ഫോണിന്റെ ഭംഗി ഒട്ടും കുറയില്ല! Vivo X100 5ജി ഫോണിന് ട്രാൻസ്പരന്റ്, ക്യൂട്ട് കവറുകൾ
ക്യാമറ മികവും കരുത്തുറ്റ പ്രോസസറുമുള്ള ഫോണാണല്ലോ Vivo X100 5G. ഐഫോണിനോട് താൽപ്പര്യമില്ലാത്തവർക്ക് കീശ കീറാതെ വാങ്ങിക്കാവുന്ന പ്രീമിയം ഫോണുമാണ്. പിൻവശത്ത് ബമ്പ് ചെയ്ത ക്യാമറ മൊഡ്യൂൾ ഉള്ളതിനാൽ കാഴ്ചയിലും സ്റ്റൈലനാണ് വിവോ 5ജി.
Surveyഎന്നാൽ താഴെ വീഴാതെയും മറ്റും സംരക്ഷിക്കാൻ ഒരു ബാക്ക് കവർ വേണ്ടിവരില്ലേ? ഫോട്ടോഗ്രാഫിയ്ക്കായി ഡിസൈൻ ചെയ്ത വിവോയുടെ പ്രീമിയം ഫോണുള്ളവരുടെ ശ്രദ്ധയ്ക്ക്. നിങ്ങൾ ഫോണിനായി അന്വേഷിക്കുന്ന ബാക്ക് കവറുകളെ കുറിച്ച് വിശദമായി ഇവിടെ നൽകുന്നു. ഫോണിന്റെ ഭംഗി മറയ്ക്കാതെ ക്യാമറയും അരികുകളും സംരക്ഷിക്കുന്ന കേസുകളാണിവ.
Vivo X100 Back cover
Zeiss ട്യൂൺഡ് ക്യാമറ Vivo X200 5G പ്രീമിയം ഫോണിന് യോജിച്ച ബാക്ക് കവറുകൾ പരിചയപ്പെടുത്താം. ക്യാമറ മികവും കരുത്തുറ്റ പ്രോസസറുമുള്ള സ്മാർട്ട്ഫോണിനെ വീഴ്ചകളിൽ നിന്ന് സുരക്ഷിതമാക്കേണ്ടതുണ്ട്. അതുപോലെ മൺസൂൺ സീസണിലും ഈ ഫോൺ കേസുകൾ ഫോണിനെ സംരക്ഷിക്കുന്നു.
500 രൂപയ്ക്ക് താഴെ ലഭ്യമാകുന്ന മികച്ച ബാക്ക് കേസുകളാണ് ഇവിടെ വിവരിക്കുന്നത്. ലെതർ ഫിനിഷ്, ആന്റി-സ്ക്രാച്ച് ഷോക്ക് പ്രൂഫ് ഫോൺ കേസുകൾ ലഭ്യമാണ്. ആമസോൺ, ഫ്ലിപ്കാർട്ട് ഇ കൊമേഴ്സ് സൈറ്റുകളിലും, കേരളത്തിലെ റീട്ടെയിൽ ഷോപ്പുകളിലും ഇത് ലഭിക്കും.
Realcase Vivo X100 5G Back Cover Case
283 രൂപയ്ക്കാണ് വിവോ എക്സ്100 5ജി ആമസോണിൽ ലഭിക്കുന്നത്. സ്റ്റൈലിഷ് ഫ്രെയിംലെസ്സ് മാറ്റ് ഹാർഡ് ബാക്ക് സ്കിൻ കേസാണിത്. ഫോണിന്റെ ഡിസൈനും ഭംഗിയും നിലനിർത്തിക്കൊണ്ട് സുരക്ഷിതമാക്കാവുന്ന ട്രാൻസപരന്റ് കേസ് ദീർഘനാൾ ഉപയോഗത്തിന് ശേഷം മഞ്ഞ നിറമാകില്ല. ഫോൺ മാത്രമല്ല ബാക്ക് കവറും സ്ക്രാച്ചാകാതെ കൊണ്ടുനടക്കാം.
Mr. Case Back Cover
പ്രീമിയം സ്ലീക്ക് ഡിസൈനുള്ള വിവോ എക്സ് 100 5ജി ബാക്ക് കവറാണിത്. ആമസോണിലെ ഇപ്പോഴത്തെ വില 439 രൂപയാണ്. ആന്റി-സ്ക്രാച്ച് ഷോക്ക് പ്രൂഫ് ഫോൺ കേസാണിത്. സിലിക്കൺ ഫോൺ കവറാണിത്.
Cute 3D Cartoon Coffee Case
മിക്ക ഫോണുകൾക്കും ജെൻസി പ്രേമികൾ ഉപയോഗിക്കുന്ന ബാക്ക് കവറാണിത്. സോഫ്റ്റ് സിലിക്കൺ മെറ്റീരിയലിലാണ് ക്യൂട്ട് 3ഡി കവർ നിർമിച്ചിരിക്കുന്നത്. കോഫി പ്രേമികളാണെങ്കിൽ, അല്ലെങ്കിൽ കോഫി പ്രേമികളായ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാൻ ഈ ബാക്ക് കേസ് ഉപയോഗിക്കാം. വിവോ എക്സ്100 5ജിയുടെ കവർ കേസ് വെറും 299 രൂപയ്ക്ക് ആമസോണിൽ ലഭിക്കും.

സ്ലീക്ക് ഫ്രോസ്റ്റഡ് ട്രാൻസ്ലുസെന്റ് ബാക്ക് കവർ
വിവോ എക്സ്100 5ജിയ്ക്കുള്ള ആന്റി സ്ക്രാച്ച് കവറാണിത്. Mr. Case സ്ലീക്ക് ഫ്രോസ്റ്റഡ് ട്രാൻസ്ലുസെന്റ് ബാക്ക് കവറിന് ആമസോണിലെ വില 439 രൂപയ്ക്ക് ആമസോണിൽ ലഭിക്കും.
More From Digit: ഒരു ജഗജില്ലി ഓഫർ! ZEISS ക്യാമറയുള്ള Vivo X200 5G-ക്ക് വില കുറഞ്ഞു
വിവോ എക്സ്100 5ജി ലെതർ ഫിനിഷ് ബാക്ക് കവർ
ലെതർ ഫിനിഷുള്ള വിവോ എക്സ്100 5ജി ബാക്ക് കവർ നോക്കുന്നവർക്ക് ഈ ഓപ്ഷൻ പരിഗണിക്കാം. ഫ്ലിപ്കാർട്ടിൽ 299 രൂപയ്ക്ക് ഇത് ലഭിക്കും. Surestuff Back Cover for Vivo X100 5G Flexible Pu ലെതർ ബാക്ക് കവറാണിത്.
Disclaimer: ഇതിൽ അനുബന്ധ ലിങ്കുകൾ കൊടുത്തിരിക്കുന്നു. ഈ ലിങ്കിലൂടെ പർച്ചേസ് ചെയ്താൽ ഞങ്ങൾക്കും ചെറിയൊരു കമ്മിഷൻ ലഭിക്കും.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile