കഠിനമായ ഈ ചൂടിൽ വെറുമൊരു ഫാൻ കൊണ്ട് മാത്രം രക്ഷയില്ല. എന്നാൽ Personal Air Cooler ഉണ്ടെങ്കിൽ ഇതിന് പരിഹാരം കണ്ടെത്താം. വലിയ ചെലവില്ലാതെ വീടിനുള്ളിൽ ‘ഊട്ടി ഫീൽ’ കൊണ്ടുവരാൻ മാറ്റി സ്ഥാപിക്കാവുന്ന പേഴ്സണൽ എയർ കൂളറുകൾക്കാകും. 6,000 രൂപയിൽ താഴെ മാത്രം വിലയുള്ള മികച്ച പോർട്ടബിൾ എയർ കൂളറുകൾ ഇതാ പരിചയപ്പെടാം.
SurveyPersonal Air Cooler Amazon Offers
4000 രൂപ മുതൽ 6000 രൂപ വരെ വിലയുള്ള പേഴ്സണൽ എയർ കൂളറുകളാണ് ഇവിടെ വിവരിക്കുന്നത്. ഈർപ്പം കൂടുതലുള്ള നമ്മുടെ കാലാവസ്ഥയിൽ ജനലുകൾ തുറന്നിട്ട് ഉപയോഗിച്ചാൽ ഈ കൂളറുകൾ കൂടുതൽ കൂളിങ് നൽകും. ബജാജ്, ബേപ്യുർ ബ്രാൻഡുകളുടെ പോർട്ടബിൾ എയർ കൂളറുകളുടെ ഓഫർ വിലയും സവിശേഷതകളും ഇവിടെ കൊടുക്കുന്നു.
എസി വാങ്ങുന്ന വലിയ ബജറ്റ് ഇതിന് ആവശ്യമില്ല. കീശ കീറാതെ പർച്ചേസ് ചെയ്യാൻ ആമസോൺ 1500 രൂപയുടെ ബാങ്ക് ഇളവ് തരുന്നുണ്ട്. ആക്സിസ്, എസ്ബിഐ, Yes Bank കാർഡുകളിലൂടെ 1500 രൂപയുടെ ഡിസ്കൌണ്ടാണ് അനുവദിച്ചിരിക്കുന്നത്. മിനിമം പർച്ചേസ് വില 5000 രൂപയോ, അതിന് മുകളിലോ ആണെങ്കിൽ ബാങ്ക് കിഴിവ് പ്രയോജനപ്പെടുത്താം.
More From Digit: Samsung Galaxy S25 Ultra വിലയിടിഞ്ഞു, സാംസങ് ഗാലക്‌സി എസ് 26 അൾട്രാ ലോഞ്ച് വരെ കാത്തിരിക്കണോ?
Bajaj PX25 Torque Personal Air Cooler
7700 രൂപയുടെ ബജാജ് PX25 ടോർക്ക് പേഴ്സണൽ എയർ കൂളറാണിത്. ആമസോണിൽ 5000 രൂപയ്ക്കും താഴെ വാങ്ങിക്കാം. 24 ലിറ്റർ കപ്പാസിറ്റിയുള്ള ബജാജ് പേഴ്‌സണൽ എയർ കൂളറാണ്. ഇത് ദീർഘനേരം തണുപ്പാക്കാൻ സഹായിക്കും. ലിവിംഗ് റൂമുകളിലും റെസ്റ്റോറന്റുകളിലും ജിമ്മുകളിലും ഉപയോഗിക്കാവുന്ന കൂളറാണിത്. വീടുകൾക്ക് ഉപയോഗിക്കുമ്പോൾ ബജാജ് എയർ കൂളറിൽ ഡ്യൂറമൈൻ പമ്പ് ചേർക്കാം.

- ഒറിജിനൽ വില: Rs 7700
- ആമസോൺ വില: Rs 4,999
- ഇഎംഐ: Rs 176
Bajaj Frio New 23L Personal Air Cooler
20 അടി എയർ ഫ്ലോ ലഭിര്രുന്ന പേഴ്സണൽ എയർ കൂളറാണിത്. ബജാജ് ബ്രാൻഡിൽ നിന്ന് 3 വർഷം വാറണ്ടിയോടെ ഉപയോഗിക്കാവുന്ന പോർട്ടബിൾ കൂളറും 6000 രൂപയ്ക്ക് താഴെ വാങ്ങാം. സാധാരണ ഫാനുകളെക്കാൾ വേഗത്തിൽ തണുത്ത വായു മുറിക്കുള്ളിൽ എത്തിക്കാൻ ഇതിൽ ടൈഫൂൺ ബ്ലോവർ ടെക്നോളജി സഹായിക്കുന്നു. കറണ്ട് പോയാലും ഇൻവെർട്ടറിൽ തടസ്സമില്ലാതെ പ്രവർത്തിക്കുമെന്നതും മറ്റൊരു സവിശേഷതയാണ്.
- ഒറിജിനൽ വില: Rs 8,990
- ആമസോൺ വില: Rs 5890
- ഇഎംഐ: Rs 207
Also Read: പുതിയ മോഡലുകൾ എത്തും മുമ്പ് സ്റ്റോക്ക് തീർക്കാൻ Samsung Galaxy S25 വില വെട്ടിക്കുറച്ചു
Bepure Brisco 12L എയർ കൂളർ
ഒരു മുറിയിൽ, അല്ലെങ്കിൽ ഓഫീസിലേക്ക് ഒരു ഡെസ്കിൽ വയ്ക്കാവുന്ന എയർ കൂളറാണിത്. ഫാനിന് തുല്യമായ വൈദ്യുതി മാത്രം ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. മൂന്ന് വശങ്ങളിലുമുള്ള ഹണികോമ്പ് പാഡുകൾ, വായു വേഗത്തിൽ തണുപ്പിക്കുന്നു. 12ലിറ്ററിന്റെ എയർ കൂളർ 5000 രൂപയിലും താഴെ വാങ്ങിക്കാവുന്നതാണ്.
- ഒറിജിനൽ വില: Rs 9,999
- ആമസോൺ വില: Rs 4,499
- ഇഎംഐ: Rs 158
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile