ഇതാ സാംസങ് ബമ്പർ! 256GB Samsung Galaxy S26 Plus 5G ആമസോണിൽ വമ്പൻ ഇളവിൽ!

ഇതാ സാംസങ് ബമ്പർ! 256GB Samsung Galaxy S26 Plus 5G ആമസോണിൽ വമ്പൻ ഇളവിൽ!

സാംസങ് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന പ്രീമിയം ഓഫർ ആമസോണിൽ ഇപ്പോൾ ലഭ്യം! സാംസങ്ങിന്റെ കരുത്തുറ്റ മോഡലായ Samsung Galaxy S26 Plus 5G അവിശ്വസനീയമായ വിലക്കുറവിൽ വാങ്ങാം. 256 ജിബി സാംസങ് എസ്26 പ്ലസ് ഫോണിന് ഫ്ലിപ്കാർട്ടിൽ സ്റ്റോക്ക് കാലിയായെങ്കിലും, ആമസോണിൽ മികച്ച ഇളവിൽ വിൽപ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്.

Digit.in Survey
✅ Thank you for completing the survey!

മികച്ച ഡിസ്‌പ്ലേയും അത്യാധുനിക AI ഫീച്ചറുകളുമുള്ള സ്മാർട്ട് ഫോൺ ആണിത്. ആമസോൺ നൽകുന്ന ഈ പരിമിതകാല ഓഫറിൽ മികച്ച എക്സ്ചേഞ്ച് ഡീലും ഇഎംഐ ഓഫറുകളും ലഭിക്കുന്നു. സാംസങ് ഗാലക്സി എസ്26 പ്ലസ് 5ജിയുടെ പ്രധാന സവിശേഷതകളും ആമസോണിലെ നിലവിലെ വിലയും ഓഫറുകളും വിശദമായി അറിയാം.

Samsung Galaxy S26 Plus 5G Price Amazon

ഗാലക്സി എസ്26 പ്ലസ് ഹാൻഡ്സെറ്റിന് 1,19,999 രൂപയാണ് വിപണി വില. 12GB ജിബി റാമും, 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണാണിത്. ആമസോണിൽ ഇതിന് 21 ശതമാനം കിഴിവ് നൽകിക്കൊണ്ട് 94,999 രൂപയ്ക്ക് വിൽക്കുന്നു.കൊബാൾട്ട് വയലറ്റ്, ബ്ലാക്ക് നിറത്തിലുള്ള രണ്ട് ഫോണുകൾക്കും ഇപ്പോൾ ഓഫറുണ്ട്.

Also Read: ചാർജ് തീരില്ല! 8000mAh ബാറ്ററി OnePlus Nord CE 6 ഇന്നലെ എത്തി, ഇന്ന് വിൽപ്പന

ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിലെ പരിമിതകാല ഓഫറാണിത്. നിലവിൽ ബാങ്ക് ഓഫറുകളൊന്നും ആമസോൺ തരുന്നില്ല. 2849 രൂപയുടെ ആമസോൺ പേ ക്യാഷ്ബാക്ക് ഓഫറുകളും ഇപ്പോൾ ലഭ്യമാണ്. 3,340 രൂപയുടെ ഇഎംഐ ഡീലും, 2476 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓഫറും ആമസോൺ തരുന്നു. എക്സ്ചേഞ്ചിൽ വാങ്ങണമെങ്കിൽ ഇപ്പോഴത്തെ ഓഫറേക്കാൾ 20000 രൂപയുടെ അധിക ഇളവ് ലഭിക്കുന്നു. ഇങ്ങനെ പഴയ ഫോൺ മാറ്റി വാങ്ങുന്നവർക്ക്, സാംസങ് എസ്26 പ്ലസ് 5ജി 70000 രൂപയ്ക്ക് വാങ്ങാം.

സാംസങ് ഗാലക്സി എസ്26 പ്ലസ് 5ജി ഹൈലൈറ്റുകൾ

  1. ഡിസ്പ്ലേ: 6.7 ഇഞ്ച് QHD+ ഡൈനാമിക് AMOLED 2X പാനലിലാണ് ഇത് നിർമിച്ചിരിക്കുന്നത്. 3120 x 1440 റെസല്യൂഷൻ ഫോൺ സ്ക്രീനിനുണ്ട്. ഇതിന് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടും ലഭിക്കുന്നു. സാംസങ് ഗാലക്സി എസ്26 അൾട്രായുമായി നോക്കുമ്പോൾ, എസ്26 പ്ലസ് താങ്ങാവുന്ന വിലയിലാണ്. എന്നാൽ സാംസങ് ഗാലക്സി എസ്26 5ജിയേക്കാൾ വലിയ ഡിസ്പ്ലേ പ്ലസ് മോഡലിൽ ലഭിക്കും.
  2. പ്രോസസർ: ഈ ഫോണിന് കരുത്ത് പകരുന്നത് സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പിലാണ്. മൾട്ടിടാസ്കിംഗ്, സോഷ്യൽ മീഡിയ ബ്രൗസിംഗ് എന്നിവയ്ക്ക് ഇത് മികച്ച പ്രോസസറാണ്.
  3. ബാറ്ററി: 4,900mAh ബാറ്ററിയാണ് സാംസങ് ഗാലക്സി എസ്26 പ്ലസ്സിലുള്ളത്. ഇത് 25W സാംസങ് അഡാപ്റ്റർ ഉപയോഗിക്കുമ്പോൾ വേഗത്തിലുള്ള ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. എന്നാലും വളരെ മികച്ച ഫാസ്റ്റ് ചാർജിങ് എന്ന് പറയാനാകില്ല.
  4. ക്യാമറ: ഈ സാംസങ് ഫോണിന്റെ പിൻഭാഗത്ത് മൂന്ന് ക്യാമറകളുണ്ട്. 50-മെഗാപിക്സൽ പ്രൈമറി സെൻസറും, 12-മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും, 10-മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയുമുണ്ട്. ഇതിൽ 12-മെഗാപിക്സൽ സെൽഫി ക്യാമറയും കൂടിയുണ്ട്.
  5. കണക്റ്റിവിറ്റി: വൈ-ഫൈ 5.4, ബ്ലൂടൂത്ത് 7 സപ്പോർട്ട് സാംസങ് ഗാലക്സി എസ്26 പ്ലസ് 5ജിയ്ക്കുണ്ട്.

Disclaimer: ഈ ലേഖനത്തിൽ അഫിലിയേറ്റ് ലിങ്കുകൾ നൽകിയിരിക്കുന്നു. ഈ ലിങ്കുകൾ വഴി നിങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ ഞങ്ങൾക്ക് ഒരു ചെറിയ കമ്മീഷൻ ലഭിച്ചേക്കാം, എന്നാൽ ഇതിലൂടെ നിങ്ങൾക്ക് അധിക ചിലവുകൾ ആകില്ല.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile