Samsung Galaxy S26 and Galaxy S26 Plus
സാംസങ് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന പ്രീമിയം ഓഫർ ആമസോണിൽ ഇപ്പോൾ ലഭ്യം! സാംസങ്ങിന്റെ കരുത്തുറ്റ മോഡലായ Samsung Galaxy S26 Plus 5G അവിശ്വസനീയമായ വിലക്കുറവിൽ വാങ്ങാം. 256 ജിബി സാംസങ് എസ്26 പ്ലസ് ഫോണിന് ഫ്ലിപ്കാർട്ടിൽ സ്റ്റോക്ക് കാലിയായെങ്കിലും, ആമസോണിൽ മികച്ച ഇളവിൽ വിൽപ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്.
മികച്ച ഡിസ്‌പ്ലേയും അത്യാധുനിക AI ഫീച്ചറുകളുമുള്ള സ്മാർട്ട് ഫോൺ ആണിത്. ആമസോൺ നൽകുന്ന ഈ പരിമിതകാല ഓഫറിൽ മികച്ച എക്സ്ചേഞ്ച് ഡീലും ഇഎംഐ ഓഫറുകളും ലഭിക്കുന്നു. സാംസങ് ഗാലക്സി എസ്26 പ്ലസ് 5ജിയുടെ പ്രധാന സവിശേഷതകളും ആമസോണിലെ നിലവിലെ വിലയും ഓഫറുകളും വിശദമായി അറിയാം.
ഗാലക്സി എസ്26 പ്ലസ് ഹാൻഡ്സെറ്റിന് 1,19,999 രൂപയാണ് വിപണി വില. 12GB ജിബി റാമും, 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണാണിത്. ആമസോണിൽ ഇതിന് 21 ശതമാനം കിഴിവ് നൽകിക്കൊണ്ട് 94,999 രൂപയ്ക്ക് വിൽക്കുന്നു.കൊബാൾട്ട് വയലറ്റ്, ബ്ലാക്ക് നിറത്തിലുള്ള രണ്ട് ഫോണുകൾക്കും ഇപ്പോൾ ഓഫറുണ്ട്.
Also Read: ചാർജ് തീരില്ല! 8000mAh ബാറ്ററി OnePlus Nord CE 6 ഇന്നലെ എത്തി, ഇന്ന് വിൽപ്പന
ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിലെ പരിമിതകാല ഓഫറാണിത്. നിലവിൽ ബാങ്ക് ഓഫറുകളൊന്നും ആമസോൺ തരുന്നില്ല. 2849 രൂപയുടെ ആമസോൺ പേ ക്യാഷ്ബാക്ക് ഓഫറുകളും ഇപ്പോൾ ലഭ്യമാണ്. 3,340 രൂപയുടെ ഇഎംഐ ഡീലും, 2476 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓഫറും ആമസോൺ തരുന്നു. എക്സ്ചേഞ്ചിൽ വാങ്ങണമെങ്കിൽ ഇപ്പോഴത്തെ ഓഫറേക്കാൾ 20000 രൂപയുടെ അധിക ഇളവ് ലഭിക്കുന്നു. ഇങ്ങനെ പഴയ ഫോൺ മാറ്റി വാങ്ങുന്നവർക്ക്, സാംസങ് എസ്26 പ്ലസ് 5ജി 70000 രൂപയ്ക്ക് വാങ്ങാം.
Disclaimer: ഈ ലേഖനത്തിൽ അഫിലിയേറ്റ് ലിങ്കുകൾ നൽകിയിരിക്കുന്നു. ഈ ലിങ്കുകൾ വഴി നിങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ ഞങ്ങൾക്ക് ഒരു ചെറിയ കമ്മീഷൻ ലഭിച്ചേക്കാം, എന്നാൽ ഇതിലൂടെ നിങ്ങൾക്ക് അധിക ചിലവുകൾ ആകില്ല.