഫോണുകൾ കൂടുതൽ വിപണി സാധ്യത കണ്ടെത്താനുള്ള നീക്കമാണിത്
ആദ്യത്തെ ക്യാമറ കൺട്രോൾ ബട്ടണുള്ള സ്മാർട്ഫോണുകളാണ് നിർത്തലാക്കിയത്
Awe Dropping ചടങ്ങിൽ iPhone 17 സീരീസ് ലോഞ്ച് ചെയ്തു. പതിവ് പോലെ ഐഫോൺ പുതിയ ഫോണുകൾ വന്നതോടെ, ആപ്പിൾ പഴയ മോഡലുകൾ പിൻവലിച്ചു. പുതിയ ഫോണുകൾ കൂടുതൽ വിപണി സാധ്യത കണ്ടെത്താനുള്ള നീക്കമായാണ് പഴയ ഫോണുകൾ കമ്പനി നിർത്തലാക്കുന്നത്. ഇക്കൊല്ലം ആപ്പിൾ ഏതൊക്കെ ഹാൻഡ്സെറ്റ് പിൻവലിച്ചെന്ന് നോക്കിയാലോ!
SurveyiPhone 17 ലോഞ്ചിൽ നിർത്തലാക്കിയ ഐഫോണുകൾ
എല്ലാ വർഷത്തെയും പോലെ, ഇത്തവണയും ആപ്പിൾ ചില മോഡലുകൾ ഒഴിവാക്കുകയാണ്. ഐഫോൺ 16 പ്രോയും ഐഫോൺ 16 പ്രോ മാക്സും നിർത്തുന്നതായി പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബർ 9-ന് ലോഞ്ച് ചെയ്ത ഫോണാണിത്. ഈ രണ്ട് ഫോണുകളിലും ആപ്പിൾ എ 18 പ്രോ ചിപ്‌സെറ്റുണ്ട്.

iPhone 16 പ്രത്യേകതകൾ
ആദ്യത്തെ ക്യാമറ കൺട്രോൾ ബട്ടണുള്ള സ്മാർട്ഫോണാണ് ഐഫോൺ 16 പ്രോ, പ്രോ മാക്സ്. ഐഫോൺ 16 പ്രോ 128 ജിബി സ്റ്റോറേജ് വേരിയന്റ് 1,19,900 രൂപയായിരുന്നു വില. ഐഫോൺ 16 പ്രോ മാക്സ് 256 ജിബി സ്റ്റോറേജ് വേരിയന്റ് 1,44,900 രൂപയ്ക്കുമാണ് ലോഞ്ച് വില.
ഐഫോൺ 16, ഐഫോൺ 16e എന്നീ സ്റ്റാൻഡേർഡ് ഫോണുകൾ എന്തായാലും കമ്പനി നിർത്തലാക്കുന്നില്ല. ഇവ ഐഫോൺ 16 ലൈനപ്പിൽ തുടരുന്നതാണ്. എന്നാൽ ഐഫോൺ 16 പ്രോ വേണമെങ്കിൽ, അതിനി കുറച്ച് ദിവസങ്ങൾ മാത്രമേ ലഭിക്കുകയുള്ളൂ. എന്നാൽ പിൻവലിച്ച ഈ ഹാൻഡ്സെറ്റുകൾ ആപ്പിൾ സൈറ്റിൽ കിട്ടിയില്ലെങ്കിലും ഫ്ലിപ്കാർട്ട് പോലുള്ള ഇ-കൊമേഴ്സ് സൈറ്റുകളിൽ ലഭിച്ചേക്കും.
അതേ സമയം കഴിഞ്ഞ ദിവസമെത്തിയ ഐഫോൺ 17 സീരീസിലെ ഫോണുകളുടെ വിലയും പ്രധാന ഫീച്ചറുകളും നോക്കിയാലോ?
iPhone 17 സീരീസ് വിലയും ഫീച്ചറും
256GB, 512GB, 1TB , 2ടിബി സ്റ്റോറേജ് വേരിയന്റുകളിലാണ് ഐഫോൺ 17 പ്രോ മാക്സ് അവതരിപ്പിച്ചത്. 149900 രൂപ മുതലാണ് ഫ്ലാഗ്ഷിപ്പ് മോഡലിന് ഇന്ത്യയിൽ വില. 119900 രൂപയാണ് ഐഫോൺ എയറിന് വില തുടങ്ങുന്നത്. 256GB, 512GB, 1TB സ്റ്റോറേജ് ഹാൻഡ്സെറ്റിലാണ് സ്ലിം മോഡൽ അവതരിപ്പിച്ചത്. 256GB, 512GB സ്റ്റോറേജ് കോൺഫിഗറേഷനിൽ ബേസിക് മോഡൽ പുറത്തിറക്കി. ഇതിന് ഇന്ത്യയിലെ വില ആരംഭിക്കുന്നത് 82900 രൂപയാണ്.
6.3 ഇഞ്ച് വലിപ്പമുള്ള ProMotion ഡിസ്പ്ലേയാണ് ഐഫോൺ 17 ബേസിക് മോഡലിനുള്ളത്. 48 മെഗാപിക്സൽ ഉൾപ്പെടുന്ന, ഡ്യുവൽ റിയർ ക്യാമറയാണ് ഇതിലുള്ളത്. 6.5 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേയാണ് ഐഫോൺ എയറിനുള്ളത്. 48MP ഫ്യൂഷൻ മെയിൻ ക്യാമറയും, A19 Pro ചിപ്സെറ്റും ഇതിലുണ്ട്. 48MP ട്രിപ്പിൾ റിയർ ക്യാമറയുള്ള ഐഫോൺ 17 പ്രോ, പ്രോ മാക്സ് മോഡലുകളും ആപ്പിൾ അവതരിപ്പിച്ചു. 6.9 ഇഞ്ച് വലിപ്പമാണ് പ്രോ മാക്സിനുള്ളത്. 6.3 ഇഞ്ച് OLED പാനലാണ് ഐഫോൺ 17 പ്രോയ്ക്കുള്ളത്.
Also Read: 8K വീഡിയോ റെക്കോഡിങ്, 48MP ട്രിപ്പിൾ ക്യാമറയുള്ള iPhone 17 Pro, Pro Max പുറത്തിറക്കി കുക്ക് ടീം…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile