Samsung Galaxy S25 Edge ഇന്ത്യയിലെ വില ഇതാ, S25 Ultra-യേക്കാൾ കുറവാണോ?

HIGHLIGHTS

ഒരു ലക്ഷം രൂപ വിലയുള്ള ഗാലക്സി എസ്25 എഡ്ജ് ഫോണാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്

യുഎസ് വിപണിയിലെ വിലയായിരുന്നു ലോഞ്ച് സമയത്ത് വെളിപ്പെടുത്തിയത്

ഇപ്പോഴിതാ ഇന്ത്യയിൽ ഫോണിന് എത്ര വിലയാകുമെന്നതിൽ വ്യക്തത വന്നിരിക്കുന്നു

Samsung Galaxy S25 Edge ഇന്ത്യയിലെ വില ഇതാ, S25 Ultra-യേക്കാൾ കുറവാണോ?

S25 സീരീസിലേക്ക് അങ്ങനെ കാത്തിരുന്ന Samsung Galaxy S25 Edge പുറത്തിറങ്ങി. ഒരു ലക്ഷം രൂപ വിലയുള്ള ഗാലക്സി എസ്25 എഡ്ജ് ഫോണാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഓൺലൈൻ ഇവന്റിലൂടെയാണ് Samsung Slim Smartphone ലോഞ്ച് ചെയ്തത്. എന്നാൽ യുഎസ് വിപണിയിലെ വിലയായിരുന്നു ലോഞ്ച് സമയത്ത് വെളിപ്പെടുത്തിയത്. ഇപ്പോഴിതാ ഇന്ത്യയിൽ ഫോണിന് എത്ര വിലയാകുമെന്നതിൽ വ്യക്തത വന്നിരിക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy S25 Edge: ഫീച്ചറുകൾ

6.7 ഇഞ്ച് ക്വാഡ് എച്ച്‌ഡി+ ഡൈനാമിക് അമോലെഡ് 2x ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഇതിന്റെ സ്ക്രീനിന് 120 ഹെർട്‌സ് റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. ഫോണിന്റെ മുൻവശത്തെ ഡിസ്‌പ്ലേയിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് സെറാമിക് 2 പ്രൊട്ടക്ഷനുമുണ്ട്.

Samsung Galaxy S25 Edge features 200MP camera
Samsung Galaxy S25 Edge

മറ്റ് എല്ലാ ഗാലക്‌സി എസ് 25 സീരീസ് ഉപകരണങ്ങളെയും പോലെ, ക്വാൽകോമിന്റെ ഏറ്റവും പുതിയതും മികച്ചതുമായ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് ഫോണിൽ പ്രവർത്തിക്കുന്നത്.

എസ്25 എഡ്ജിൽ OIS സപ്പോർട്ടുള്ള 12 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസാണ് കൊടുത്തിട്ടുള്ളത്. 2x ഒപ്റ്റിക്കൽ സൂമാണ് ഇതിനുള്ളത്. 200 എംപി പ്രൈമറി ഷൂട്ടറുമുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 12 എംപി ഫ്രണ്ട് സെൻസർ ഉണ്ട്.

സാംസങ് ഗാലക്സി എസ്25 എഡ്ജിലെ ബാറ്ററി 3,900 mAh ആണ്. എസ്25 ഫോണിലെ ബാറ്ററിയാകട്ടെ 4,700mAh ആണ്. 25W ചാർജിംഗിനെ പിന്തുണയ്ക്കുന്ന ഫോണാണിത്. എസ് 25 എഡ്ജും വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുന്നുണ്ട്.

Slim Phone ഡിസൈൻ

സാംസങ് ഗാലക്‌സി എസ് 25 എഡ്ജിന്റെ കനം വെറും 5.85mm കനം മാത്രമാണ്. ഏകദേശം 163 ഗ്രാം ഭാരമുള്ളതാണ് ഫോൺ. എന്നാൽ എസ്25 ഫോണിന് 7.2 എംഎം കനവും ഐഫോൺ 16 ന് 7.8 എംഎം കനവുമുണ്ട്.

Samsung Galaxy S25 Edge: ഇന്ത്യയിലെ വില എത്ര?

സാംസങ് ഗാലക്‌സി എസ് 25 എഡ്ജിന്റെ യുഎസ് വിലയിലെ ഇന്ത്യൻ മൂല്യമാണ് നമ്മൾ ആദ്യം കണക്കാക്കിയിരുന്നത്. ഇപ്പോഴിതാ എസ്25 എഡ്ജിന്റെ ഇന്ത്യയിലെ വിലയും വ്യക്തമായിരിക്കുന്നു. എസ്25 അൾട്രായുടെ ക്യാമറ പെർഫോമൻസും ബാറ്ററി കപ്പാസിറ്റിയുമില്ലെങ്കിലും വില അങ്ങനെയല്ല. ഈ സ്ലിം സ്മാർട്ഫോണിന്റെ വില എസ്25 അൾട്രായുടെ വിലയ്ക്ക് അടുത്ത് തന്നെ വരും. ഒരു ലക്ഷം രൂപയ്ക്കും മുകളിലാണ് വില. ഇപ്പോൾ ആമസോണിൽ S25 Ultra എന്ന ഫ്ലാഗ്ഷിപ്പ് ഓഫറിൽ വിൽക്കുന്ന വിലയാണെന്ന് പറയാം.

12GB+256GB സ്റ്റോറേജ് വേരിയന്റിന് 1,09,999 രൂപയാകുന്നു. 12GB+512GB സ്റ്റോറേജ് വേരിയന്റിന് 1,21,999 രൂപയാണ് വില. ശരിക്കും ഗാലക്‌സി S25+ ന് മുകളിലും ഗാലക്‌സി S25 അൾട്രയ്ക്ക് തൊട്ടുതാഴെയുമാണ് വിലയെന്ന് പറയാം.

പ്രീ-ഓർഡറുകൾ ഇതിനകം ആരംഭിച്ചു. മെയ് 13 മുതൽ ഉച്ചയ്ക്ക് 2 മണി മുതൽ ഓഫ്‌ലൈൻ സ്റ്റോറുകളിൽ ഇത് വാങ്ങാം. എല്ലാ പ്രമുഖ ഓൺലൈൻ കമ്പനികളിലും സ്മാർട്ഫോൺ ലഭ്യമാകുന്നതാണ്.

Also Read: കാത്തിരുന്ന് കണ്ണു കഴച്ച Samsung Galaxy Slim ബ്യൂട്ടി പുറത്തിറങ്ങി! 200MP S25 Edge ഫോണിന്റെ വിലയും ഫീച്ചറുകളും…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo