മഴ നനഞ്ഞാലും പേടിക്കണ്ട! IP69 കരുത്തിൽ Vivo V70 എത്തി, Zeiss ക്യാമറയും 6500mAh ബാറ്ററിയും
കേരളത്തിലെ ഉപഭോക്താക്കൾ ഫോട്ടോഗ്രഫിക്കും ഡ്യൂറബിലിറ്റിയ്ക്കും പ്രാധാന്യം നോക്കുന്നവരാണ്. കേരളക്കരയുടെ ഫേവറിറ്റ് സ്മാർട്ട് ഫോൺ ബ്രാൻഡ് വിവോ പുതിയ Vivo V70 Series ലോഞ്ച് ചെയ്തു. വിവോ വി70 5ജി, വിവോ വി70 ലൈറ്റ് എന്നിവയാണ് സീരീസിലുള്ളത്. Zeiss ലെൻസുകളും വെള്ളത്തിൽ വീണാലും തകരാത്ത IP69 റേറ്റിംഗുമുള്ള ഫോണാണിത്.
Surveyഈ ഔട്ട്ഡോർ ഫ്രണ്ട്ലി ഫോണിന്റെ ഇന്ത്യയിലെ വില 45,999 രൂപയിൽ ആരംഭിക്കുന്നു. ഫെബ്രുവരി 26 മുതലാണ് വിൽപ്പന. ബാങ്ക് ഓഫറുകൾ ചേർത്തുള്ള സ്മാർട്ട്ഫോൺ ആദ്യ വിൽപ്പനയും ഓഫറുകളും വിശദമായി അറിയാം.
Vivo V70 5G India Price
പാഷൻ റെഡ്, ലെമൺ യെല്ലോ എന്നീ രണ്ട് ആകർഷകമായ നിറങ്ങളിലാണ് ഫോൺ പുറത്തിറക്കിയത്. വിവോ V70 രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിൽ അവതരിപ്പിച്ചു. ഇതിൽ 8GB+256GB വേരിയന്റിന് 45,999 രൂപയാകുന്നു. 12GB+256GB വേരിയന്റിന് 49,999 രൂപയുമാണ് വില.
വിവോ വി70 5ജി പ്രത്യേകത
- ഡിസ്പ്ലേ: 6.59 ഇഞ്ച് വലിപ്പമുള്ള അമോലെഡ് ഡിസ്പ്ലേയിലാണ് മൊബൈൽ ഫോൺ അവതരിപ്പിച്ചത്. ഇതിന് 5000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സുണ്ടെന്നത് മികച്ച സവിശേഷതയാണ്. 120 ഹെർട്സ് വരെ റിഫ്രെഷ് റേറ്റുള്ളതിനാൽ സുഗമമായി സ്ക്രോളിങ് സാധ്യമാണ്. 2750 × 1260 പിക്സൽ റെസല്യൂഷൻ സപ്പോർട്ട് ഫോണിന്റെ സ്ക്രീനിനുണ്ട്.
- പ്രോസസർ: സ്നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്സെറ്റിൽ വിവോ വി70 പ്രവർത്തിക്കുന്നു. 4nm പ്രോസസർ നോഡാണ് ഇതിൽ കൊടുത്തിട്ടുള്ളത്.
- ക്യാമറ: മൂന്ന് റിയർ സെൻസറുകൾ വിവോ വി70 5ജിയിലുണ്ട്. 50 MP ZEISS OIS ക്യാമറയാണ് പ്രൈമറി സെൻസറായുള്ളത്. ഇതിൽ 50 MP ZEISS സൂപ്പർ ടെലിഫോട്ടോ ക്യാമറ ഇതിലുണ്ട്. 8എംപി Zeiss അൾട്രാ വൈഡ് ക്യാമറയും ഹാൻഡ്സെറ്റിൽ കൊടുത്തിരിക്കുന്നു. 50 MP ZEISS ഫ്രണ്ട് ക്യാമറ വിവോ വി70 ഫോണിൽ സെൽഫി, വീഡിയോ കോളുകൾക്കായി ക്രമീകരിച്ചിരിക്കുന്നു.
- ബാറ്ററി: 6500 mAh കപ്പാസിറ്റിയുള്ള ബാറ്ററിയാണ് വിവോ വി70 5ജിയിൽ നൽകിയിട്ടുള്ളത്. ഇത് 90 വാട്ട് വയേർഡ് ചാർജിങ് പിന്തുണയ്ക്കുന്നു.
- ഒഎസ്: ഒറിജിൻഒഎസ് 6 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയറിൽ ഇത് പ്രവർത്തിക്കുന്നു.
- ഡ്യൂറബിലിറ്റി: ഐപി68, ഐപി69 റേറ്റിങ്ങുള്ളതിനാൽ ഫോൺ വെള്ളവും പൊടിയും പ്രതിരോധിക്കുന്നു. IP69 വാട്ടർ & ഡസ്റ്റ് റെസിസ്റ്റൻസ് ഉള്ളതുകൊണ്ട്, കേരളത്തിലെ മഴക്കാലത്തും ഈർപ്പത്തിലും ഇത് അനുയോജ്യമാകുന്നു.
- കണക്റ്റിവിറ്റി: 5G + 5G Dual SIM സപ്പോർട്ടുള്ള ഫോണാണിത്.
More From Digit: ഒരു ജഗജില്ലി ഓഫർ! ZEISS ക്യാമറയുള്ള Vivo X200 5G-ക്ക് വില കുറഞ്ഞു
194g ഭാരമുള്ള ഫോണാണ് വിവോ വി70 5ജി. 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ ഈ ഫോണിലുണ്ട്.
Anju M U
Anju M U is a Technology Writer at Digit Malayalam, specializing in deep-dives into mobile technology, consumer gadgets, and the evolving landscape of AI. With a keen eye for tech trends and a focus on user-centric reviews, she decodes complex telecom and OTT updates into actionable insights for the Malayalam tech community. View Full Profile