പുതിയ മോഡലുകൾ എത്തും മുമ്പ് സ്റ്റോക്ക് തീർക്കാൻ Samsung Galaxy S25 വില വെട്ടിക്കുറച്ചു
ഈ മാസമാണ് സാംസങ് ഗാലക്സി അൺപാക്ക്ഡ് 2026 അരങ്ങേറുന്നത്. ഈ മെഗാ ഇവന്റിന് മുന്നേ Samsung Galaxy S25 വില വെട്ടിക്കുറച്ചു. വിപണി വിലയിൽ നിന്നും 12000 രൂപയുടെ ഇൻസ്റ്റന്റ് ഇളവും, 1500 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടും അനുവദിച്ചു. നിലവിലെ ഏറ്റവും പുതിയതും, ഗംഭീരവുമായ ഫ്ലാഗ്ഷിപ്പാണ് സാംസങ് ഗാലക്സി എസ്25 അൾട്രാ. ഇതിനൊപ്പം കമ്പനി ലോഞ്ച് ചെയ്ത ഗാലക്സി എസ്25 5ജി ഫോണാണിത്. ഫ്ലാഗ്ഷിപ്പിലെ അതേ പ്രോസസറായ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പ് ഇതിലുണ്ട്. സാംസങ് ഗാലക്സി എസ്25 5ജി ഓഫറുകളും സവിശേഷതകളും താഴെ കൊടുക്കുന്നു.
SurveySamsung Galaxy S25 Price Offers India
ആമസോൺ ഇന്ത്യയിലാണ് ഫോണിന് കിഴിവ്. 12GB RAM, 256GB സ്റ്റോറേജിൽ വരുന്ന ഐസി ബ്ലൂ കളർ വേരിയന്റിന്റെ ഓഫറാണ് ഇവിടെ വിശദീകരിക്കുന്നത്.
- 80000 രൂപ വിലയുള്ള ഗാലക്സി എസ്25 5ജി ഇപ്പോൾ 68,920 രൂപയ്ക്ക് ലഭ്യം. ഓഫറിനെ ആകർഷകമാക്കുന്നത് ഇതൊന്നുമല്ല. ഇഎംഐ, എക്സ്ചേഞ്ച്, ബാങ്ക് ഓഫറുകളാണ്.
- ഫോണിന് ആക്സിസ്, എച്ച്ഡിഎഫ്സി കാർഡുകളിലൂടെ 1500 രൂപ ഇളവും അനുവദിച്ചിട്ടുണ്ട്. സാംസങ് ഗാലക്സി എസ്25 5ജി ബാങ്ക് കിഴിവിലൂടെ 67,410 രൂപയ്ക്ക് ലഭിക്കും.
- ആമസോണിലെ എക്സ്ചേഞ്ച് ഓഫറും മികച്ചതാണ്. അത്യാവശ്യം നല്ല മോഡലും ക്വാളിറ്റിയുമുള്ള ഫോൺ മാറ്റി വാങ്ങുന്നവർക്ക് 35950 രൂപയ്ക്ക് സ്മാർട്ട്ഫോൺ ലഭിക്കും. പകുതി വിലയുടെ എക്സ്ചേഞ്ച് ഓഫറാണെന്ന് അർഥം.
- ആമസോണിൽ നോ കോസ്റ്റ് ഇഎംഐയും, ആകർഷകമായ ഇഎംഐ ഡീലും പ്രഖ്യാപിച്ചിട്ടുണ്ട്. സാംസങ് ഗാലക്സി എസ്25 5ജി ഫോണിനായി 2,423 രൂപയുടെ ഇഎംഐ ഡീലാണ് ലഭിക്കുന്നത്.
Also Read: ഒരു ജഗജില്ലി ഓഫർ! ZEISS ക്യാമറയുള്ള Vivo X200 5G-ക്ക് വില കുറഞ്ഞു
സാംസങ് ഗാലക്സി എസ്25 5ജി സവിശേഷതകൾ
6.2 ഇഞ്ച് ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേയാണ് ഫോണിന്റെ സവിശേഷത. ഇത് 120 Hz വരെ റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നു. സുഗമമായ സ്ക്രോളിംഗിനും ഗെയിമിംഗിനുമായി ഡിസൈൻ ചെയ്ത ഫോണാണിത്.
ഗാലക്‌സി എസ് 25 5ജിയിൽ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറുണ്ട്. 12 ജിബി റാമും 512 ജിബി വരെ സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു. മികച്ച മൾട്ടിടാസ്കിംഗിന് കപ്പാസിറ്റിയുള്ള ഫോണാണിത്. 25 W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു.
4,000 mAh ബാറ്ററിയാണ് ഫോണിലുള്ളത്. സാംസങ്ങിന്റെ വൺ യുഐ ദീർഘകാല സോഫ്റ്റ്‌വെയർ സപ്പോർട്ടും പ്രീമിയം ഹാൻഡ്സെറ്റിൽ ലഭ്യമാണ്.
കേരളീയർക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡുകളിലൊന്നാണ് സാംസങ്. അതിൽ തന്നെ എസ്25 സീരീസ് വളരെ ജനപ്രിയമാണ്. സീരീസിലെ ബേസിക് ഫോണിൽ ഫ്ലാഗ്ഷിപ്പിലെ 200 എംപി ക്യാമറയില്ല. എന്നാലും 50 എംപി പ്രൈമറി സെൻസർ, 12 എംപി അൾട്രാവൈഡ്, 3x ഒപ്റ്റിക്കൽ സൂമുള്ള 10 എംപി ടെലിഫോട്ടോ സെൻസർ ഇതിലുണ്ട്. സെൽഫ് പോർട്രെയ്‌റ്റുകൾക്കും വീഡിയോ ചാറ്റുകൾക്കുമായി 12 എംപി ഫ്രണ്ട് ക്യാമറയും ലഭ്യമാണ്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile