New Oppo 5G: 7000 mAh പവർഫുൾ Oppo K13 Turbo Pro ഇന്ത്യയിൽ എത്തി, വാങ്ങാൻ 5 കാരണങ്ങൾ…

HIGHLIGHTS

ഇതിൽ ക്വാൽകോമിന്റെ Snapdragon 8s Gen 4 SoC പ്രോസസറാണുള്ള

ശക്തമായ പെർഫോമൻസും കരുത്തുറ്റ ബാറ്ററിയും ഫാസ്റ്റ് ചാർജിങ്ങും New Oppo 5ജിയ്ക്കുണ്ട്

ഇത് 25000 രൂപ റേഞ്ചിലുള്ള സെറ്റാണ്

New Oppo 5G: 7000 mAh പവർഫുൾ Oppo K13 Turbo Pro ഇന്ത്യയിൽ എത്തി, വാങ്ങാൻ 5 കാരണങ്ങൾ…

7000 mAh പവർഫുൾ Oppo K13 Turbo Pro 5G ഇന്ത്യയിൽ അവതരിപ്പിച്ചു. ഡിസൈനിലും പെർഫോമൻസിലും മികച്ച മിഡ് റേഞ്ച് ഹാൻഡ്സെറ്റാണിത്. ശക്തമായ പെർഫോമൻസും കരുത്തുറ്റ ബാറ്ററിയും ഫാസ്റ്റ് ചാർജിങ്ങും തുടങ്ങി നിരവധി പ്രത്യേകതകൾ New Oppo 5ജിയ്ക്കുണ്ട്. 35000 രൂപ റേഞ്ചിലുള്ള ഹാൻഡ്സെറ്റാണിത്. ഈ പ്രോ മോഡലിനൊപ്പം ഓപ്പോ കെ13 ടർബോ എന്ന വാനില വേരിയന്റും പുറത്തിറങ്ങി. ഇത് 25000 രൂപ റേഞ്ചിലുള്ള സെറ്റാണ്. പുതുപുത്തൻ ഓപ്പോ കെ13 ടർബോ പ്രോ മോഡലിന്റെ ഫീച്ചറുകളും വിലയും നോക്കാം.

Digit.in Survey
✅ Thank you for completing the survey!

Oppo K13 Turbo Pro 5G: സ്പെസിഫിക്കേഷൻ

ഒന്നാമത്തെ കാരണം ശക്തമായ പെർഫോമൻസാണ്. ഇതിൽ ക്വാൽകോമിന്റെ Snapdragon 8s Gen 4 SoC പ്രോസസറാണുള്ളത്. ഇത് UFS 4.0 സ്റ്റോറേജ് സപ്പോർട്ട് നൽകുന്നു. ഉയർന്ന Antutu ബെഞ്ച്മാർക്ക് സ്കോർ ഉള്ളതിനാൽ, ഗെയിമിംഗിനും മറ്റ് ആവശ്യങ്ങൾക്കും മികച്ച ഫോണുമാണ് ഓപ്പോ കെ13 ടർബോ പ്രോ.

Oppo K13 Turbo 5g price and features
Oppo K13 Turbo 5g

ഇതിലെ മറ്റൊരു പ്രത്യേകത നൂതനമായ കൂളിങ് ടെക്നോളജിയാണ്. ഇൻബിൽറ്റ് ഫാനും വലിയ വേപ്പർ കൂളിംഗ് ചേമ്പറും ഉൾപ്പെടുന്ന സ്റ്റോം എഞ്ചിനിാലണ് ഫോൺ നിർമിച്ചിരിക്കുന്നത്. 7000mm2-ന്റെ വേപ്പർ കൂളിങ് സിസ്റ്റമാണ് ഓപ്പോ കെ13 ടർബോ പ്രോയിലുള്ളത്.

മൂന്നാമത്തേത് ഫോണിന്റെ ഡിസ്പ്ലേയാണ്. ടർബോ പ്രോ 5G ഫോണിന് 120Hz ഡൈനാമിക് റിഫ്രഷ് റേറ്റും 1600nits വരെ പീക്ക് ബ്രൈറ്റ്‌നസ്സുമുണ്ട്. ഇതിൽ 6.8 ഇഞ്ച് LTPS ഫ്ലെക്സിബിൾ AMOLED ഡിസ്‌പ്ലേയാണ് കൊടുത്തിരിക്കുന്നത്. 240Hz ടച്ച് സാമ്പിൾ റേറ്റ് ഗെയിമിങ് എക്സ്പീരിയൻസ് ഫോണിന് ലഭിക്കുന്നു.

അടുത്തത് ഫോണിന്റെ പവറാണ്. ഓപ്പോ ഹാൻഡ്സെറ്റിൽ 7000mAh-ന്റെ വലിയ ബാറ്ററിയുണ്ട്. ഒറ്റ ചാർജിൽ തന്നെ ദീർഘനേരം ചാർജ് നിലനിർത്താൻ ഇത് സഹായിക്കുന്നു. 80W SUPERVOOC ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഇതിനുണ്ട്. എന്നുവച്ചാൽ ഏകദേശം 54 മിനിറ്റിനുള്ളിൽ ഫോൺ പൂർണ്ണമായി ചാർജ് ചെയ്യാൻ സഹായിക്കും. ഗെയിം കളിക്കുമ്പോൾ ബാറ്ററി ചൂടാകാതെ നേരിട്ട് പവർ നൽകാൻ സഹായിക്കുന്ന ബൈപാസ് ചാർജിംഗ് കപ്പാസിറ്റിയും ഹാൻഡ്സെറ്റിനുണ്ട്.

ഫോണിലെ അഞ്ചാമത്തെ പ്രധാന ഫീച്ചർ ഡ്യൂറബിലിറ്റിയാണ്. കൂടുതൽ ഈടുറപ്പുള്ള സ്മാർട്ഫോണാണിത്. ഉയർന്ന വാട്ടർ റെസിസ്റ്റൻസ് റേറ്റിങ്ങുണ്ട്. IPX6, IPX8, IPX9 എന്നീ വാട്ടർ റെസിസ്റ്റൻസ് റേറ്റിങ്ങുള്ള ഫാനാണ് കൂളിങ് ടെക്നോളജിയിൽ ഉപയോഗിച്ചിരിക്കുന്നത്.

ഇതിന് പുറമെ ഫോണിന്റെ സോഫ്റ്റ് വെയറും ക്യാമറയും പരിശോധിക്കാം. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ColorOS 15 ആണ് ഫോണിലെ സോഫ്റ്റ് വെയർ.

ഫോട്ടോഗ്രാഫിക്കായി, ഓപ്പോ സ്മാർട്ഫോണിലുള്ളത് ഡ്യുവൽ റിയർ സെൻസറുകളാണ്. OV50D40 സെൻസറുള്ള 50MP പ്രധാന ക്യാമറയും 2MP ഡെപ്ത് സെൻസറും ഇതിലുണ്ട്. സെൽഫികൾക്കായി, ഇതിൽ 16MP മുൻ ക്യാമറയും കൊടുത്തിരിക്കുന്നു.

K13 Turbo Pro 5G: വിലയും വിൽപ്പനയും

സിൽവർ നൈറ്റ്, പർപ്പിൾ ഫാന്റം, മിഡ്‌നൈറ്റ് മാവെറിക് കളറുകളിലാണ് ഓപ്പോയുടെ പ്രോ വേരിയന്റ് പുറത്തിറക്കിയത്. ഓഗസ്റ്റ് 11 മുതൽ ഫോണിന്റെ പ്രീ- ഓർഡർ ആരംഭിക്കും. ഓഗസ്റ്റ് 18 മുതലായിരിക്കും സ്മാർട്ഫോണിന്റെ വിൽപ്പന. ഓപ്പോ ഇന്ത്യ ഇ സ്റ്റോറിലും, ഫ്ലിപ്കാർട്ട്, ഫ്ലിപ്കാർട്ട് മിനിറ്റ്സിലും പ്രോ മോഡൽ ലഭ്യമാകും.

8ജിബി, 256 GB സ്റ്റോറേജുള്ള ഹാൻഡ്സെറ്റിന് 37999 രൂപയാണ് വിലയാകുന്നത്. 12 GB റാമും, 256 GB സ്റ്റോറേജ് ഫോണിന് 39,999 രൂപയാണ് വില. ലോഞ്ച് ഓഫറിൽ, ആദ്യ വിൽപ്പനയിൽ 34,999 രൂപയ്ക്ക് ഹാൻഡ്സെറ്റ് വാങ്ങാനാകും.

Also Read: 1 ലക്ഷം രൂപയ്ക്ക് 48MP ക്യാമറ iPhone 16 Pro വാങ്ങാം, പിന്നെ 3000 രൂപ ബാങ്ക് ഡിസ്കൗണ്ടും!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo