Price Drop! 40000 രൂപയ്ക്ക് താഴെ Realme GT 7 പ്രോ മോഡൽ സ്വന്തമാക്കാം, 50MP ട്രിപ്പിൾ ക്യാമറ ഫോണിന് അപൂർവ്വ ഓഫർ…

HIGHLIGHTS

ഇന്ത്യയിൽ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറുമായി എത്തിയ ആദ്യത്തെ സ്മാർട്ഫോണാണ് ജിടി 7 പ്രോ

ആമസോണിൽ ഇതാ വമ്പിച്ച വിലക്കിഴിവിൽ ഫോൺ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നു

5001 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ടും, 5000 രൂപ വരെ ബാങ്ക് ഓഫറും ഇതിന് ലഭ്യമാണ്

Price Drop! 40000 രൂപയ്ക്ക് താഴെ Realme GT 7 പ്രോ മോഡൽ സ്വന്തമാക്കാം, 50MP ട്രിപ്പിൾ ക്യാമറ ഫോണിന് അപൂർവ്വ ഓഫർ…

40000 രൂപയ്ക്ക് താഴെ Realme GT 7 Pro ഫ്ലാഗ്ഷിപ്പ് ഫോൺ സ്വന്തമാക്കാം. ആമസോണിൽ ഇതാ വമ്പിച്ച വിലക്കിഴിവിൽ ഫോൺ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നു. ഇന്ത്യയിൽ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറുമായി എത്തിയ ആദ്യത്തെ സ്മാർട്ഫോണാണ് ജിടി 7 പ്രോ. മെയ് 27-ന് റിയൽമി ജിടി 7ടി ഫോണിന്റെ ലോഞ്ച് ആമസോണിൽ നിശ്ചയിച്ചിരിക്കുന്നു. ഇതിന് തൊട്ടുമുന്നേ റിയൽമി ജിടി 7 പ്രോയ്ക്ക് ഡിസ്കൌണ്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

Digit.in Survey
✅ Thank you for completing the survey!

Realme GT 7 പ്രോ: ഓഫർ

12GB+256GB സ്റ്റോറേജുള്ള റിയൽമി സ്മാർട്ഫോണിന് വിലക്കിഴിവ് ആമസോണിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 69,999 രൂപയാണ് റിയൽമി സ്മാർട്ഫോണിന്റെ യഥാർഥ വില. പിന്നീട് 59999 രൂപയ്ക്കാണ് ഫോൺ വിറ്റുവന്നത്.

Realme GT 7 Pro
Realme GT 7 Pro

ഇപ്പോഴിതാ റിയൽമി ജിടി 7ടി ഫോണിന്റെ ലോഞ്ചിന് മുന്നേ വൻഡിസ്കൌണ്ടിൽ ജിടി 7 പ്രോ വിറ്റഴിക്കുകയാണ്. 5001 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ടും, 5000 രൂപ വരെ ബാങ്ക് ഓഫറും ഇതിന് ലഭ്യമാണ്.

256ജിബി സ്റ്റോറേജ് പ്രീമിയം സെറ്റിന് ഇപ്പോൾ ആമസോണിൽ വില 54,998 രൂപയാണ്. 5000 രൂപയുടെ ഇളവ് എല്ലാ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കും അനുവദിച്ചിരിക്കുന്നു. ഇങ്ങനെ ജിടി 7 പ്രോ 49,998 രൂപയ്ക്ക് ആമസോണിൽ നിന്ന് പർച്ചേസ് ചെയ്യാം.

3,494 രൂപയുടെ നോ-കോസ്റ്റ് ഇഎംഐയും, 2666 രൂപയുടെ ഇഎംഐ ഓഫറും ലഭിക്കുന്നു. ആമസോൺ പേ ICICI Bank ക്രെഡിറ്റ് കാർഡിലൂടെ 1,649 രൂപ ക്യാഷ്ബാക്കും ഇതിലൂടെ നേടാം.

Realme GT 7 Pro: സ്പെസിഫിക്കേഷൻ

6.78 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേയുള്ള സ്മാർട്ഫോണാണ് റിയൽമി ജിടി 7 പ്രോ. ഇതിന്റെ സ്ക്രീനിന് HDR 10+ സപ്പോർട്ടും, 120Hz വരെ റിഫ്രഷ് റേറ്റുമുണ്ട്. ഡോൾബി വിഷൻ സപ്പോർട്ടുള്ള സ്മാർട്ഫോണാണിത്.6500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസുള്ള സ്ക്രീനാണ് റിയൽമി 5ജിയ്ക്കുള്ളത്.

സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ് ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. ഈ ചിപ്പുള്ള ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോണാണ് റിയൽമി ജിടി 7 പ്രോ. ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് ഫോണിന്റെ പിൻഭാഗത്തുള്ളത്. 50MP പ്രൈമറി ക്യാമറയും, 3x ഒപ്റ്റിക്കൽ സൂം വരെയുള്ള 50MP ടെലിഫോട്ടോ സെൻസറും ഇതിലുണ്ട്. 8MP അൾട്രാവൈഡ് ലെൻസും ട്രിപ്പിൾ ക്യാമറ യൂണിറ്റിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

റിയൽമി ജിടി 7 പ്രോയിൽ 5800mAh ബാറ്ററിയാണുള്ളത്. ഇത് 120W വരെ ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു.

റിയൽമി GT 7T: ലോഞ്ച്, ഫീച്ചറുകൾ

റിയൽമി ജിടി 7ടി ഇന്ത്യയിലും ആഗോളതലത്തിലും മെയ് 27-ന് ലോഞ്ച് ചെയ്യുകയാണ്. 6.8 ഇഞ്ച് വലിപ്പമുള്ള റിയൽമിയ്ക്ക് 1.5K LTPS AMOLED ഡിസ്പ്ലേയായിരിക്കുമുള്ളത്. ഇതിൽ മീഡിയാടെക് ഡൈമൻസിറ്റി 8400 Max പ്രോസസർ കൊടുക്കുമെന്നാണ് റിപ്പോർട്ട്. 32MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ടായിരിക്കും. 7,000mAh ബാറ്ററിയുള്ള സെറ്റായിരിക്കും ഇതെന്ന് പറയുന്നു.

Also Read: Samsung Galaxy S25 Edge ഇന്ത്യയിലെ വില ഇതാ, S25 Ultra-യേക്കാൾ കുറവാണോ?

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo