14000 രൂപയ്ക്ക് താഴെ 500W Soundbar, ഒപ്പം വയേർഡ് സബ് വൂഫറും സ്പീക്കറും…
500 വാട്ടിന്റെ സൌണ്ട്ബാറിനാണ് ഇപ്പോൾ ആമസോണിൽ ഓഫർ
വയേർഡ് സബ് വൂഫറും റിയർ സാറ്റലൈറ്റ് സ്പീക്കറുകളും ചേർന്ന സൌണ്ട്ബാറാണിത്
സ്പെഷ്യൽ ഡിസ്കൌണ്ടിൽ ബോട്ട് കമ്പനിയിൽ നിന്നുള്ള സൗണ്ട്ബാറിനാണ് കിഴിവ്
വീടിന് തിയേറ്റർ ഫീലിൽ എന്റർടെയ്ൻമെന്റാക്കാൻ ആഗ്രഹിക്കുന്നവർക്കായി 500W Soundbar ലാഭത്തിൽ വാങ്ങാം. ആമസോണിൽ, സ്പെഷ്യൽ ഡിസ്കൌണ്ടിൽ ബോട്ട് കമ്പനിയിൽ നിന്നുള്ള സൗണ്ട്ബാറിനാണ് കിഴിവ്. വയേർഡ് സബ് വൂഫറും റിയർ സാറ്റലൈറ്റ് സ്പീക്കറുകളും ചേർന്ന സൌണ്ട്ബാറാണിത്.
Survey500W Soundbar ഓഫർ
500 വാട്ടിന്റെ സൌണ്ട്ബാറിനാണ് ഇപ്പോൾ ആമസോണിൽ ഓഫർ. 37,990 രൂപയാണ് ഇതിന്റെ ഒറിജിനൽ വില. boAt Aavante Prime 5.1 5000DA മോഡലിന് 63 ശതമാനം കിഴിവാണ് ആമസോൺ അനുവദിച്ചിരിക്കുന്നത്. 13,999 രൂപയ്ക്കാണ് സൌണ്ട്ബാർ വിൽക്കുന്നത്. 679 രൂപയ്ക്ക് ആകർഷകമായ ഇഎംഐ ഡീലും പ്രഖ്യാപിച്ചിരിക്കുന്നു.
എസ്ബിഐ, ഐസിഐസിഐ കാർഡുകളിലൂടെ 1250 രൂപയുടെ ഇളവ് ലഭിക്കും.

boAt Aavante Soundbar: പ്രത്യേകത നോക്കിയാലോ?
മാറ്റ് ഫിനിഷിങ്ങിൽ, സ്ലീക്ക് ഡിസൈനിലാണ് സൗണ്ട്ബാർ നിർമിച്ചിരിക്കുന്നത്. ഭിത്തിയിൽ ഘടിപ്പിക്കാനുള്ള സംവിധാനവും ബോട്ട് അവന്റെയിലുണ്ട്. റിമോട്ട് കൺട്രോൾ ഓപ്ഷനും ഇതിൽ ലഭിക്കുന്നു.
ബോട്ട് അവന്റെ Prime 5.1 5000DA സൗണ്ട്ബാർ നിങ്ങളുടെ വീടിനെ ഹോം തിയേറ്ററാക്കുന്നു. ഇതിൽ ശക്തമായ 500W RMS ഔട്ട്പുട്ട് ലഭിക്കും. സിനിമകൾക്കും മ്യൂസിക്കിനും ഗെയിമുകൾക്കും മികച്ച എക്സ്പീരിയൻസ് തരുന്നു.
ട്രൂ 5.1 ചാനൽ സറൗണ്ട് സൗണ്ട് സിസ്റ്റമാണ് ബോട്ട് സൗണ്ട്ബാറിലുള്ളത്. സൗണ്ട്ബാറിനൊപ്പം വയേർഡ് സബ് വൂഫറും രണ്ട് വയേർഡ് റിയർ സാറ്റലൈറ്റ് സ്പീക്കറുകളുമുണ്ട്. ഡോൾബി അറ്റ്മോസ് ടെക്നോളജി സപ്പോർട്ടും ഇതിൽ ലഭിക്കുന്നു.
3D ശബ്ദാനുഭവമുള്ളതിനാൽ, ബോട്ട് ഓഡിയോ സിസ്റ്റത്തിലൂടെ എല്ലാ ദിശകളിൽ നിന്നും വരുന്നുണ്ടെന്നുള്ള അനുഭവം തരുന്നു. ഗെയിമിങ്ങിനും ഇത് മികച്ച എക്സ്പീരിയൻസ് ഉറപ്പാക്കുന്നു. ഡിക്കേറ്റഡ് വോക്കൽ ഡ്രൈവറുകളിലൂടെ നിങ്ങൾക്ക് ക്ലാരിറ്റിയിൽ ഡയലോഗ് ആസ്വദിക്കാം.
ഈ ബോട്ട് ഓഡിയോ സിസ്റ്റത്തിൽ പ്രത്യേക EQ മോഡുകളുണ്ട്. സിനിമകൾക്കും, മ്യൂസിക് കേൾക്കാനും, വാർത്തകൾക്കും ഇക്യൂ മോഡുകളിലൂടെ സാധിക്കും. 2.0 സ്റ്റീരിയോ സപ്പോർട്ടും സൌണ്ട്ബാറിൽ ലഭിക്കും.
പല തരത്തിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ സൌണ്ട്ബാർ സപ്പോർട്ട് ചെയ്യുന്നു. ബ്ലൂടൂത്ത് v5.3 ഇതിൽ ലഭിക്കുന്നു. HDMI (eARC), USB, AUX, ഒപ്റ്റിക്കൽ ഇൻപുട്ട് തുടങ്ങിയ നിരവധി കണക്ടിവിറ്റി ചോയിസുകൾ ലഭ്യമാണ്.
ടിവി, സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, ഗെയിമിംഗ് കൺസോളുകൾ എളുപ്പത്തിൽ ബന്ധിപ്പിക്കാൻ ഇങ്ങനെയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ ഉപകരിക്കും. HDMI eARC സപ്പോർട്ടും ഇതിൽ ലഭിക്കുന്നു.
Also Read: iQOO 12 5G Offer: 40000 രൂപയ്ക്ക് 120W സ്പീഡ് ചാർജിങ് ഫ്ലാഗ്ഷിപ്പ് ഐഖൂ ഫോൺ വാങ്ങിയാലോ!
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile