കാത്തിരുന്ന് കണ്ണു കഴച്ച Samsung Galaxy Slim ബ്യൂട്ടി പുറത്തിറങ്ങി! 200MP S25 Edge ഫോണിന്റെ വിലയും ഫീച്ചറുകളും…
Samsung Galaxy S25 Edge വിപണിയിൽ എത്തിച്ചിരിക്കുന്നു
ഭാരം കുറഞ്ഞതും മെലിഞ്ഞതുമായ ഡിസൈനിൽ ഫ്ലാഗ്ഷിപ്പ് ലെവൽ പെർഫോമൻസ് തരുന്ന ഫോണാണിത്
സാംസങ് ഓൺലൈൻ ഇവന്റിലൂടെയാണ് S25 എഡ്ജ് ഫോൺ പുറത്തിറക്കിയത്
Samsung Galaxy തങ്ങളുടെ Slim ബ്യൂട്ടി ഫോൺ പുറത്തിറക്കിയിരിക്കുന്നു. S25 സീരീസിലെ പുതിയ താരം ഏറെ മാസങ്ങളായി ടെക് ലോകം ഉറ്റുനോക്കുകയായിരുന്നു. ഒടുവിൽ Samsung Galaxy S25 Edge വിപണിയിൽ എത്തിച്ചിരിക്കുന്നു.
SurveySamsung Galaxy Slim ബ്യൂട്ടി ലോഞ്ച്
ഭാരം കുറഞ്ഞതും മെലിഞ്ഞതുമായ ഡിസൈനിൽ ഫ്ലാഗ്ഷിപ്പ് ലെവൽ പെർഫോമൻസ് തരുന്ന ഫോണാണിത്. ഈ സാംസങ് ഗാലക്‌സി എസ് 25 എഡ്ജിലെ പ്രോസസർ എസ്25 സീരീസിലെ മറ്റ് ഫോണുകളലേത് പോലയാണ്. സാംസങ് ഓൺലൈൻ ഇവന്റിലൂടെയാണ് S25 എഡ്ജ് ഫോൺ പുറത്തിറക്കിയത്.

ഇതിന് വെറും 5.8 എംഎം കനം മാത്രമാണ് വരുന്നത്. ഇതുവരെ പുറത്തിറക്കിയതിൽ വച്ച് ഏറ്റവും മെലിഞ്ഞ എസ് സീരീസ് സ്മാർട്ട്‌ഫോൺ കൂടിയാണിത്.
Samsung Galaxy S25 Edge: സ്പെസിഫിക്കേഷൻ
ഡിസ്പ്ലേ: 6.7 ഇഞ്ച് ക്വാഡ് എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേയുള്ള ഫോണാണിത്. 120Hz വരെയുള്ള അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് സപ്പോർട്ടാണ് സ്ക്രീനിനുള്ളത്. ഗാലക്‌സി എസ് 25 എഡ്ജിൽ സാംസങ് കോർണിംഗ് ഗൊറില്ല ഗ്ലാസ് സെറാമിക് 2 ഉപയോഗിച്ചിരിക്കുന്നു.
വലിപ്പം: ഈ സാംസങ് ഫോണിൽ ടൈറ്റാനിയം ഫ്രെയിമാണുള്ളത്. വെറും 163 ഗ്രാം ഭാരം മാത്രമുള്ള ഫോണിന് 5.8mm കനമാണുള്ളത്.
പ്രോസസർ: സാധാരണ എസ് 25 മോഡലിലെ അതേ ചിപ്പാണ് എസ്25 എഡ്ജിലും ഉപയോഗിച്ചിരിക്കുന്നത്. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണിത്. ഇതിൽ വേപ്പർ ചേമ്പർ കൊടുത്തിട്ടുള്ളതിനാൽ, വലിയ ചൂടിനെ പോലും കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്നു.
ക്യാമറ: ഫോണിൽ 200MP റെസല്യൂഷനുള്ള പ്രൈമറി ക്യാമറയാണുള്ളത്. പ്രൈമറി സെൻസറിൽ ഓട്ടോഫോക്കസിനെ പിന്തുണയ്‌ക്കുന്ന 12MP അൾട്രാ-വൈഡ് ക്യാമറയുമുണ്ട്. മാക്രോ ഷോട്ടുകൾക്കും ഇത് മികച്ച പെർഫോമൻസ് തരുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12MP ഫ്രണ്ട് ക്യാമറയുണ്ട്.
ഡ്യൂറബിലിറ്റി: പൊടി, ജലം പ്രതിരോധിക്കുന്നതിന് IP68 സർട്ടിഫിക്കേഷനുണ്ട്.
സോഫ്റ്റ് വെയർ: സാംസങ്ങിന്റെ ഏറ്റവും പുതിയ വൺ യുഐ 7 ആണ് കൊടുത്തിട്ടുള്ളത്. ആൻഡ്രോയിഡ് 15 ആണ് ഒഎസ്.
കോൾ ട്രാൻസ്ക്രിപ്റ്റ്, ഡ്രോയിംഗ് അസിസ്റ്റ്, റൈറ്റിംഗ് അസിസ്റ്റ് തുടങ്ങിയ പുതിയ AI ഫീച്ചറുകളും ഉൾപ്പെടുന്നു. ഗൂഗിളിന്റെ സർക്കിൾ ടു സെർച്ച് ഫീച്ചർ ഇതിലുണ്ട്. ഏഴ് തലമുറകളുടെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും സെക്യൂരിറ്റി പാച്ചുകളും ഓഫർ ചെയ്യുന്നു.
കണക്റ്റിവിറ്റി: വൈ-ഫൈ 7, ബ്ലൂടൂത്ത് 5.4, 5G, NFC സപ്പോർട്ട് ചെയ്യുന്നു.
ബാറ്ററി: 25W വയർഡ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന പ്രീമിയം സെറ്റാണിത്. അതുപോലെ വയർലെസ് ചാർജിംഗ്, റിവേഴ്‌സ് വയർലെസ് ചാർജിങ്ങും സാധ്യമാണ്. ഇതിൽ 3900mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്.
New Samsung വിലയെത്ര?
ഗാലക്‌സി എസ്25 എഡ്ജ് രണ്ട് കോൺഫിഗറേഷനുകളിലാണുള്ളത്. ഇതിൽ 256 ജിബി വേരിയന്റിന് $1,099.99 ആണ് വില. ഇന്ത്യൻ മൂല്യത്തിൽ ഏകദേശം 93,000 രൂപയാകുന്നു. ടോപ് വേരിയന്റ് 512 ജിബി മോഡലിന് $1,219.99 ആകുന്നു. എന്നുവച്ചാൽ ഏകദേശം 1,03,000 രൂപയെന്ന് പറയാം.
ടൈറ്റാനിയം ജെറ്റ് ബ്ലാക്ക്, ടൈറ്റാനിയം ഐസി ബ്ലൂ, ടൈറ്റാനിയം സിൽവർ എന്നീ 3 കളർ ഓപ്ഷനുകളാണ് ഫോണിനുള്ളത്.
ഗാലക്സി S25 Edge:ഇന്ത്യയിൽ വിൽപ്പനയുണ്ടോ?
ഫോണിന്റെ പ്രീ-ഓർഡറുകൾ ഇപ്പോൾ ആഗോളതലത്തിൽ ആരംഭിച്ചിരിക്കുന്നു. മെയ് 23 മുതൽ വിൽപ്പനയും ആരംഭിക്കുന്നു.
ഇന്ത്യ-പാകിസ്ഥാൻ സംഘർഷ സാഹചര്യത്തിൽ സാംസങ് ഇന്ത്യയിലെ ലോഞ്ച് ഇവന്റ് റദ്ദാക്കിയതായി റിപ്പോർട്ടുണ്ട്. എന്നിരുന്നാലും ആമസോണിലൂടെയും മറ്റ് റീട്ടെയിൽ പാർട്നർമാരിലൂടെയും രാജ്യത്ത് വാങ്ങാനാകുമെന്ന് പ്രതീക്ഷിക്കുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile