iQOO 5G 21000 രൂപയ്ക്ക്! ഫ്ലിപ്കാർട്ടിനേക്കാൾ കുറഞ്ഞ വില ആമസോണിൽ! 7300 mAh Biggest ബാറ്ററി ഫോൺ

iQOO 5G 21000 രൂപയ്ക്ക്! ഫ്ലിപ്കാർട്ടിനേക്കാൾ കുറഞ്ഞ വില ആമസോണിൽ! 7300 mAh Biggest ബാറ്ററി ഫോൺ

മിഡ് റേഞ്ച് പെർഫോമൻസും, ബജറ്റ് വിലയുമുള്ള iQOO 5G ഫോൺ ഓഫറിൽ വാങ്ങാം. ഇതിനായി ഇ കൊമേഴ്സ് പ്ലാറ്റ്ഫോം ആമസോൺ സ്പെഷ്യൽ വില അനുവദിച്ചു. 21000 രൂപയ്ക്ക് ഐഖൂ Z10 5ജി വാങ്ങിക്കാനുള്ള ഡീലാണിത്.

Digit.in Survey
✅ Thank you for completing the survey!

Iqoo Z10 5G Price Alert

8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള സ്മാർട്ട്ഫോൺ ആണിത്. ആമസോൺ ഇതിന് പരിമിതകാല ഓഫർ അനുവദിച്ചിരിക്കുന്നു. സിൽവർ, സ്റ്റെല്ലാർ ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലാണ് സ്മാർട്ട്ഫോൺ അവതരിപ്പിച്ചത്. ഈ രണ്ട് ഹാൻഡ്സെറ്റുകൾക്കും ഓഫർ ലഭ്യമാണ്.

ഐഖൂ Z10 5ജി 25,999 രൂപയ്ക്കാണ് ലോഞ്ച് ചെയ്തത്. എന്നാൽ ഓഫറിലൂടെ 21000 രൂപ റേഞ്ചിൽ ഹാൻഡ്സെറ്റ് വാങ്ങിക്കാനാകും. ഫ്ലിപ്കാർട്ടിൽ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത് 23,898 രൂപയ്ക്കാണ്. ബാങ്ക് ഓഫറൊന്നും ഫ്ലിപ്കാർട്ടിൽ നിലവിൽ അനുവദിച്ചിട്ടുമില്ല.

22999 രൂപയാണ് ഫോണിന്റെ ആമസോണിലെ വില. ഇതിന് 1000 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടും ലഭ്യമാണ്. ഇതും കൂടി ചേർത്താൽ 21000 രൂപയ്ക്ക് ഐഖൂ Z10 വാങ്ങിക്കാം. 21550 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ആമസോൺ തരുന്നു. 809 രൂപയുടെ ഇഎംഐ ഡീലും ലഭ്യമാണ്.

ഐഖൂ Z10 5ജി ഫീച്ചറുകൾ

പുത്തൻ ഡിസൈനും, വലിയ ഡിസ്‌പ്ലേയും, ദീർഘനേരം പ്രവർത്തിപ്പിക്കാനാവുന്ന ബാറ്ററിയുമുള്ള ഫോണാണിത്. ഫോണിന് പിന്നിൽ ഒരു ഭീമൻ വൃത്താകൃതിയിലുള്ള മൊഡ്യൂളുണ്ട്. ഇതിൽ ഡ്യുവൽ ക്യാമറ മൊഡ്യൂളും എൽഇഡി ഫ്ലാഷ് സപ്പോർട്ടും കൊടുത്തിട്ടുണ്ട്.

Also Read: ഫ്ലിപ്കാർട്ടിൽ കാലിയായി, ആമസോണിൽ Vivo 5G കുറഞ്ഞ വിലയ്ക്ക്, 50MP + 50MP + 50MP ക്യാമറ 37000 രൂപ വില കുറച്ചു!

ഫോണിൽ MIL-STD-810H മിലിട്ടറി-ഗ്രേഡ് സർട്ടിഫിക്കേഷനുണ്ട്. ഐഖൂ എസ്ഡ്10 5ജിയിൽ IP65 റേറ്റിംഗും ഉണ്ട്. വെള്ളവും മഴയും പ്രതിരോധിക്കാൻ ഇത് ഗുണകരമാണ്.

6.77 ഇഞ്ച് ഫുൾ HD AMOLED ഡിസ്‌പ്ലേയുണ്ട്. ഇതിന് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്ന സ്ക്രീനാണുള്ളത്. 5,000നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസും സ്മാർട്ട് ഫോൺ വാഗ്ദാനം ചെയ്യുന്നു.

ഈ ഐഖൂ ഫോണിൽ 7,300mAh ന്റെ വലിയ ബാറ്ററി കൊടുത്തിരിക്കുന്നു. 4nm ക്ലാസ് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7s ജെൻ 3 ഒക്ടാ-കോർ പ്രോസസറാണ് Z10 ഫോണിലുള്ളത്. ഇത് അഡ്രിനോ 720 ജിപിയുമായി ബന്ധിപ്പിച്ചിരിക്കുന്നു.

AI ഇറേസർ ഫോട്ടോഗ്രാഫി ടൂളുകൾ ഇതിൽ സപ്പോർട്ട് ചെയ്യുന്നു. ജെമിനി AI ആപ്പ്, ഭാഷാ ട്രാൻസ്ലേഷൻ, സർക്കിൾ ടു സെർച്ച് പോലുള്ള ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചർ ഇതിലുണ്ട്. FuntouchOS 15 ആൻഡ്രോയിഡ് വേർഷനിലാണ് ഐഖൂ പ്രവർത്തിക്കുന്നത്.

ഫോണിന്റെ റീട്ടെയിൽ ബോക്സിനൊപ്പം 90W SuperVOOC ചാർജറും ലഭിക്കും. സീറോ ചാർജിൽ നിന്ന് 100 ശതമാനം വരെ പൂർണ്ണമായി ചാർജ് ചെയ്യാനാകും.

ഈ ഫോണിൽ ഡ്യുവൽ ക്യാമറ മൊഡ്യൂളാണുള്ളത്. മെയിൻ ക്യാമറ 50MP സോണി IMX882 സെൻസറാണ്. കൂടാതെ ഫോണിന് പിന്നിൽ ഓറ ലൈറ്റ് LED ഉള്ള 2MP ഡെപ്ത് സെൻസറുമുണ്ട്. 32MP വൈഡ് ആംഗിൾ ക്യാമറയാണ് മുൻവശത്ത് കൊടുത്തിരിക്കുന്നത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo