ഒരു ജഗജില്ലി ഓഫർ! ZEISS ക്യാമറയുള്ള Vivo X200 5G-ക്ക് വില കുറഞ്ഞു
വിവോ ആരാധകർക്ക് ഇതാ അടിപൊളിയൊരു ഓഫർ. വേൾഡ് ക്ലാസ് ക്യാമറ പെർഫോമൻസ് തരുന്ന Vivo X200 5G 60000 രൂപയ്ക്കും താഴെ വാങ്ങിക്കാം. ഫ്ലിപ്കാർട്ട് അനുവദിച്ച ഓഫറിലാണ് പ്രീമിയം ഫോണിന് വിലക്കിഴിവ്.
Survey16GB+512GB ഫോൺ 71999 രൂപയ്ക്കാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇതിൽ നിന്നും 10000 രൂപയോളം ഇളവ് ഇപ്പോൾ ലഭ്യമാണ്. മീഡിയാടെക് ഡൈമൻസിറ്റി 9400 ചിപ്‌സെറ്റും ZEISS ട്യൂൺഡ് ക്യാമറയും ഫീച്ചർ ചെയ്യുന്ന ഫോണാണിത്. 3000 രൂപയുടെ കിഴിവ് ബാങ്ക് കാർഡുകളിലൂടെയും നേടാം. വിവോയുടെ ഈ പ്രീമിയം ഫോണിന്റെ സവിശേഷതകളും വിലയും വിശദമായി പരിശോധിക്കാം.
Vivo X200 5G Price Down
ഇത്രയധികം വിലക്കുറവുള്ളതിനാൽ തന്നെ ഓഫർ ഏത് നിമിഷവും അവസാനിച്ചേക്കാം. വളരെ പരിമിതമായ സ്റ്റോക്ക് മാത്രമാണ് ഫ്ലിപ്കാർട്ടിലുള്ളതെന്നാണ് ഇ കൊമേഴ്സ് പ്ലാറ്റ്ഫോം പറയുന്നത്. 16GB റാമും 512GB സ്റ്റോറേജുമുള്ള പ്രീമിയം വേരിയന്റിനാണ് ഈ ഇളവ്.
- വിലയും ഓഫറുകളും: നിലവിൽ ഫ്ലിപ്കാർട്ടിൽ വിവോ എക്സ്200 5ജിയുടെ വില 62599 രൂപയാണ്. ഓഫർ ഇവിടെ അവസാനിക്കുന്നില്ല! ഇതിന് എക്സ്ചേഞ്ചില്ലാതെ ബാങ്ക് ഓഫർ ചേർത്ത് വാങ്ങിയാലും ലാഭം തന്നെയാണ്.
- ബാങ്ക് ഓഫർ: SBI, Axis ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് Rs 3,130 അധിക ഡിസ്‌കൗണ്ട് കൂടി ലഭിക്കും. ഇതോടെ ഫോണിന്റെ ഫലപ്രദമായ വില Rs 59,469 ആയി കുറയും.
- എക്സ്ചേഞ്ച് ഓഫർ: നിങ്ങൾ പഴയ ഫോൺ മാറ്റി വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ 3000 രൂപയോളം വിലക്കുറവ് ലഭിക്കും. 59469 രൂപയുടെ എക്സ്ചേഞ്ച് ഡീലാണ് ഇത്. ഇതിലും നിങ്ങൾക്ക് 3000 രൂപയുടെ ബാങ്ക് കിഴിവ് ചേർത്താൽ 56000 രൂപ റേഞ്ചിൽ വാങ്ങിക്കാം.
- ഇഎംഐ: 24 മാസത്തേക്ക് 3051 രൂപ നിരക്കിലുള്ള ഇഎംഐ ഡീലും ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നു.
More From Digit: Samsung Galaxy S25 Ultra വിലയിടിഞ്ഞു, സാംസങ് ഗാലക്‌സി എസ് 26 അൾട്രാ ലോഞ്ച് വരെ കാത്തിരിക്കണോ?
വിവോ എക്സ്200 5ജി പ്രധാന സ്പെസിഫിക്കേഷൻ
മലയാളികളുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡാണ് വിവോ എക്സ്200 5ജി. കാരണം മിക്കവരും ഫോട്ടോഗ്രാഫി നോക്കിയാണ് ഫോൺ തെരഞ്ഞെടുക്കാറുള്ളത്. ഇവർക്ക് Zeiss Tuned ക്യാമറയുള്ള യൂണിറ്റ് തന്നെ ഈ പ്രീമിയം ഹാൻഡ്സെറ്റിൽ കിട്ടും.
ZEISS-മായുള്ള പങ്കാളിത്തം കാരണം വിവോയുടെ ടെലിഫോട്ടോ സെൻസറിലൂടെ കളർ ക്ലാരിറ്റിയുള്ള ഇമേജുകൾ ലഭിക്കും. 50എംപി റെസല്യൂഷനുള്ള മൂന്ന് ക്യാമറയാണ് ഫോണിന് പിൻവശത്തുള്ളത്. 100എക്സ് ഹൈപ്പർസൂം പിന്തുണയ്ക്കുന്നതാണ് 50MP Sony IMX882 ടെലിഫോട്ടോ ലെൻസ്. 50MP Sony IMX921 VCS പ്രൈമറി ക്യാമറ ഈ പ്രീമിയം സെറ്റിലുണ്ട്. 50MP അൾട്രാ വൈഡ് ക്യാമറയും ഇതിൽ ചേരുന്നു. വെഡ്ഡിങ് സ്റ്റൈൽ ഫോട്ടോഗ്രാഫി മോഡുകൾക്കും ക്യാമറ സിസ്റ്റം അനുയോജ്യമാണ്. ഫോണിന് മുൻവശത്ത് 32എംപി സെൻസർ വരുന്നു.
സ്നാപ്ഡ്രാഗണിന്റെ അതേ നിലവാരത്തിലുള്ള മീഡിയാടെക് ഡൈമൻസിറ്റി 9400 SoC പ്രോസസർ ഇതിലുണ്ട്. ഇതേ വില റേഞ്ചിലുള്ള ഐഖൂ 13 ഫോണിൽ സ്നാപ്ഡ്രാഗൺ പ്രോസസറിൽ നിന്ന് വിട്ടുവീഴ്ച വരുത്തിയില്ല. എന്നാലും മുൻ വർഷത്തെ ചിപ്പിനെ അപേക്ഷിച്ച് CPU പ്രകടനം 28% കൂടുതലാണ്. ഇത് GPU പവർ ഉപഭോഗം 44% കുറയ്ക്കുന്നു. മികച്ച AI അനുഭവത്തിനായി രണ്ട് ചിപ്പുകളിലും NPU അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്. 512GB വരെ UFS 4.0 സ്റ്റോറേജും 16GB LPDDR5X റാമും സപ്പോർട്ട് ചെയ്യുന്ന ചിപ്സെറ്റാണ് ഫോണിലുള്ളത്.
വിവോ X200 ഫോണിൽ 6.67 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്.LTPS പാനലാണ് ഡിസ്പ്ലേയിൽ ഉപയോഗിച്ചിരിക്കുന്നത്. ബാറ്ററിയിലേക്ക് വന്നാൽ എക്സ്200-ന് 90W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു. ഇത് 5800mAh ബാറ്ററി സപ്പോർട്ട് ചെയ്യുന്നു.
Anju M U
Anju M U is a Technology Writer at Digit Malayalam, specializing in deep-dives into mobile technology, consumer gadgets, and the evolving landscape of AI. With a keen eye for tech trends and a focus on user-centric reviews, she decodes complex telecom and OTT updates into actionable insights for the Malayalam tech community. View Full Profile