1 ലക്ഷം രൂപയ്ക്ക് 48MP ക്യാമറ iPhone 16 Pro വാങ്ങാം, പിന്നെ 3000 രൂപ ബാങ്ക് ഡിസ്കൗണ്ടും!
ഐഫോൺ 17 ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായാണ്, ഐഫോൺ 16 സീരീസ് മോഡലുകൾക്ക് വിലക്കുറവ്
48MP പ്രൈമറി ക്യാമറയുള്ള ഹാൻഡ്സെറ്റാണ് ഐഫോൺ 16 പ്രോയിലുള്ളത്
iPhone 16 Pro നിങ്ങൾക്ക് വമ്പിച്ച കിഴിവിൽ സ്വന്തമാക്കാം.
48MP ക്യാമറ iPhone 16 Pro നിങ്ങൾക്ക് വമ്പിച്ച കിഴിവിൽ സ്വന്തമാക്കാം. ഇതിനായി ഒരു പ്രത്യേക ഓഫറാണ് Vijay Sales പരിചയപ്പെടുത്തുന്നത്. ഐഫോൺ 17 ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായാണ്, ഐഫോൺ 16 സീരീസ് മോഡലുകൾക്ക് വിലക്കുറവ് ലഭിക്കുന്നത്. A18 Pro ചിപ്പുള്ള ഹാൻഡ്സെറ്റാണ് ഐഫോൺ 16 പ്രോ.
SurveyiPhone 16 Pro: ഓഫർ
ആപ്പിൾ ഐഫോൺ 16 പ്രോ നിലവിൽ വിജയ് സെയിൽസിൽ 1,05,900 രൂപയ്ക്ക് ലഭ്യമാണ്. ലോഞ്ച് വിലയായ 1,19,900 രൂപയിൽ നിന്ന് ഇത് വലിയ വിലക്കുറവാണ്. വൈറ്റ് ടൈറ്റാനിയം ഫിനിഷിലുള്ള സ്മാർട്ഫോണാണിത്. 128 ജിബി സ്റ്റോറേജ് മോഡലിന് 4757 രൂപയാണ് ഇഎംഐ ഓഫറും ലഭ്യമാണ്. 24 മാസത്തേക്കാണ് ഈ ഇഎംഐ ഓഫർ.
ഐസിഐസിഐ, എസ്ബിഐ കാർഡുകളിലൂടെ 3000 രൂപയുടെ ഇളവ് വീണ്ടും നേടാം. ഇങ്ങനെ 103900 രൂപയ്ക്ക് ഐഫോൺ 16 പ്രോ വാങ്ങാനാകും. HDFC കാർഡിലൂടെ ഇഎംഐ എടുക്കുന്നവർക്ക് 4500 രൂപ വരെയും ഇളവ് സ്വന്തമാക്കാം. ഇത്രയും വിലക്കുറവ് നിങ്ങൾക്ക് ആമസോണിലോ ഫ്ലിപ്കാർട്ടിലോ ലഭ്യമാകില്ല. വിജയ് സെയിൽസിലുള്ളത് പരിമിതകാല ഓഫറാണെന്നതും ശ്രദ്ധിക്കുക.

ഐഫോൺ 16 പ്രോ: പ്രത്യേകത നോക്കിയാലോ?
6.3 ഇഞ്ച് സൂപ്പർ റെറ്റിന XDR ഓൾ-സ്ക്രീൻ OLED ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ഇതിന്റെ സ്ക്രീനിന് 2622×1206 പിക്സൽ റെസല്യൂഷനുണ്ട്. 120Hz റീഫ്രഷ് റേറ്റും ഫോൺ സ്ക്രീനിന് ലഭിക്കുന്നു.
ഐഫോൺ 16 പ്രോയിൽ ശക്തമായ A18 പ്രോ ചിപ്പാണ് നൽകിയിരിക്കുന്നത്. 6-കോർ സിപിയു, 6-കോർ ജിപിയു, 16-കോർ ന്യൂറൽ എഞ്ചിൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഗെയിമിംഗ്, മൾട്ടിടാസ്കിംഗ്, AI-ഡ്രൈവൺ ടാസ്‌ക്കുകൾക്ക് ഇത് പ്രയോജനപ്പെടും.
ആപ്പിൾ ഇന്റലിജൻസ് ഫീച്ചർ സപ്പോർട്ട് ചെയ്യുന്ന iOS 18-ൽ ആണ് ഫോൺ പ്രവർത്തിക്കുന്നത്. iOS 26 അപ്‌ഡേറ്റ് ലഭിക്കാൻ ഇതിൽ സാധ്യതയുണ്ട്. 27 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ബാറ്ററി ലൈഫ് ഇതിനുണ്ട്.
48MP പ്രൈമറി ക്യാമറയുള്ള ഹാൻഡ്സെറ്റാണ് ഐഫോൺ 16 പ്രോയിലുള്ളത്. 48MP അൾട്രാവൈഡ് ലെൻസ്, 12MP 5x ടെലിഫോട്ടോ ലെൻസ് ഇതിലുള്ളത്. പ്രോ ക്യാമറ സിസ്റ്റത്തെ ഫോട്ടോഗ്രാഫിയെ പിന്തുണയ്ക്കുന്ന ഫോണാണിത്.
നൈറ്റ് മോഡ്, സ്പേഷ്യൽ ഫോട്ടോകൾ തുടങ്ങിയ നൂതന ഫീച്ചറുകളെ ഫോൺ പിന്തുണയ്ക്കുന്നു. വീഡിയോ റെക്കോർഡിങ്ങിനായി ഇതിൽ മികച്ച ഫോട്ടോഗ്രാഫി ഫീച്ചർ മാത്രമല്ല നല്ല ഡോൾബി വിഷൻ സപ്പോർട്ടുമുണ്ട്. 4K-യിൽ പകർത്താനും സ്പേഷ്യൽ വീഡിയോ റെക്കോർഡിങ്ങിനും ഇത് പ്രയോജനപ്പെടും. 5G, വൈ-ഫൈ 7, Bluetooth 5.3 എന്നിവയുൾപ്പെടെയുള്ള ആധുനിക കണക്റ്റിവിറ്റി ഓപ്ഷനുകളും ഇതിലുണ്ട്. യുഎസ്ബി-സി കണക്ടറും ഐഫോൺ 16 പ്രോയിൽ നൽകിയിരിക്കുന്നു.
Read Also: 50MP+50MP+64MP ക്യാമറ Motorola Edge ഫോൺ 45000 രൂപയ്ക്ക് താഴെ!
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile