6500mAh ബാറ്ററിയും Zeiss ക്യാമറയും! Vivo V70 എലൈറ്റ് ഇന്ത്യയിലെത്തി, കരുത്തനും ഗ്ലാമറും
6500mAh ബാറ്ററി, Zeiss ക്യാമറ, മികച്ച ഡ്യൂറബിലിറ്റിയുള്ള Vivo V70 Elite ഇന്ത്യയിൽ പുറത്തിറങ്ങി. സ്ലിം ബെസലുകളിൽ ഡിസൈൻ ചെയ്ത ഫോണാണിത്. വിവോ വി70 ഫോണിനൊപ്പമാണ് വിവോ വി70 എലൈറ്റ് മോഡലും പുറത്തിറക്കിയത്. 51,999 രൂപ മുതൽ വിലയാകുന്ന ഹാൻഡ്സെറ്റാണിത്. ഫെബ്രുവരി 26 മുതൽ ആമസോൺ, ഫ്ലിപ്കാർട്ട്, ക്രോമയിലൂടെ വിൽപ്പന ആരംഭിക്കുന്നു.
Surveyവെള്ളത്തിനടിയിൽ 30 മിനിറ്റ് വരെ കിടന്നാലും കേടാകാത്ത അത്രയും IP69 റേറ്റിംഗ് ഫോണിനുണ്ട്. വിവോ വി70 എലൈറ്റ് സവിശേഷതകളും വിലയും പരിശോധിക്കാം.
Vivo V70 Elite Camera
50 MP OIS മെയിൻ ക്യാമറയാണ് ഇതിലുള്ളത്. 50 എംപി ഒഐഎസ് ടെലിഫോട്ടോ ക്യാമറ വരുന്നു. ഇതിൽ 8എംപി അൾട്രാ വൈഡ് ക്യാമറ കൊടുത്തിരിക്കുന്നു. 50 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ വിവോ വി70 എലൈറ്റിലുണ്ട്. ഈ നാല് സെൻസറുകളും Zeiss ട്യൂൺ ചെയ്തവയാണ്.
Vivo V70 Elite Battery
ദീർഘനേരത്തെ ഉപയോഗത്തിനും ഫാസ്റ്റ് ചാർജിങ്ങിനും ഡിസൈൻ ചെയ്‌തിരിക്കുന്ന ഫോണാണിത്. ഇത് 90W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്രക്കുന്നു. ഇതിൽ 6,500mAh ബാറ്ററിയാണ് കൊടുത്തിട്ടുള്ളത്.

Vivo V70 Elite Processor
ക്വാൽകോമിൽ നിന്നുള്ള ഏറ്റവും മികച്ച പ്രോസസർ ഇതിൽ നൽകിയിട്ടുണ്ട്.സ്നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്സെറ്റിൽ ഫോൺ പ്രവർത്തിക്കുന്നു.
Vivo V70 Elite Durability
IP68 & IP69 റേറ്റിങ് ഈ ഫോണിനുണ്ട്. വെള്ളത്തിനടിയിൽ 30 മിനിറ്റ് വരെ പ്രതിരോധിക്കാനുള്ള ശേഷി ഈ ഡ്യൂറബിലിറ്റിയിൽ നിന്ന് ലഭിക്കും.
വിവോ വി70 എലൈറ്റ് ഡിസ്പ്ലേ, ഒഎസ്
6.59 ഇഞ്ചിന്റെ അമോലൈഡ് സ്ക്രീനാണ് ഫോണിലുള്ളത്. 5000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് വിവോ വി70 എലൈറ്റിലുണ്ട്. 2750 × 1260 പിക്സൽ റെസല്യൂഷൻ ഡിസ്പ്ലേ പിന്തുണയ്ക്കുന്നു. 120 ഹെർട്സിന്റെ സുഗമമായ സ്ക്രോളിങ് ഇതിൽ ലഭിക്കുന്നു. 3D അൾട്രാ സോണിക് ഫിംഗർപ്രിന്റ് സെൻസർ ഉൾപ്പെടുത്തിയ സ്ക്രീനാണ് ഉപയോഗിച്ചിരിക്കുന്നത്.
More From Digit: മഴ നനഞ്ഞാലും പേടിക്കണ്ട! IP69 കരുത്തിൽ Vivo V70 എത്തി, Zeiss ക്യാമറയും 6500mAh ബാറ്ററിയും
OriginOS 6 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയറാണ് ഫോണിലുള്ളത്.
വിവോ വി70 എലൈറ്റ് ഇന്ത്യയിലെ വില
വിവോ വി70 എലൈറ്റ് മൂന്ന് ആകർഷകമായ നിറങ്ങളിൽ ലഭ്യമാണ്. പാഷൻ റെഡ്, സാൻഡ് ബീജ്, ഒറിജിനൽ ബ്ലാക്ക് എന്നീ മൂന്ന് കളറുകളിൽ വി70 എലൈറ്റ് വാങ്ങിക്കാം. വിവോ വി70 5ജിയിൽ നിന്ന് വ്യത്യസ്തമായി 12GB വരെ റാമും 512ജിബി വരെ സ്റ്റോറേജുമുണ്ടെന്ന് വി70 എലൈറ്റിന്റെ ഹൈലൈറ്റാണ്.
- ഇതിൽ 8 ജിബി + 256 ജിബി വേരിയന്റിന് 51,999 രൂപയാണ് വില.
- 12 ജിബി + 256 ജിബി വേരിയന്റിന് 56,999 രൂപയാകുന്നു.
- ടോപ് കോൺഫിഗറേഷൻ ഫോണിന് 12 ജിബി + 512 ജിബി സ്റ്റോറേജുണ്ട്. 512ജിബി വേരിയന്റിന് 61,999 രൂപയാകുന്നു.
Anju M U
Anju M U is a Technology Writer at Digit Malayalam, specializing in deep-dives into mobile technology, consumer gadgets, and the evolving landscape of AI. With a keen eye for tech trends and a focus on user-centric reviews, she decodes complex telecom and OTT updates into actionable insights for the Malayalam tech community. View Full Profile