Best Deal: 8000 രൂപ ഡിസ്കൗണ്ടിൽ 50MP ട്രിപ്പിൾ ക്യാമറ OnePlus 13 വിൽപ്പനയ്ക്ക്!

HIGHLIGHTS

8000 രൂപ ഡിസ്കൗണ്ടിൽ നിങ്ങൾക്ക് OnePlus ഫ്ലാഗ്ഷിപ്പ് ഡിവൈസ് വാങ്ങാം

ആകർഷകമായ ഡിസൈനും ശക്തമായ പെർഫോമൻസും മികച്ച ക്യാമറയുമുള്ള സ്മാർട്ഫോണാണിത്

ഈ വർഷം ആദ്യം പുറത്തിറങ്ങിയ ഹാൻഡ്‌സെറ്റ് കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് ഡിവൈസാണ് OnePlus 13

Best Deal: 8000 രൂപ ഡിസ്കൗണ്ടിൽ 50MP ട്രിപ്പിൾ ക്യാമറ OnePlus 13 വിൽപ്പനയ്ക്ക്!

Best Deal: 8000 രൂപ ഡിസ്കൗണ്ടിൽ നിങ്ങൾക്ക് ഫ്ലാഗ്ഷിപ്പ് ഡിവൈസ് OnePlus 13 വാങ്ങാം. 50MP ട്രിപ്പിൾ ക്യാമറയും കരുത്തുറ്റ ബാറ്ററിയും, മികച്ച പ്രോസസറുമുള്ള സ്മാർട്ഫോണിനാണ് കിഴിവ്. 3x ഒപ്റ്റിക്കൽ സൂം ഫീച്ചറുള്ള വൺപ്ലസ് ഫ്ലാഗ്ഷിപ്പിന് ആമസോണിലാണ് ഡിസ്കൌണ്ട് പ്രഖ്യാപിച്ചത്.

Digit.in Survey
✅ Thank you for completing the survey!

OnePlus 13: ഓഫർ

ആകർഷകമായ ഡിസൈനും ശക്തമായ പെർഫോമൻസും മികച്ച ക്യാമറയുമുള്ള സ്മാർട്ഫോണാണിത്. ഈ വൺപ്ലസ് സ്മാർട്ഫോണിന് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമുണ്ട്. ഈ വർഷം ആദ്യം പുറത്തിറങ്ങിയ ഹാൻഡ്‌സെറ്റ് കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് ഡിവൈസാണ്. ഇപ്പോൾ ആമസോണിൽ പരിമിതകാല ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു. 12GB+256GB സ്റ്റോറേജുള്ള ഫോണിനാണ് കിഴിവ്. ഈ കോൺഫിഗറേഷനിൽ വരുന്ന എല്ലാ കളർ വേരിയന്റുകൾക്കും ഒരേ ഓഫറാണ് ലഭിക്കുന്നത്.

oneplus 13 with 8000 rs amazing discount

72,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഡിവൈസാണ് വൺപ്ലസ് 13 5G.വൺപ്ലസ് 13 ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 69,997 രൂപയ്ക്കാണ്. HDFC ബാങ്ക് ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകളിലൂടെ 5,000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ടും അനുവദിച്ചിരിക്കുന്നു.

5707 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറും നിങ്ങൾക്ക് ആമസോൺ പർച്ചേസിൽ നേടാം. 3,394 രൂപയുടെ ഇഎംഐ ഓഫറും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ പഴയ സ്മാർട്ഫോൺ മാറ്റി വാങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിൽ, 66,497 രൂപയ്ക്ക് വൺപ്ലസ് 13 പർച്ചേസ് ചെയ്യാം. ഇതിനൊപ്പം ബാങ്ക് ഓഫർ 5000 രൂപ കൂടി ചേർക്കുമ്പോൾ, 61497 രൂപയ്ക്ക് എക്സ്ചേഞ്ച് ഡീൽ നേടാം. എക്സ്ചേഞ്ച് പർച്ചേസിൽ ഭാഗ്യമുണ്ടെങ്കിൽ, മൊത്തം 11000 രൂപയുടെ കിഴിവെന്ന് പറയാം.

വൺപ്ലസ് 13 5G: സ്പെസിഫിക്കേഷൻ എന്തെല്ലാം?

HDR10+ സപ്പോർട്ടുള്ള 6.82 ഇഞ്ച് LTPO 3K ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഇതിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റുണ്ട്. 4,500 nits പീക്ക് ബ്രൈറ്റ്‌നസ്സും വൺപ്ലസ് 13 സ്ക്രീനിന് നൽകിയിരിക്കുന്നു. 2K ProXDR എന്ന റെക്കോഡ് ബ്രേക്കിങ് ഡിസ്പ്ലേയാണ് ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പിലുള്ളത്.

24GB വരെ LPDDR5X റാമും 1TB വരെ UFS 4.0 സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്ന ചിപ്സെറ്റാണ് ഫോണിൽ കൊടുത്തിരിക്കുന്നത്. ഇതിൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസർ ഉൾപ്പെടുത്തിയിരിക്കുന്നു.

ഫോട്ടോഗ്രാഫിക്കായി, ട്രിപ്പിൾ റിയർ ക്യാമറയാണ് വൺപ്ലസ് ഫ്ലാഗ്ഷിപ്പ് സെറ്റിലുള്ളത്. 50MP പ്രൈമറി ഷൂട്ടറിനൊപ്പം 50MP അൾട്രാവൈഡ് സെൻസറുമുണ്ട്. 3x ഒപ്റ്റിക്കൽ സൂമുള്ള 50MP ടെലിഫോട്ടോ ലെൻസ് കൂടി ചേർന്നതാണ് റിയർ ക്യാമറ സിസ്റ്റം. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും വൺപ്ലസ് ഹാൻഡ്സെറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

100W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു. ഫോണിൽ കരുത്തനായ 6,000 mAh ബാറ്ററിയും കൊടുത്തിരിക്കുന്നു. പൊടി, വെള്ളം പ്രതിരോധിക്കുന്നതിനാൽ വൺപ്ലസ് 13-ൽ IP69, IP68 റേറ്റിങ്ങുണ്ട്.

Also Read: Price Drop! 40000 രൂപയ്ക്ക് താഴെ Realme GT 7 പ്രോ മോഡൽ സ്വന്തമാക്കാം, 50MP ട്രിപ്പിൾ ക്യാമറ ഫോണിന് അപൂർവ്വ ഓഫർ…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo