50 MP ZEISS ടെലിഫോട്ടോ ലെൻസുള്ള Vivo X200 FE എത്തി, 6500 mAh ബാറ്ററിയും 50MP സെൽഫി സെൻസറും…
50 MP ZEISS ടെലിഫോട്ടോ ലെൻസുള്ള Vivo X200 FE ഇന്ത്യയിൽ പുറത്തിറങ്ങി. 6500 mAh ബാറ്ററി പവറുള്ള പുത്തൻ പ്രീമിയം സെറ്റാണ് വിവോ അവതരിപ്പിച്ചത്. ഷീൽഡ് ഗ്ലാസിൽ നിർമിച്ച പുതിയ വിവോ 5ജിയുടെ പ്രത്യേകതകളും വിലയും അറിയാം.
SurveyVivo X200 FE വില, വിൽപ്പന
രണ്ട് സ്റ്റോറേജുകളിലാണ് വിവോയുടെ പ്രീമിയം ഹാൻഡ്സെറ്റ് അവതരിപ്പിച്ചത്. 12GB RAM + 256GB ആണ് കുറഞ്ഞ വേരിയന്റ്. കോംപാക്റ്റ് ഡിസൈനിലുള്ള സ്മാർട്ഫോണാണിത്. ഇതിന്റെ വില 54,999 രൂപയാണ്. വിവോ എക്സ്200 എഫ്ഇയുടെ ടോപ് വേരിയന്റിന് വില 59,999 രൂപയാണ്. ഇത് 16GB RAM + 512GB സ്റ്റോറേജുള്ള സ്മാർട്ഫോണാണ്.

Vivoയുടെ ഔദ്യോഗിക വെബ്സൈറ്റിൽ സ്മാർട്ഫോൺ വിൽപ്പനയുണ്ടാകും. ഫ്ലിപ്കാർട്ട് വഴി ഇത് പർച്ചേസ് ചെയ്യാം. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട റീട്ടെയിൽ സ്റ്റോറുകളിലും സ്മാർട്ഫോൺ ലഭ്യമാകും. ജൂലൈ 23 മുതൽ വിവോ X200 FE വിൽപ്പന ആരംഭിക്കും.
വിവോ X200 FE: സ്പെസിഫിക്കേഷൻ
6.31 ഇഞ്ച് വലിപ്പമുള്ള സ്ക്രീനാണ് വിവോയുടെ X200 ഫാൻ എഡിഷനിലുള്ളത്. ഇതിൽ 5,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും 120 Hz റിഫ്രഷ് റേറ്റും സപ്പോർട്ട് ചെയ്യുന്നു. 6500 mAh ബാറ്ററിയും 90 W ചാർജിംഗും ഇതിൽ ലഭിക്കുന്നു. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനായി ഫോണിൽ IP68, IP69 റേറ്റിങ്ങുകളുണ്ട്. ഇതിൽ ഷീൽഡ് ഗ്ലാസും കൊടുത്തിരിക്കുന്നു.
വിവോ X200 FE ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 9300+ ചിപ്പ് പ്രവർത്തിക്കുന്നു. 12 GB വരെ റാമും 512 GB സ്റ്റോറേജും ഇതിനുണ്ട്. ഫോണിലെ ഒഎസ് ആൻഡ്രോയിഡ് 15 ആണ്. ഇത് ഫൺടച്ച് OS 15 വേർഷനിലാണ് പ്രവർത്തിക്കുന്നത്.
ട്രിപ്പിൾ റിയർ ക്യാമറയാണ് വിവോയുടെ ഈ പ്രീമിയം സെറ്റിലുള്ളത്. 50 MP പ്രൈമറ ക്യാമറ ഇതിൽ നൽകിയിരിക്കുന്നു. 100x സൂം സപ്പോർട്ടുള്ള 50 MP ZEISS ടെലിഫോട്ടോ ക്യാമറയുമുണ്ട്. മൂന്നാമതായി ഹാൻഡ്സെറ്റിൽ 8 MP അൾട്രാവൈഡ് ലെൻസുണ്ട്. ഇതിൽ 50 MP സെൽഫി ക്യാമറയും കൊടുത്തിരിക്കുന്നു. ആംബർ യെല്ലോ, ഫോറസ്റ്റ് ബ്ലൂ, ലക്‌സ് ഗ്രേ എന്നീ മൂന്ന് കളറുകളിലാണ് ഫോൺ പുറത്തിറക്കിയത്.
Also Read: 14000 രൂപയ്ക്ക് താഴെ 500W Soundbar, ഒപ്പം വയേർഡ് സബ് വൂഫറും സ്പീക്കറും…
വിവോ X200 FE സ്മാർട്ഫോൺ മുമ്പെത്തിയ വിവോ X200 പ്രോയുടെ ഏകദേശ ഫീച്ചറിലാണ് അവതരിപ്പിച്ചത്. ഇത് താങ്ങാനാവുന്ന വിലയിലുള്ള വേർഷനാണ്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile