Jio ടെലികോമിൽ നിന്നുള്ള ന്യൂ ഇയർ സമ്മാനം എന്താണെന്ന് അറിയണ്ടേ? ഒരു വർഷം വാലിഡിറ്റിയുള്ള അൺലിമിറ്റഡ് സേവനങ്ങൾ ഇതിൽ നിന്ന് ആസ്വദിക്കാം. 365 ദിവസം പ്ലാൻ തെരഞ്ഞെടുത്താൽ ഇടയ്ക്കിടെ റീചാർജ് ചെയ്യേണ്ട ആവശ്യമില്ല. New Year 2026 പ്രമാണിച്ച് കമ്പനി പ്രഖ്യാപിച്ച ഓഫർ ഞങ്ങൾ വിശദീകരിക്കാം.
SurveyJio New Year 2026 Offer
ബൾക്ക് ഒടിടി ലഭിക്കുന്ന 3 പുത്തൻ പ്ലാനുകളാണ് ജിയോ പ്രഖ്യാപിച്ചത്. ഇതിൽ ഏറ്റവും ആകർഷകമായത് ഒരു വർഷം കാലാവധിയുള്ള പ്രീ പെയ്ഡ് ഓപ്ഷനാണ്. റിലയൻസ് ജിയോ ഈ പാക്കേജിൽ മികച്ച കണക്റ്റിവിറ്റിയും ആനുകൂല്യങ്ങളും ഓഫർ ചെയ്യുന്നു. 365 ദിവസത്തെ പ്ലാനിന് വിലയാകുന്നത് 3,599 രൂപയാണ്.
Jio Rs 3,599: ആനുകൂല്യങ്ങൾ
365 ദിവസത്തെ പ്ലാനിൽ പ്രതിദിനം 2.5 ജിബി ഉൾപ്പെടുത്തിയിരിക്കുന്നു. നിങ്ങൾക്ക് 5ജി ഫോണും 5ജി കവറേജുമുണ്ടെങ്കിൽ അൺലിമിറ്റഡ് 5 ജി ഡാറ്റയും ലഭിക്കും. ഈ പ്രീ പെയ്ഡ് പാക്കേജിൽ ഒരു വർഷ കാലാവധിയാണ് അനുവദിച്ചിട്ടുള്ളത്.
പാക്കേജിൽ നിന്ന് 365 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങ് സേവനവും ലഭ്യമാണ്. അതായത് ലോക്കൽ, എസ്ടിഡി ഇൻകമിങ്, ഔട്ട്ഗോയിങ് കോളുകൾക്കുള്ള ഓഫർ പ്ലാൻ തരുന്നുണ്ട്.
ഇതിൽ ജിയോ എസ്എംഎസ് ഓഫറുകളും തരുന്നു. പ്രതിദിനം 100 എസ്എംഎസ് ആണ് റിലയൻസ് ജിയോ അനുവദിച്ചിട്ടുള്ളത്.

ഗൂഗിൾ ജെമിനി പ്രോ ആക്സസും ജിയോ ഓഫർ ചെയ്യുന്നു. 18 മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനാണ് 3599 രൂപ പ്ലാനിലുള്ളത്. ഇതിന് 35,100 രൂപ വിലയുള്ള ഗൂഗിൾ ജെമിനി പ്രോ ആക്സസാണ് ജിയോ അനുവദിച്ചിട്ടുള്ളത്.
ജിയോയുടെ മറ്റ് പുതുവർഷ ഓഫറുകൾ
ഇതിന് പുറമെ ജിയോയിൽ വേറെയും ന്യൂ ഇയർ ഓഫറുകൾ എത്തിയിട്ടുണ്ട്. 103 രൂപയ്ക്കും 500 രൂപയ്ക്കും റിലയൻസ് ജിയോയിൽ പ്രീ പെയ്ഡ് പ്ലാനുകളുണ്ട്. ഈ പാക്കേജുകൾക്ക് 28 ദിവസത്തെ വാലിഡിറ്റിയാണ് ലഭ്യമാകുന്നത്.
Also Read: ആമസോണിനേക്കാൾ കൂടുതൽ കിഴിവിൽ Redmi Note 14 Pro Plus ഇവിടുന്ന് വാങ്ങാം!
28 ദിവസത്തേക്കുള്ള 500 രൂപ പ്ലാനിൽ ഡാറ്റയും കോളിങ്ങും ഒടിടി ആനുകൂല്യങ്ങളും ലഭ്യമാണ്. 103 രൂപയുടെ ന്യൂ ഇയർ ഓഫറിലാകട്ടെ 28 ദിവസത്തെ കാലാവധിയാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ 5ജിബി ഡാറ്റയും നിരവധി ഒടിടി സേവനങ്ങളുമാണ് ലഭിക്കുന്നത്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile