Vivo Y സീരീസ് ഫോണിന് ആമസോണിനേക്കാൾ 1000 രൂപ Extra ലാഭം ഫ്ലിപ്കാർട്ടിൽ!
50MP പ്രൈമറി ക്യാമറയും 32MP സെൽഫി സെൻസറുമുള്ള Vivo Y300 5G വിലക്കിഴിവിൽ വാങ്ങാം. ഇതിനായി ആമസോണിനേക്കാൾ മികച്ച ഓഫർ ഫ്ലിപ്കാർട്ട് തരുന്നു. 8GB റാമും, 128GB ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണാണിത്. 5000 mAh പവർഫുൾ ബാറ്ററിയുള്ള ഫോണിന് 5000 രൂപയുടെ ഇളവ് ഫ്ലിപ്കാർട്ട് തരുന്നു.
SurveyVivo Y300 5G Discount on Flipkart
വിവോ വൈ300 5ജിയുടെ 8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിനാണ് കിഴിവ്. 26,999 രൂപയ്ക്കാണ് സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാൽ ഫ്ലിപ്കാർട്ടിൽ ഈ ഹാൻഡ്സെറ്റ് കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്.
21990 രൂപയാണ് ആമസോണിൽ വിലയെങ്കിൽ, 20990 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ഫോൺ ലഭ്യം. ഇത് പരിമിതകാലത്തേക്കുള്ള കിഴിവാണ്. 738 രൂപയുടെ ഇഎംഐ ഡീലും ഫ്ലിപ്കാർട്ട് അനുവദിച്ചിരിക്കുന്നു.

വിവോ വൈ300 5ജി പ്രത്യേകതകൾ
6.67 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് ഈ വിവോ ഫോണിനുള്ളത്. FHD+ AMOLED സ്ക്രീനാണിതിനുള്ളത്. 120Hz റിഫ്രെഷ് റേറ്റ് സപ്പോർട്ട് ലഭിക്കുന്ന സ്ക്രീനാണ് വിവോ വൈ300 5ജിയിൽ കൊടുത്തിരിക്കുന്നത്. ഫൺടച്ച് ഒഎസ് ആണ് ഫോണിലെ സോഫ്റ്റ് വെയർ.
സ്മാർട്ട് ഫോണിന് പിന്നിൽ 50MP സോണി IMX882 പ്രൈമറി ക്യാമറയുണ്ട്. ഇതിൽ 2MP ബൊക്കെ ക്യാമറ സെൻസറും നൽകിയിരിക്കുന്നു. സെൽഫികൾക്കായി ഫോണിന് മുൻവശത്ത് 32MP സെൻസറും കൊടുത്തിട്ടുണ്ട്.
80W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന ഫോണാണിത്. ഇതിൽ വിവോ കൊടുത്തിട്ടുള്ളത് 5000mAh ബാറ്ററിയാണ്. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 4 Gen 2 SoC ആണ് ഫോണിന് കരുത്ത് നൽകുന്നത്. ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് വിവോ വൈ300 ഫോണിൽ കൊടുത്തിരിക്കുന്നത്.
7.79 mm കനമാണ് വിവോയുടെ ഈ സ്മാർട്ട്ഫോണിനുള്ളത്. വിവോയിലുള്ള AI ഓറ ലൈറ്റ് ഫീച്ചർ, ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്തുന്നു. ഇത് മുഖത്തിന്റെ സവിശേഷതകൾ മെച്ചപ്പെടുത്തും. ചുവപ്പ് അല്ലെങ്കിൽ നീല ആംബിയന്റ് ലൈറ്റ് പോലുള്ള വെല്ലുവിളി നിറഞ്ഞ ലൈറ്റിംഗ് സാഹചര്യങ്ങളിൽ ഇത് സഹായകരമാകും.
IP64 റേറ്റിംഗുള്ള സ്മാർട്ട്ഫോണാണ് വിവോ വൈ300 5ജി. ഇത് പൊടി, വെള്ളം തെറിച്ചാലും ഫോണിനെ പ്രതിരോധിക്കുന്നു. പൂർണ്ണമായും വാട്ടർപ്രൂഫ് ആണെന്ന് പറയാനാകില്ല. എങ്കിലും ഒരുവിധം വെള്ളം പ്രതിരോധിക്കാൻ ഇതിന് ശേഷിയുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile