Bill Gates ഇല്ലാതെ ഡൽഹിയിലെ ആഗോള AI ഉച്ചകോടി; എപ്‌സ്റ്റീൻ വിവാദങ്ങൾക്കിടെ അസാന്നിധ്യം

Bill Gates ഇല്ലാതെ ഡൽഹിയിലെ ആഗോള AI ഉച്ചകോടി; എപ്‌സ്റ്റീൻ വിവാദങ്ങൾക്കിടെ അസാന്നിധ്യം

ഡൽഹിയിൽ നടക്കുന്ന ഇന്ത്യ AI ഇംപാക്ട് ഉച്ചകോടിയിൽ (India AI Impact Summit 2026) നിന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ Bill Gates പിന്മാറി. ഇന്ന് രാവിലെ 11:50-ന് അദ്ദേഹം നടത്താനിരുന്ന നിർണ്ണായകമായ മുഖ്യപ്രഭാഷണം റദ്ദാക്കിയതായി ഗേറ്റ്സ് ഫൗണ്ടേഷൻ സ്ഥിരീകരിച്ചു. എപ്‌സ്റ്റീൻ ഫയലുകളിൽ ബിൽ ഗേറ്റ്സിന്റെ പേര് ഉൾപ്പെട്ടെന്ന പുതിയ വെളിപ്പെടുത്തലുകൾ ആഗോളതലത്തിൽ വിവാദമാകുകയാണ്. ഇതിനിടെയാണ് അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ അസാന്നിധ്യം ശ്രദ്ധയാകുന്നത്.

Digit.in Survey
✅ Thank you for completing the survey!

Bill Gates India AI Impact Summit 2026

ഉച്ചകോടിയുടെ പൂർണ്ണ ശ്രദ്ധ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും (AI), അതുമായി ബന്ധപ്പെട്ട നയരൂപീകരണങ്ങളിലും വികസന ലക്ഷ്യങ്ങളിലും മാത്രം കേന്ദ്രീകരിക്കുന്നു എന്ന് ഉറപ്പാക്കാനാണ് ബിൽ ഗേറ്റ്‌സ് വിട്ടുനിൽക്കുന്നത്. ഇക്കാര്യം ഗേറ്റ്‌സ് ഫൗണ്ടേഷൻ ഇന്ത്യ എക്‌സിലൂടെ അറിയിച്ചു. ആഭ്യന്തര ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും അവർ വ്യക്തമാക്കി. ബിൽ ഗേറ്റ്‌സിന് പകരം ഫൗണ്ടേഷന്റെ ആഫ്രിക്ക, ഇന്ത്യ വിഭാഗങ്ങളുടെ മേധാവിയായ അങ്കുർ വോറ (Ankur Vora) സംഘടനയെ പ്രതിനിധീകരിച്ച് ഉച്ചകോടിയിൽ പങ്കെടുക്കുന്നു.

ആറ് ദിവസത്തെ ഉച്ചകോടിയിലെ പട്ടികയിൽ ഗേറ്റ്സിന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ലാത്തതിനെ തുടർന്ന് അഭ്യൂഹങ്ങൾ പരന്നതിനെ തുടർന്നാണ് അഭ്യൂഹങ്ങൾ വന്നത്. ഫെബ്രുവരി 16 ന് ആരംഭിച്ച ഇന്ത്യ AI ഇംപാക്ട് ഉച്ചകോടി, ആഗോള AI സമ്മേളനത്തിന്റെ നാലാമത്തെ പതിപ്പാണ്. 20-ലധികം രാജ്യങ്ങളിൽ നിന്നുള്ളവരും നൂറുകണക്കിന് ആഗോള AI നേതാക്കളും പങ്കെടുക്കുന്ന എഐ സമ്മിറ്റ് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ പരിപാടിയാണെന്നാണ് വിലയിരുത്തൽ.

അമേരിക്കൻ നീതിന്യായ വകുപ്പ് കഴിഞ്ഞമാസം പുറത്തുവിട്ട എപ്‌സ്റ്റീൻ ഫയലുകളിൽ കോടീശ്വരനും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബിൽ ഗേറ്റ്സിന്റെ പേരും ഉണ്ടായിരുന്നു. എപ്സ്റ്റീൻ കസ്റ്റഡിയിലുണ്ടായിരുന്ന പെൺകുട്ടികളുമായി ഗേറ്റ്സ് വിവാഹേതര ബന്ധങ്ങളിൽ ഏർപ്പെട്ടിരുന്നതായി വാർത്തകളും പ്രചരിച്ചു. ഗേറ്റ്സിന്റെ വ്യക്തിജീവിതത്തെ കുറിച്ച് എപ്സ്റ്റീൻ അയച്ച ഇമെയിലിൽ പരാമർശമുണ്ടെന്നാണ് കണ്ടെത്തിയത്.

More From Digit: ഒരു ജഗജില്ലി ഓഫർ! ZEISS ക്യാമറയുള്ള Vivo X200 5G-ക്ക് വില കുറഞ്ഞു

എന്നാൽ ഈ ആരോപണങ്ങളെ ഒരു മാധ്യമ അഭിമുഖത്തിൽ ഗേറ്റ്സ് പരസ്യമായി നിഷേധിച്ചു. 2011ൽ താൻ എപ്‌സ്റ്റീനെ കണ്ടിട്ടുണ്ടെന്നും, അത്താഴം കഴിച്ചെന്നും പറയുന്നു. എന്നാൽ എപ്സ്റ്റീനുമായുള്ള ബന്ധത്തിൽ ബിൽ ഗേറ്റ്സ് ഖേദം പ്രകടിപ്പിച്ചു. എപ്സ്റ്റീനുമായുള്ള തന്റെ ഇടപെടലുകൾ മനുഷ്യസ്‌നേഹത്തെ കുറിച്ചും ആഗോള ആരോഗ്യ സംരംഭങ്ങൾക്കായുള്ള ധനസമാഹരണ സാധ്യതയെ കുറിച്ചുമായിരുന്നു എന്നാണ് ഗേറ്റ്സ് പറഞ്ഞത്.

ആരാണ് അങ്കുർ വോറ?

AI ഉച്ചകോടിയിൽ ഗേറ്റ്‌സ് ഫൗണ്ടേഷനെ പ്രതിനിധീകരിക്കുന്നത് ഫൗണ്ടേഷന്റെ ചീഫ് സ്ട്രാറ്റജി ഓഫീസറും, ആഫ്രിക്ക-ഇന്ത്യ വിഭാഗങ്ങളുടെ പ്രസിഡന്റുമായ അങ്കുർ വോറയാണ്. ഇന്ത്യയിൽ ജനിച്ച് വളർന്ന വ്യക്തിയെന്ന പ്രത്യേകതയുമുണ്ട്. ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ഇന്ത്യയിലെയും ആഫ്രിക്കയിലെയും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന പുതിയ വിഭാഗത്തിന്റെ തലവനായി 2026 ജനുവരിയിൽ പ്രവർത്തനം ആരംഭിച്ചു. ബിറ്റ്‌സ് പിലാനിയിലെ ബിരുദധാരിയും, ചിക്കാഗോ സർവകലാശാലയിൽ നിന്ന് ഇക്കണോമിക്സിൽ പിഎച്ച്ഡിയുമുണ്ട്.

Anju M U

Anju M U

Anju M U is a Technology Writer at Digit Malayalam, specializing in deep-dives into mobile technology, consumer gadgets, and the evolving landscape of AI. With a keen eye for tech trends and a focus on user-centric reviews, she decodes complex telecom and OTT updates into actionable insights for the Malayalam tech community. View Full Profile

Digit.in
Logo
Digit.in
Logo