Samsung Galaxy S26 Ultra vs S25 Ultra: ഡിസൈനിലും ക്യാമറയിലും മാറ്റം, പ്രൈവസി ഫീച്ചർ ഡിസ്പ്ലേ, എത്രത്തോളം മുന്നിലാകും

Samsung Galaxy S26 Ultra vs S25 Ultra: ഡിസൈനിലും ക്യാമറയിലും മാറ്റം, പ്രൈവസി ഫീച്ചർ ഡിസ്പ്ലേ, എത്രത്തോളം മുന്നിലാകും

ഫെബ്രുവരി 25-ന് Samsung Galaxy S26 Ultra പുറത്തിറങ്ങുന്നു. സാംസങ് അൺപാക്ക്ഡ് ഇവന്റിൽ ഫ്ലാഗ്ഷിപ്പ് മോഡൽ സാംസങ് ഗാലക്സി എസ്26 അൾട്രാ അവതരിപ്പിക്കും. സാംസങ് ഗാലക്സി എസ്26 അൾട്രാ ഫോണിനൊപ്പം ഗാലക്സി എസ്25, എസ്25 പ്ലസ് ഫോണുകളും ലോഞ്ച് ചെയ്യും.

Digit.in Survey
✅ Thank you for completing the survey!

വേഗതയേറിയ മെമ്മറിയുമായി ജോടിയാക്കിയ, ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറാണ് ഇതിലുണ്ടാകുക. ഫോണിന്റെ ഡിസൈനിലും ചെറിയ മാറ്റങ്ങളുണ്ടാകും. റാം വേഗത 9.6 Gbps ൽ നിന്ന് 10.7 Gbps ആയി ഉയരുമെന്നാണ് റിപ്പോർട്ട്. അതിനാൽ നിലവിലെ എസ്25അൾട്രായേക്കാൾ സുഗമമായ മൾട്ടിടാസ്കിംഗും മികച്ച സ്ഥിരതയുള്ള പ്രകടനവും ഇതിലുണ്ടാകും.

Samsung Galaxy S26 Ultra Design

ഷാർപ്പ് എഡ്ജുകളുള്ള ഫോണായിരുന്നു ഗാലക്സി എസ്25 അൾട്രാ. എന്നാൽ സാംസങ്ങിന്റെ എസ്26 അൾട്രായിൽ റൗണ്ട് എഡ്ജുകളാകും നൽകുന്നത്. ഈ സാംസങ് ഗാലക്സി എസ്26 അൾട്രായ്ക്ക് കൂടുതൽ കനം കുറഞ്ഞ ബോഡിയാകും ഇത്.

ഡിസൈൻ മാറ്റങ്ങളിൽ മറ്റൊന്ന് 7.9 മില്ലിമീറ്റർ മാത്രം കനമുള്ളതാകും. ഗാലക്സി എസ്25 അൾട്രായേക്കാൾ കൂടുതൽ മെലിഞ്ഞതായിരിക്കും ഇത്. ഏകദേശം 214 ഗ്രാം ഭാരം കുറഞ്ഞതാകും ഈ ഫ്ലാഗ്ഷിപ്പെന്നും വാർത്തയുണ്ട്. ഇതിലൂടെ മറ്റൊരു വലിയമാറ്റം സംഭവിച്ചേക്കും. ഭാരം കുറയ്ക്കുന്നതിനും നിർമ്മാണ ചെലവുകൾ കുറയ്ക്കുന്നതിനുമായി സാംസങ് ടൈറ്റാനിയം ബിൽഡിൽ നിന്ന് അലൂമിനിയത്തിലേക്ക് മാറിയേക്കും.

Privacy Display Feature

സാംസങ് ഗാലക്സി ഇത്തവണ ഫ്ലാഗ്ഷിപ്പിലെ ഡിസ്പ്ലേയിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്നു. അടുത്തിരിക്കുന്നവർക്ക് നമ്മുടെ ഫോൺ സ്ക്രീൻ വ്യക്തമായി കാണാൻ കഴിയാത്ത വിധത്തിലുള്ള ഫീച്ചർ സ്ക്രീനിലുണ്ടാകും. മറ്റുള്ളവരുടെ എത്തിനോട്ടം ഒഴിവാക്കാൻ പ്രൈവസി ഡിസ്പ്ലേ ഫീച്ചർ കമ്പനി പരീക്ഷിക്കുന്നു.

ഗാലക്‌സി എസ് 25 അൾട്രയിൽ 6.8 ഇഞ്ച് ഡിസ്‌പ്ലേയായിരുന്നു. ഗാലക്‌സി എസ് 26 അൾട്രയിൽ അൽപ്പം വലിയ 6.9 ഇഞ്ച് സ്‌ക്രീൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രൈറ്റ്നെസ്സിലും അപ്ഗ്രേഡ് നടത്താൻ കമ്പനിയ്ക്ക് പ്ലാനുണ്ട്. 2600 നിറ്റ്സ് ബ്രൈറ്റ്നെസ്സിന് പകരം പുതിയ ഫോണിൽ 3000+ നിറ്റ്സ് ബ്രൈറ്റ്നെസ് കൊടുത്തേക്കും.

Samsung Galaxy S26 Ultra

Samsung Galaxy S26 Ultra Camera

സാംസങ് ഗാലക്‌സി എസ് 26 അൾട്രാ എന്നാൽ എല്ലാവരും പ്രതീക്ഷിക്കുന്നത് ക്യാമറ പെർഫോമൻസാണ്. പുതിയ ഫ്ലാഗ്ഷിപ്പിൽ 200എംപി പ്രധാന ക്യാമറ നിലനിർത്തുമെന്നുള്ളത് ഏറെക്കുറേ ഉറപ്പാണ്. പക്ഷേ സപ്പോർട്ടിങ് ലെൻസിൽ വലിയ അപ്ഗ്രേഡ് പ്രതീക്ഷിക്കാം. 50MP,50MP,10MP ആയിരുന്നു ഗാലക്‌സി എസ്25 അൾട്രായിലെ മറ്റ് സെൻസറുകൾ.

വരാനിരിക്കുന്ന ഫോണിലും ഇതേ റെസല്യൂഷനുള്ള സെൻസറുകളുണ്ടാകും. എന്നാൽ 3x ഒപ്റ്റികൽ സൂമുള്ള 10എംപി ടെലിഫോട്ടോ ക്യാമറയ്ക്ക് പകരം, 5x ഒപ്റ്റികൽ സൂമുള്ള 10എംപി ടെലിഫോട്ടോ ക്യാമറ കൊടുത്തേക്കും. f/1.4 അപ്പേർച്ചറുള്ള മികച്ച ലോ-ലൈറ്റ് ഫോട്ടോഗ്രഫി പിന്തുണയ്ക്കുന്ന 200എംപി ക്യാമറയാകും അപ്ഗ്രേഡ് ചെയ്യുന്നതെന്നും റിപ്പോർട്ടുണ്ട്.

More From Digit: 50MP ട്രിപ്പിൾ ക്യാമറ, Snapdragon പ്രോസസർ Samsung Galaxy മൊബൈൽ 20000 രൂപയിൽ താഴെ

സാംസങ് ഗാലക്സി എസ്26 അൾട്രാ പ്രോസസർ

ഗാലക്‌സി എസ് 25 അൾട്രാ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റിലാണ് പ്രവർത്തിക്കുന്നത്. വരാനിരിക്കുന്ന ഗാലക്‌സി എസ് 26 അൾട്രായിൽ പുതിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്പ് ഉപയോഗിക്കാനാണ് സാധ്യത.

ബാറ്ററി പഴയത് തന്നെ, ചാർജിങ് സ്പീഡാകും!

സാംസങ് ഗാലക്സി എസ്26 അൾട്രായിൽ 5000mAh ബാറ്ററി തന്നെ തുടരാനാണ് സാധ്യത. എന്നാൽ ഇതിന്റെ ചാർജിങ് സ്പീഡിൽ അപ്ഗ്രേഡ് വന്നേക്കും. 45 വയേർഡ് ചാർജിങ് സ്പീഡുള്ള ഗാലക്സി എസ്25 അൾട്രായിൽ നിന്നും 60W Wired ചാർജിങ് പിന്തുണ പുതിയ ഫോണിലുണ്ടാകും.

Anju M U

Anju M U

Anju M U is a Technology Writer at Digit Malayalam, specializing in deep-dives into mobile technology, consumer gadgets, and the evolving landscape of AI. With a keen eye for tech trends and a focus on user-centric reviews, she decodes complex telecom and OTT updates into actionable insights for the Malayalam tech community. View Full Profile

Digit.in
Logo
Digit.in
Logo