ഫ്ലിപ്കാർട്ടിൽ വിറ്റു തീർന്നു, 200MP OIS ട്രിപ്പിൾ ക്യാമറ Redmi സ്മാർട്ട് ഫോൺ 20000 രൂപയ്ക്ക് താഴെ!
ഷവോമിയുടെ സ്റ്റൈലിഷ് സ്മാർട്ട് ഫോൺ Redmi Note 13 Pro 5G ആദായ വിലയിൽ വാങ്ങാം. 200 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള റെഡ്മി മിഡ് റേഞ്ച് ഫോണാണിത്. ഫ്ലിപ്കാർട്ടിൽ ഈ സ്മാർട്ട് ഫോൺ ഇപ്പോൾ സ്റ്റോക്ക് ഔട്ടായിരിക്കുന്നു. എങ്കിലും റെഡ്മി നോട്ട് 13 പ്രോ 5ജി ആമസോണിൽ ലഭ്യമാണ്. പരിമിതകാല കിഴിവിലാണ് ഹാൻഡ്സെറ്റ് ആമസോണിൽ വിൽക്കുന്നത്.
SurveyRedmi Note 13 Pro 5G Price Cut on Amazon
8GB റാമും 128ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിനാണ് കിഴിവ്. സ്മാർട്ട് ഫോൺ ആമസോണിൽ 31 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ട് അനുവദിച്ചിരിക്കുന്നു. റെഡ്മി നോട്ട് 13 പ്രോയുടെ ഒറിജിനൽ വില 28,999 രൂപയാണ്. എന്നാൽ ഈ ഹാൻഡ്സെറ്റിന് 19,990 രൂപയാണ് ഓഫറിലെ വില.
1000 രൂപയുടെ എക്സ്ചേഞ്ച് ഡീലും ആമസോണിൽ നിന്ന് നേടാം. ആക്സിസ്, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകളിലൂടെ നിങ്ങൾക്ക് 1500 രൂപയുടെ അധിക കിഴിവും ലഭ്യമാണ്. ഇങ്ങനെ റെഡ്മി നോട്ട് 13 പ്രോ ഫോൺ 18000 രൂപ റേഞ്ചിൽ വാങ്ങിക്കാം. ഇതിന് ആമസോൺ 969 രൂപയുടെ ഇഎംഐ ഡീലും ലഭ്യമാണ്.

Redmi Note 13 Pro 5G Camera
റെഡ്മി നോട്ട് 13 പ്രോയുടെ പിൻവശത്ത് മൂന്ന് ക്യാമറകളാണുള്ളത്. ഇതിൽ 200MP പ്രൈമറി സെൻസറും, 8MP അൾട്രാ-വൈഡ് ലെൻസും, 2MP മാക്രോ സെൻസറും ട്രിപ്പിൾ ക്യാമറയിലുണ്ട്. ഇതിൽ മികച്ച വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായി 16MP സെൽഫി ക്യാമറയും കൊടുത്തിരിക്കുന്നു.
Also Read: Jio Happy New Year Pack: അൺലിമിറ്റഡ് കോളിങ്, അൺലിമിറ്റഡ് 5ജി ഒരു വർഷം മുഴുവൻ
റെഡ്മി നോട്ട് 13 പ്രോ 5ജി ഡിസ്പ്ലേ, പ്രോസസർ
1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ഇതിന് 6.67 ഇഞ്ച് വലിപ്പമുള്ള AMOLED ഡിസ്‌പ്ലേയാണുള്ളത്. റെഡ്മി നോട്ട് 13 പ്രോ ഫോൺ ഡോൾബി വിഷൻ പിന്തുണയ്ക്കുന്നു. ഇതിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറും നൽകിയിരിക്കുന്നു.
റെഡ്മി നോട്ട് 13 പ്രോയിൽ സ്‌നാപ്ഡ്രാഗൺ 7s Gen 2 പ്രോസസറാണ് കൊടുത്തിരിക്കുന്നത്. ഇത് 12GB വരെ റാമും 256GB ഇന്റേണൽ സ്റ്റോറേജുമായി ഇത് ജോടിയാക്കിയിരിക്കുന്നു.
ബാറ്ററി
റെഡ്മി 5ജി ഫോണിൽ മികച്ച ബാറ്ററിയും ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമുണ്ട്. ഇതിൽ 5100mAh ബാറ്ററിയാണ് കൊടുത്തിരിക്കുന്നത്. ഇത് 67W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു.
ഡ്യൂറബിലിറ്റി
മികച്ച ഡ്യൂറബിലിറ്റിയും റെഡ്മി നോട്ട് 13 പ്രോയ്ക്ക് ലഭിക്കുന്നു. ഇത് IP54 റേറ്റിംഗുള്ള ഫോണാണ്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile