5000mAh ബാറ്ററി, ഡ്യുവൽ ക്യാമറ Lava Shark 5G 8000 രൂപയ്ക്ക് താഴെ, ഇന്ത്യയിൽ…
റെഡ്മി, ഇൻഫിനിക്സ്, പോക്കോയുടെ ലോ ബജറ്റ് ഫോണുകൾക്ക് എതിരാളിയായാണ് ഷാർക് 5ജി എത്തിയത്
8,000 രൂപയിൽ താഴെ വിലയിൽ പുത്തൻ സ്മാർട്ഫോൺ Lava Shark 5G പുറത്തിറക്കി
6nm-ൽ പ്രവർത്തിക്കുന്ന യൂണിസോക് T765 ചിപ്‌സെറ്റാണ് ഫോണിലുള്ളത്
8,000 രൂപയിൽ താഴെ വിലയിൽ പുത്തൻ സ്മാർട്ഫോൺ Lava Shark 5G പുറത്തിറക്കി. ലാവയുടെ ഏറ്റവും പുതിയ എൻട്രി ലെവൽ സ്മാർട്ട്‌ഫോണായ ലാവ 5G ബജറ്റ് കസ്റ്റമേഴ്സിന് വേണ്ടിയാണ് അവതരിപ്പിച്ചത്. റെഡ്മി, ഇൻഫിനിക്സ്, പോക്കോയുടെ ലോ ബജറ്റ് ഫോണുൾക്ക് എതിരാളിയായാണ് ഷാർക് 5ജി എത്തിച്ചത്.
SurveyLava Shark 5G: സ്പെസിഫിക്കേഷൻ
ലാവയുടെ ഷാർക് 5ജിയ്ക്ക് 6.75 ഇഞ്ച് HD+ LCD ഡിസ്‌പ്ലേയാണുള്ളത്. 90Hz റിഫ്രഷ് റേറ്റാണ് ഇതിന്റെ ഡിസ്പ്ലേയ്ക്കുള്ളത്. 4GB LPDDR4x റാമുമായി ജോടിയാക്കിയ 6nm-ൽ പ്രവർത്തിക്കുന്ന യൂണിസോക് T765 ചിപ്‌സെറ്റാണ് ഫോണിലുള്ളത്.

64GB UFS 2.2 സ്റ്റോറേജാണ് ലാവ ഷാർക് 5ജിയ്ക്കുള്ളത്. മെമ്മറി കാർഡുപയോഗിച്ച് 512GB വരെ സ്റ്റോറേജ് വികസിപ്പിക്കാനാകും.
ആൻഡ്രോയിഡ് 15 ഒഎസിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ബ്ലോട്ട് വെയറില്ലാത്ത സോഫ്റ്റ് വെയറാണ് ലാവ നൽകിയിരിക്കുന്ന ഒഎസ്. ഫോണിന് പിന്നിൽ ഗ്ലോസി ഫിനിഷുള്ള പ്ലാസ്റ്റിക് ബിൽഡാണ് കൊടുത്തിട്ടുള്ളത്. നീല, ഗോൾഡ് നിറങ്ങളിലാണ് ലാവയുടെ 5ജി സ്മാർട്ഫോൺ പുറത്തിറക്കിയത്.
ലാവ ഷാർക് 5ജിയിൽ 13-മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറയാണുള്ളത്. എഐ സപ്പോർട്ട് ചെയ്യുന്ന പ്രൈമറി ക്യാമറയാണിത്. ഇതിന്റെ പ്രൈമറി ക്യാമറ LED ഫ്ലാഷിനെ സപ്പോർട്ട് ചെയ്യുന്നു. ഇതിൽ സെൽഫികൾക്കായി 5-മെഗാപിക്സൽ ഫ്രണ്ട് ഷൂട്ടറും കൊടുത്തിരിക്കുന്നു. 5000mAh ബാറ്ററിയാണ് ഈ സ്മാർട്ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. ഇത് 18W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.
സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറുള്ള സ്മാർട് ഫോണാണിത്. ഡ്യുവൽ സിം സപ്പോർട്ടുള്ള ഫോണാണ് ഷാർക്ക് 5G. ഇത് പൊടിയും, സ്പ്ലാഷും പ്രതിരോധിക്കുന്നതിനാൽ IP54-റേറ്റിങ്ങുണ്ട്. SA, NSA 5G ബാൻഡുകളിലൂടെയുള്ള കണക്റ്റിവിറ്റി സപ്പോർട്ടും ഫോണിനുണ്ട്. കൂടാതെ 4G VoLTE, ഡ്യുവൽ-ബാൻഡ് Wi-Fi ഫീച്ചർ ഇതിൽ ലഭിക്കും. ബ്ലൂടൂത്ത് 5.0, GLONASS ഉള്ള GPS കണക്റ്റിവിറ്റി ഓപ്ഷനുകളും സ്മാർട്ഫോണിൽ ലഭിക്കും. ലാവ ഷാർക് 5ജി USB ടൈപ്പ്-C ചാർജിങ്ങിനെയും പിന്തുണയ്ക്കുന്നു.
ലാവ ഷാർക് 5G: വിലയും വിൽപ്പനയും
ലാവ ഷാർക്ക് 5G സ്മാർഫോൺ 4GB + 64GB സ്റ്റോറേജിലാണ് ഇന്ത്യയിൽ പുറത്തിറക്കിയത്. ഇതിന് 7,999 രൂപയാണ് വിലയാകുന്നത്. സ്റ്റെല്ലാർ ബ്ലൂ, സ്റ്റെല്ലാർ ഗോൾഡ് നിറങ്ങളിൽ ഡിസൈൻ ചെയ്തിരിക്കുന്ന സ്മാർട്ഫോണാണിത്. ഫോണിന്റെ വിൽപ്പന ആരംഭിച്ചു.
രാജ്യത്തെ ഔദ്യോഗിക ഇ-സ്റ്റോർ വഴിയും കമ്പനിയുടെ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴിയും വാങ്ങാനാകും. മറ്റൊരു ഫ്രീ സർവ്വീസ് കൂടി ലാവ ഷാർക്കിന് ലഭിക്കുന്നു. രാജ്യത്തുടനീളമുള്ള ലാവ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലൂടെ സൗജന്യ ഹോം സേവനങ്ങളും സപ്പോർട്ടും കമ്പനി വാഗ്ദാനം ചെയ്യുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile