കേട്ടത് ശരിയാ! 200MP ക്യാമറ Samsung Galaxy S25 Ultra ഇപ്പോൾ 94,999 രൂപയ്ക്ക് സ്വന്തമാക്കാം

സ്മാർട്ട്ഫോൺ ലോകം കാത്തിരുന്ന ആ വലിയ വിലക്കുറവ് ഇതാ എത്തിക്കഴിഞ്ഞു. സാംസങ്ങിന്റെ ഏറ്റവും കരുത്തനായ ഫ്ലാഗ്ഷിപ്പ് ഫോൺ Samsung Galaxy S25 Ultra ഇപ്പോൾ അവിശ്വസനീയമായ വിലക്കുറവിൽ ആമസോണിൽ വാങ്ങാം. 200MP ക്യാമറയും AMOLED ഡിസ്പ്ലേയുമുള്ള സാംസങ് സ്മാർട്ട് ഫോണാണിത്. സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് മോഡലുകൾ ആൻഡ്രോയിഡ് മോഡലുകളിലെ രാജാക്കന്മാരാണ്. ഫ്ലിപ്കാർട്ടിനേക്കാൾ മികച്ച ഇളവ് പരിമിതകാലത്തേക്ക് ആമസോണിൽ ലഭ്യമാണ്. മെയ് 8 മുതൽ ആമസോണിൽ നടക്കുന്ന ഗ്രേറ്റ് സമ്മർ സെയിലിന്റെ ഭാഗമായാണ് ഓഫർ. മികച്ച ബാങ്ക് ഓഫറും കൂപ്പൺ ഡിസ്കൗണ്ടും ഫോണിന് ലഭ്യമാണ്. സാംസങ് ഗാലക്സി എസ്25 അൾട്രായുടെ സവിശേഷതകളും ഫോണിന്റെ പുതിയ വിലയും അറിയാം.

Samsung Galaxy S25 Ultra Price Discount Amazon

12GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിനാണ് ഇളവ്. ടൈറ്റാനിയം വൈറ്റ് സിൽവർ നിറത്തിലുള്ള സാംസങ് ഫോണിന്റെ ലോഞ്ച് വില 1,29,999 രൂപയാണ്. ഫ്ലിപ്കാർട്ടിൽ നിലവിൽ സ്മാർട്ട് ഫോൺ 1,19,999 രൂപയ്ക്ക് വിൽക്കുന്നു. ആമസോണിൽ മികച്ച ഓഫറാണ് ഗാലക്സി എസ്25 അൾട്രായ്ക്ക് ലഭിക്കുന്നത്.

  • ഫ്ലാറ്റ് ഡിസ്കൗണ്ട്: ആമസോൺ സെയിലിന്റെ ഭാഗമായി 256 ജിബി ഫോണിന് 99,999 രൂപയ്ക്ക് ലഭ്യമാണ്.
  • ബാങ്ക് ഓഫറുകൾ: HDFC ബാങ്ക് കാർഡ് ഉപയോഗിച്ചുകൊണ്ട് Galaxy S25 Ultra 3000 രൂപ അധിക ഇളവിൽ വാങ്ങാം.
  • കൂപ്പൺ ഡിസ്കൗണ്ട്: 2000 രൂപയുടെ കൂപ്പൺ ഇളവും സ്മാർട്ട് ഫോണിന് ആമസോണിൽ ലഭ്യമാണ്.
  • എക്സ്ചേഞ്ച് ബോണസ്: 70,000 രൂപയ്ക്ക് ഫോൺ എക്സ്ചേഞ്ചിലും വാങ്ങിക്കാം. മാറ്റി വാങ്ങുന്ന ഫോണിന്റെ നിലവാരത്തിന് അനുസരിച്ച് ഇത് വ്യത്യാസപ്പെടാം.
  • EMI: 3,516 രൂപയുടെ ആകർഷകമായ ഇഎംഐ ഓഫറും ആമസോൺ തരുന്നുണ്ട്.

Also Read: Vivo X300 Ultra: ഇനി എന്ത് വേണം? 200MP+200MP+50MP ഫ്ലാഗ്ഷിപ്പ് ക്യാമറയും 6600mAh ബാറ്ററിയും! ഒരു ഒന്നൊന്നര ഫോൺ

സാംസങ് ഗാലക്സി എസ്25 അൾട്രാ സവിശേഷതകൾ

ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.

  1. ഡിസ്‌പ്ലേ: 6.9 ഇഞ്ച് വലിപ്പം ഡിസ്‌പ്ലേയുള്ള ഫോണാണിത. Dynamic AMOLED 2X ഡിസ്പ്ലേയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
  2. പ്രോസസർ: സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് ഫോണിലുള്ളത്. ഫ്ലാഗ്ഷിപ്പ് ലെവൽ പെർഫോമൻസ് ഇങ്ങനെ ലഭിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടാസ്കുകൾക്കും, കുറഞ്ഞ പവറിൽ പ്രവർത്തിക്കാനും സഹായിക്കും.
  3. ബാറ്ററി: 5,000 mAh ബാറ്ററിയാണ് സാംസങ് എസ്25 അൾട്രായിലുള്ളത്. 45W ചാർജിംഗ് വേഗതയെ പിന്തുണയ്ക്കുന്നു.
  4. ക്യാമറ: 200 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറ ഉൾപ്പെടെ ക്വാഡ് ക്യാമറ യൂണിറ്റാണ് സാംസങ് കൊടുത്തിരിക്കുന്നത്. 10MP ടെലിഫോട്ടോ ക്യാമറ, 50MP പെരിസ്കോപ്പ്, 50MP അൾട്രാ-വൈഡ് ക്യാമറയും ഇതിലുണ്ട്. 8K വീഡിയോ റെക്കോഡിങ് സ്മാർട്ട് ഫോൺ സപ്പോർട്ട് ചെയ്യുന്നു. ഫോണിന് മുൻവശത്ത് 12MP സെൽഫി സെൻസറും നൽകിയിട്ടുണ്ട്.

Disclaimer: ഈ ലേഖനത്തിൽ അഫിലിയേറ്റ് ലിങ്കുകൾ നൽകിയിരിക്കുന്നു. ഈ ലിങ്കുകൾ വഴി നിങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ ഞങ്ങൾക്ക് ഒരു ചെറിയ കമ്മീഷൻ ലഭിച്ചേക്കാം, എന്നാൽ ഇതിലൂടെ നിങ്ങൾക്ക് അധിക ചിലവുകൾ ആകില്ല.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :